തൊടുപുഴ: ഇടുക്കി അടിമാലിയില്‍ വയോധിക വീടിനുള്ളില്‍ തലയ്ക്കടിയേറ്റ് മരിച്ച നിലയില്‍. കുരിയൻസ് പടി സ്വദേശി ഫാത്തിമ കാസിം (70) ആണ് മരിച്ചത്. രക്തം വാർന്ന നിലയില്‍ മുറിക്കുള്ളില്‍ കിടന്ന മൃതദേഹം കണ്ടത് വൈകിട്ട് വീട്ടിലെത്തിയ മകൻ സുബൈറാണ്. കൊലപാതകം ആണെന്നാണ് പ്രാഥമിക നിഗമനം.
മൃതദേഹത്തിന് സമീപം മുളകുപൊടി വിതറിയിട്ടുണ്ട്. അടിമാലി പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ രണ്ടു പേർ ഫാത്തിമയുടെ വീട്ടില്‍ വന്നതായി നാട്ടുകാർ പറയുന്നു.
ഇവരെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തും. ഇൻക്വസ്റ്റ് നടപടികള്‍ പൂർത്തിയാക്കി മൃതദേഹം ഉടൻ അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റും.
Murder