---
title: "രാജ്യത്തെ ഏറ്റവും വലിയ അഴിമതിയുടെ വക്താക്കളായി ബിജെപി മാറിയെന്ന്‌ സിപിഐഎം പിബി അംഗം ബൃന്ദാ കാരാട്ട്‌"
english_title: "Cpim "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/198962/cpim"
published_at: "2024-04-15T20:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/661d4088d9d55_IMG-20240415-WA0009.jpg"
keywords: []
---

# രാജ്യത്തെ ഏറ്റവും വലിയ അഴിമതിയുടെ വക്താക്കളായി ബിജെപി മാറിയെന്ന്‌ സിപിഐഎം പിബി അംഗം ബൃന്ദാ കാരാട്ട്‌

> **Lead Summary:** **ഇരിട്ടി:** രാജ്യത്തെ ഏറ്റവും വലിയ അഴിമതിയുടെ വക്താക്കളായി ബിജെപി മാറിയെന്ന്‌ സിപിഐ എം പിബി അംഗം ബൃന്ദാ കാരാട്ട്‌ . ഇരിട്ടിയിൽ ചേർന്ന എൽഡിഎഫ്‌ മണ്ഡലം ‘യുവാരവം’ യുവജന റാലി ഉദ്‌ഘാടനം ചെയ്യുകയായിരുന്നു ബൃന്ദ. ഷാനിൽ ഷാജി അധ്യക്ഷനായി.

## Article Content

**ഇരിട്ടി:** രാജ്യത്തെ ഏറ്റവും വലിയ അഴിമതിയുടെ വക്താക്കളായി ബിജെപി മാറിയെന്ന്‌ സിപിഐ എം പിബി അംഗം ബൃന്ദാ കാരാട്ട്‌ . ഇരിട്ടിയിൽ ചേർന്ന എൽഡിഎഫ്‌ മണ്ഡലം ‘യുവാരവം’ യുവജന റാലി ഉദ്‌ഘാടനം ചെയ്യുകയായിരുന്നു ബൃന്ദ. ഷാനിൽ ഷാജി അധ്യക്ഷനായി.

ഭാരതീയ ബോണ്ട്‌ പാർടിയായി ഇലക്‌ട്രറൽ ബോണ്ട്‌ ഇടപാട്‌ വഴി ബിജെപി മാറി. പ്രതിപക്ഷ നിരയിലെ ഏറ്റവും ദുർബല കണ്ണികളെ വേട്ടയാടാനുള്ള ഏജൻസികളായി ഇഡിയും ഐടിയും ഉൾപ്പെടെയുള്ള സംവിധാനങ്ങളെ കേന്ദ്ര ഭരണക്കാർ മാറ്റിയെടുത്തതോടെ അതീവ ദുർബലമായ കോൺഗ്രസ്‌ നേതൃത്വത്തെ ഒന്നാകെ ബിജെപിയാക്കി മാറ്റുകയാണവർ. പ്രത്യശാസ്‌ത്രവും നിലപാടും രാഷ്‌ട്രീയ ഇഛാശക്തിയും അശേഷമില്ലാത്ത പാർട്ടിയായി കോൺഗ്രസ്‌ മാറി.

എന്നാൽ പ്രതിപക്ഷനിരയിലെ തല കുനിക്കില്ല, കീഴടങ്ങില്ല എന്ന ഉശിരൻ നിലപാടുയുർത്തുന്ന ചെറുതും വലുതുമായ ഒട്ടേറെ പാർടികളും നേതാക്കളുമാണ്‌ രാജ്യത്തിന്റെ പ്രതീക്ഷ. ക്ഷേമ പദ്ധതി നടത്തിപ്പിലും വികസന രംഗത്തും രാജ്യത്തിന്‌ മുന്നിൽ മാതൃകയും ഇടത്‌ ബദലുമാണ്‌ കേരളസർക്കാർ. കേരളത്തിൽ ഇരുപത്‌ സീറ്റിലും എൽഡിഎഫ്‌ ജയിക്കണം. കേന്ദ്ര നയങ്ങൾക്കെതിരെ ശക്തമായി പേരാടാൻ ഇടതുപക്ഷത്തിന്‌ മാത്രമേ സാധിക്കൂവെന്നും ബൃന്ദ പറഞ്ഞു.

സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം പി.കെ. ശ്രീമതി, ജില്ലാ ആക്ടിങ് സെക്രട്ടറി ടി.വി. രാജേഷ്‌, ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ്‌, എൽഡിഎഫ്‌ നേതാക്കളായ പി. ഹരീന്ദ്രൻ, ബിനോയ്‌കുര്യൻ, കെ.വി. സക്കീർഹുസൈൻ, അജയൻ പായം, സി.വി.എം. വിജയൻ, എസ്‌.എം.കെ. മുഹമ്മദലി, കെ.ടി. ജോസ്‌, അഡ്വ. മാത്യു കുന്നപ്പിള്ളി, കെ. ശ്രീധരൻ, വി.ജി. പത്മനാഭൻ, ബാബുരാജ്‌ ഉളിക്കൽ, കെ.കെ. ഹാഷിം, അഡ്വ. എം. രാജൻ, ബാബുരാജ്‌ പായം, വിപിൻ തോമസ്‌ങ്കെടുത്തു. തുടർന്ന്‌ രാഗാവലി മ്യസിക്ക്‌ ബാന്റിന്റെ സംഗീത വിരുന്നും അരങ്ങേറി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/198962/cpim)