ഇരിട്ടി : അയ്യൻകുന്ന് ഗ്രാമപഞ്ചായത്ത് മിന്നാമിന്നി കൂട്ടം അങ്കണവാടി കലോത്സവം പ്രസിഡൻറ് കുര്യാച്ചൻ പൈമ്പള്ളിക്കുന്നേൽ ഉദ്ഘാടനം ചെയ്തു. അങ്ങാടികടവ് ഹൈസ്കൂളിൽ നടന്ന ചടങ്ങിൽ വൈസ് പ്രസിഡൻറ് ബീന റോജസ് അധ്യക്ഷത വഹിച്ചു. സി ഡി പി ഒ ഷീന എം, സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻമാരായ ഐസക് ജോസഫ്, സീമ സനോജ്, സിന്ധു ബെന്നി, പഞ്ചായത്ത് അംഗങ്ങളായ ബിജോയി പ്ലാത്തോട്ടം, ജോസ് എ വൺ, സെലീന ബിനോയി, ലിസി തോമസ്, ജോസഫ് വട്ടുകുളം, ഐ സി ഡി എസ് സൂപ്രവൈസർ ഇ.എ. സീത എൻ. സുവർണ്ണ എന്നിവർ സംസാരിച്ചു.
അയ്യൻകുന്ന് പഞ്ചായത്തിലെ 25 അങ്കണവാടികളിൽ നിന്നും കുരുന്നുകൾ മത്സരത്തിൽ പങ്കെടുത്തു. മാതാപിതാക്കൾ അധ്യാപകർ ഉൾപ്പെടെ നിരവധിപേർ പങ്കെടുത്തു.
'Minnminnikoottam' anganavadi kalolsavam