ടിപി വധക്കേസ്: പ്രതി കൊടി സുനിക്ക് പരോൾ; ജയിലിൽ നിന്ന് പുറത്തിറങ്ങി

ടിപി വധക്കേസ്: പ്രതി കൊടി സുനിക്ക് പരോൾ; ജയിലിൽ നിന്ന് പുറത്തിറങ്ങി
Dec 30, 2024 07:15 PM | By sukanya

തിരുവനന്തപുരം: ടിപി വധക്കേസ് പ്രതി കൊടി സുനി പരോൾ ലഭിച്ചതിനെ തുടർന്ന് ജയിലിൽ നിന്ന് പുറത്തിറങ്ങി. കൊടി സുനിയുടെ അമ്മ നൽകിയ അപേക്ഷ പരിഗണിച്ചാണ് 30 ദിവസത്തെ പരോൾ അനുവദിച്ചത്. പരോൾ ലഭിച്ചതോടെ സുനി ജയിലിൽ നിന്നും പുറത്തിറങ്ങി. പരോൾ ആവശ്യപ്പെട്ട് അമ്മ മനുഷ്യാവകാശ കമ്മീഷനാണ് ആദ്യം അപേക്ഷ നൽകിയത്. കമ്മീഷൻ്റെ കത്തിൻ്റെ അടിസ്ഥാനത്തിൽ ജയിൽ ഡിജിപി പരോൾ അനുവദിക്കുകയായിരുന്നു.

എന്നാൽ പൊലീസിന്റെ പ്രെബേഷൻ റിപ്പോർട്ട് പ്രതികൂലമായിട്ടും ജയിൽ ഡിജിപി അനുകൂല നിലപാട് എടുക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. പരോൾ ലഭിച്ചതിനെ തുടർന്ന് സുനി തവനൂർ ജയിലിൽ നിന്നും ശനിയാഴ്ചയാണ് പുറത്തിറങ്ങിയത്. അതിനിടെ, ശിക്ഷിച്ചിട്ടും നിരവധി കേസുകളിൽ പ്രതിയായിരുന്നു സുനി.

അതേസമയം, കൊടി സുനിക്ക് എങ്ങനെ ഒരു മാസത്തെ പരോൾ അനുവദിച്ചു എന്ന് കെ.കെ രമ എംഎൽഎ പ്രതികരിച്ചു. പൊലീസ് റിപ്പോർട്ട് കിട്ടിയിട്ടുണ്ടോ?. അമ്മക്ക് കാണാനാണെങ്കിൽ 10 ദിവസം പോരെ?. ഇത്തരമൊരു ക്രിമിനൽ ഒരു മാസം നാട്ടിൽ നിന്നാൽ എന്ത് സംഭവിക്കും?. ആഭ്യന്തര വകുപ്പ് അറിയാതെ ജയിൽ ഡിജിപിക്ക് മാത്രമായി പരോൾ അനുവദിക്കാനാവില്ല. നിയമവിദഗ്ദരുമായി ആലോചിച്ച് നടപടികളിലേക്ക് കടക്കുമെന്നും കെ.കെ രമ പറഞ്ഞു.

Thiruvanaththapuram

Next TV

Related Stories
അയ്യൻകുന്ന് ഗ്രാമപഞ്ചാത്തിൽ  മിന്നാമിന്നി കൂട്ടം അങ്കണവാടി കലോത്സവം

Jan 2, 2025 06:40 PM

അയ്യൻകുന്ന് ഗ്രാമപഞ്ചാത്തിൽ മിന്നാമിന്നി കൂട്ടം അങ്കണവാടി കലോത്സവം

അയ്യൻകുന്ന് ഗ്രാമപഞ്ചാത്തിൽ മിന്നാമിന്നി കൂട്ടം അങ്കണവാടി കലോത്സവം ...

Read More >>
'സമ്മോഹനം' രണ്ടാം പതിപ്പ് പ്രകാശനവും ആദ്ധ്യാത്മിക സത്സംഗവും മണത്തണ ചപ്പാരം ക്ഷേത്രത്തിൽ

Jan 2, 2025 06:09 PM

'സമ്മോഹനം' രണ്ടാം പതിപ്പ് പ്രകാശനവും ആദ്ധ്യാത്മിക സത്സംഗവും മണത്തണ ചപ്പാരം ക്ഷേത്രത്തിൽ

'സമ്മോഹനം' രണ്ടാം പതിപ്പ് പ്രകാശനവും ആദ്ധ്യാത്മിക സത്സംഗവും മണത്തണ ചപ്പാരം...

Read More >>
ശാന്തിഗിരി രാമച്ചി ജനവാസമേഖലയിൽ ഭീതി വിതച്ച കാട്ടാനക്കൂട്ടത്തെ കാട്ടിലേക്ക് തുരത്തി

Jan 2, 2025 06:02 PM

ശാന്തിഗിരി രാമച്ചി ജനവാസമേഖലയിൽ ഭീതി വിതച്ച കാട്ടാനക്കൂട്ടത്തെ കാട്ടിലേക്ക് തുരത്തി

ശാന്തിഗിരി രാമച്ചി ജനവാസമേഖലയിൽ ഭീതി വിതച്ച കാട്ടാനക്കൂട്ടത്തെ കാട്ടിലേക്ക്...

Read More >>
കെ.പി.എസ്.ടി. എ ഉപജില്ലാ സമ്മേളനം നടന്നു

Jan 2, 2025 04:31 PM

കെ.പി.എസ്.ടി. എ ഉപജില്ലാ സമ്മേളനം നടന്നു

കെ.പി.എസ്.ടി. എ ഉപജില്ലാ സമ്മേളനം...

Read More >>
മനു ഭാക്കറും ഡി ഗുകേഷും ഉള്‍പ്പെടെ 4 താരങ്ങൾക്ക് ഖേൽരത്ന; സജൻ പ്രകാശിന് അർജുന;കായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

Jan 2, 2025 03:50 PM

മനു ഭാക്കറും ഡി ഗുകേഷും ഉള്‍പ്പെടെ 4 താരങ്ങൾക്ക് ഖേൽരത്ന; സജൻ പ്രകാശിന് അർജുന;കായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

മനു ഭാക്കറും ഡി ഗുകേഷും ഉള്‍പ്പെടെ 4 താരങ്ങൾക്ക് ഖേൽരത്ന; സജൻ പ്രകാശിന് അർജുന;കായിക പുരസ്കാരങ്ങൾ...

Read More >>
ഫെൻസിംഗ് പരിശീലനത്തിന് രാജ്യത്ത് കൂടുതൽ സൗകര്യങ്ങൾ ഒരുക്കേണ്ടതുണ്ടെന്ന് ഒളിമ്പ്യൻ ഭവാനി ദേവി

Jan 2, 2025 02:59 PM

ഫെൻസിംഗ് പരിശീലനത്തിന് രാജ്യത്ത് കൂടുതൽ സൗകര്യങ്ങൾ ഒരുക്കേണ്ടതുണ്ടെന്ന് ഒളിമ്പ്യൻ ഭവാനി ദേവി

ഫെൻസിംഗ് പരിശീലനത്തിന് രാജ്യത്ത് കൂടുതൽ സൗകര്യങ്ങൾ ഒരുക്കേണ്ടതുണ്ടെന്ന് ഒളിമ്പ്യൻ ഭവാനി...

Read More >>
Top Stories