#vadakara l വെണ്ണപ്പാളി പരാമര്‍ശം; എല്‍ഡിഎഫ് സ്ഥാനാര്‍ഥി പ്രതികരിക്കാത്തത് എന്തുകൊണ്ടെന്ന് ഷാഫി പറമ്പില്‍

#vadakara l വെണ്ണപ്പാളി പരാമര്‍ശം; എല്‍ഡിഎഫ് സ്ഥാനാര്‍ഥി പ്രതികരിക്കാത്തത് എന്തുകൊണ്ടെന്ന് ഷാഫി പറമ്പില്‍
Apr 15, 2024 02:39 PM | By veena vg

വടകര: വടകരയിലെ സ്ത്രീകളെ സംബന്ധിച്ച് സിപിഎം നേതാവ് പി. ജയരാജന്‍ നടത്തിയ അധിക്ഷേപകരമായ പരാമര്‍ശത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എന്തുകൊണ്ട് പ്രതികരിക്കുന്നില്ലെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പില്‍. വടകരയിലെ സ്ത്രീകളെ വെണ്ണപ്പാളികള്‍ എന്നണ് പി. ജയരാജന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വിശേഷിപ്പിച്ചത്.

തൊഴിലുറപ്പു സ്ത്രീകളെ നിര്‍ബന്ധിച്ച്തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കൊണ്ടുവരുന്നതു സംബന്ധിച്ച് യുഡിഎഫ് റാലിയില്‍ പങ്കെടുത്ത ചിലര്‍ മുദ്രാവാക്യം വിളിച്ചു. ഞങ്ങള്‍ അത് അപ്പോള്‍തന്നെ തള്ളിപ്പറഞ്ഞു. തൊഴിലുറപ്പു പദ്ധതി കോണ്‍ഗ്രസ് കൊണ്ടുവന്നതാണ്. സോണിയാഗാന്ധിയുടെയും മന്‍മോഹന്‍ സിങിന്റെയും കോണ്‍ഗ്രസ് സര്‍ക്കാരിന്റെയും സ്വപ്‌ന പദ്ധതിയാണത്. ഇന്ത്യന്‍ ഗ്രാമങ്ങളിലെ ദാരിദ്ര്യം ഉഛാടനം ചെയ്യാന്‍ രൂപംനല്‍കിയ ഈ പദ്ധതിയെക്കുറിച്ച് ഞങ്ങള്‍ക്ക് എന്നും അഭിമാനം മാത്രമാണുള്ളത്.

തൊഴിലുറപ്പു തൊഴിലാളികളുടെ കൂലി 400 രൂപയായി വര്‍ധിപ്പിക്കുമെന്നാണ് കോണ്‍ഗ്രസ് വാഗ്ദാനം. ഇത്തരത്തിലുള്ള ഒരു പദ്ധതിയില്‍ ജോലി ചെയ്യുന്നവരെ ഞങ്ങള്‍ ഒരിക്കലും അധിക്ഷേപിക്കില്ല. എന്നാല്‍ അന്ന് പ്രകടനത്തില്‍ പങ്കെടുത്തവരെ ചൂണ്ടിക്കാട്ടി വടകരയിലെ മുഴുവന്‍ തൊഴിലെടുക്കുന്ന, സ്വാഭിമാനമുള്ള സ്ത്രീകളെയും അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമര്‍ശമാണ് സിപിഎം നേതാവ് പി. ജയരാജന്‍ നടത്തിയത്. കേട്ടുകേള്‍വിയോ മുദ്രാവാക്യത്തിലെ ഒരു വാക്കോ വാചകമോ അല്ല. മറിച്ച് ഒരു മുതിര്‍ന്ന ഉത്തരവാദപ്പെട്ട നേതാവിന്റെ സ്വന്തം അക്കൗണ്ടിലെ ഫെയ്‌സ്ബുക്ക് പോസ്റ്റാണ്. എന്നിട്ടും വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എന്തുകൊണ്ടാണ് ഈ വിഷയത്തില്‍ പ്രതികരിക്കാത്തതെന്ന് ഷാഫി പറമ്പില്‍ ചോദിച്ചു.

വടകര പ്രസ്‌ക്ലബ്ബിന്റെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഷാഫി പറമ്പില്‍. പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് പ്രദീപ് ചോമ്പാല അധ്യക്ഷനായി. രാജീവന്‍ പറമ്പത്ത് സ്വാഗതവും രഗീഷ് വി. നന്ദിയും പറഞ്ഞു.

Vadakara

Next TV

Related Stories
അർജുൻ ദൗത്യം: നദിക്കടിയിൽ ലോറി ചെളിയിൽ പുതഞ്ഞ നിലയിൽ: തെരച്ചിലിന് മത്സ്യത്തൊഴിലാളികളും

Jul 27, 2024 12:21 PM

അർജുൻ ദൗത്യം: നദിക്കടിയിൽ ലോറി ചെളിയിൽ പുതഞ്ഞ നിലയിൽ: തെരച്ചിലിന് മത്സ്യത്തൊഴിലാളികളും

അർജുൻ ദൗത്യം: നദിക്കടിയിൽ ലോറി ചെളിയിൽ പുതഞ്ഞ നിലയിൽ: തെരച്ചിലിന്...

Read More >>
പാരിസ് ഒളിമ്പിക്സ്:  വേക്കളം എ യുപി സ്കൂളിൽ  ദീപശിഖാ പ്രയാണം നടത്തി

Jul 27, 2024 12:16 PM

പാരിസ് ഒളിമ്പിക്സ്: വേക്കളം എ യുപി സ്കൂളിൽ ദീപശിഖാ പ്രയാണം നടത്തി

പാരിസ് ഒളിമ്പിക്സ്: വേക്കളം എ യുപി സ്കൂളിൽ ദീപശിഖാ പ്രയാണം...

Read More >>
അടക്കാത്തോട് ടൗണിലെ ഓവുചാലുകളുടെ ശുചീകരണം ആരംഭിച്ചു

Jul 27, 2024 12:09 PM

അടക്കാത്തോട് ടൗണിലെ ഓവുചാലുകളുടെ ശുചീകരണം ആരംഭിച്ചു

അടക്കാത്തോട് ടൗണിലെ ഓവുചാലുകളുടെ ശുചീകരണം...

Read More >>
കേളകം പഞ്ചായത്തിൻ്റെയും കേളകം കൃഷിഭവൻ്റെയും ആഭിമുഖ്യത്തിൽ കശുമാവ് തൈ വിതരണം ആരംഭിച്ചു.

Jul 27, 2024 11:46 AM

കേളകം പഞ്ചായത്തിൻ്റെയും കേളകം കൃഷിഭവൻ്റെയും ആഭിമുഖ്യത്തിൽ കശുമാവ് തൈ വിതരണം ആരംഭിച്ചു.

കേളകം പഞ്ചായത്തിൻ്റെയും കേളകം കൃഷിഭവൻ്റെയും ആഭിമുഖ്യത്തിൽ കശുമാവ് തൈ വിതരണം...

Read More >>
കേളകം ഗ്രാമപഞ്ചായത്തിന്റെയും കേളകം കൃഷിഭവന്റെയും ആഭിമുഖ്യത്തിൽ കശുമാവ് തൈകൾ വിതരണം നടത്തി

Jul 27, 2024 11:34 AM

കേളകം ഗ്രാമപഞ്ചായത്തിന്റെയും കേളകം കൃഷിഭവന്റെയും ആഭിമുഖ്യത്തിൽ കശുമാവ് തൈകൾ വിതരണം നടത്തി

കേളകം ഗ്രാമപഞ്ചായത്തിന്റെയും കേളകം കൃഷിഭവന്റെയും ആഭിമുഖ്യത്തിൽ കശുമാവ് തൈകൾ വിതരണം...

Read More >>
അര്‍ജുനായുള്ള രക്ഷാദൗത്യം: 12ാം ദിവസത്തിലേക്ക്

Jul 27, 2024 11:03 AM

അര്‍ജുനായുള്ള രക്ഷാദൗത്യം: 12ാം ദിവസത്തിലേക്ക്

അര്‍ജുനായുള്ള രക്ഷാദൗത്യം: 12ാം...

Read More >>
Top Stories

News Roundup