പോളിങ്ങ് ഉദ്യോഗസ്ഥരുടെ പോസ്റ്റല്‍ വോട്ട്: വിഎഫ്സി ഇന്ന് മുതല്‍

പോളിങ്ങ് ഉദ്യോഗസ്ഥരുടെ പോസ്റ്റല്‍ വോട്ട്: വിഎഫ്സി ഇന്ന് മുതല്‍
Apr 18, 2024 06:16 AM | By sukanya

കണ്ണൂർ : പോളിങ്ങ് ബൂത്തില്‍ ഡ്യൂട്ടിയുള്ള ഇതര പാര്‍ലമെണ്ട് മണ്ഡലങ്ങളില വോട്ടര്‍മാരായ ഉദ്യോഗസ്ഥര്‍ക്ക് പോസ്റ്റല്‍ വോട്ട് ചെയ്യാനൊരുക്കുന്ന വോട്ടര്‍ ഫെസിലിറ്റി സെന്റര്‍ (വിഎഫ്സി) വ്യാഴാഴ്ച മുതല്‍ ആരംഭിക്കും. പോളിങ്ങ് ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം നടക്കുന്ന സെന്ററുകളില്‍ ഏപ്രില്‍ 18,19,20 തീയതികളില്‍ വിഎഫ്സി പ്രവര്‍ത്തിക്കും.

ഏപ്രില്‍ ഒമ്പതിന് മുമ്പ് അപേക്ഷ നല്‍കിയവരുടെ പോസ്റ്റല്‍ ബാലറ്റുകളാണ് ഇതിനകം വോട്ടിങ്ങിനായി ലഭ്യമായിട്ടുള്ളത്. പോസ്റ്റല്‍ ബാലറ്റ് ലഭ്യമായവരെ എസ്എംഎസ് വഴി വിവരം അറിയിക്കും. https://kannur.nic.in/en/vfc/ എന്ന വെബ് സൈറ്റിലും ഈ പേര് വിവരം നല്‍കിയിട്ടുണ്ട്. ഈ പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്ക് മാത്രമേ വിഎഫ്സിയില്‍ ഏപ്രില്‍ 18ന് വോട്ട് രേഖപ്പെടുത്താനാകൂയെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ അറിയിച്ചു. ഇക്കാര്യം ജീവനക്കാർ പരിശോധിച്ച് ഉറപ്പു വരുത്തണം.

ഏപ്രില്‍ ഒമ്പതിനകം അപേക്ഷ സമര്‍പ്പിച്ച മലപ്പുറം, തൃശൂര്‍, പാലക്കാട്, വയനാട്, ഇടുക്കി, കോഴിക്കോട്, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, കാസര്‍കോട് ജില്ലകളിലെ വോട്ടര്‍മാരായ 776 പേരുടെ പോസ്റ്റല്‍ ബാലറ്റുകളാണ് ഇതിനകം ലഭ്യമായിരിക്കുന്നത്. അതിനുശേഷം ഏപ്രില്‍ 15 വരെ അപേക്ഷ നല്‍കിയവരുടെ ബാലറ്റുകള്‍ അടുത്ത ഘട്ടത്തില്‍ എത്തും. പോളിങ്ങ് ഡ്യൂട്ടി ഒഴികെ മറ്റ് തിരഞ്ഞെടുപ്പ് ചുമതലയുള്ള പോസ്റ്റല്‍ ബാലറ്റിന് അപേക്ഷിച്ച ജീവനക്കാര്‍ക്ക് ജില്ലാ ആസ്ഥാനത്ത് ഏപ്രില്‍ 22,23,24 തീയതികളില്‍ വോട്ടിങ്ങിന് സൗകര്യം ഒരുക്കുക.

പോസ്റ്റല്‍ ബാലറ്റിന് ഇനിയും അപേക്ഷിക്കാന്‍ ബാക്കിയുള്ളവര്‍ അവസാന ദിവസത്തിലേക്ക് കാത്ത് നില്‍ക്കാതെ അപേക്ഷകള്‍ എത്രയും വേഗം സമര്‍പ്പിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ഏപ്രില്‍ ഒന്‍മ്പത് വരെ 992 അപേക്ഷകള്‍ മറ്റ് ജില്ലകളിലേക്ക് അയച്ചു. അതിനു ശേഷം ഏപ്രില്‍ 15 വരെ ലഭിച്ച 750 അപേക്ഷകളും ബന്ധപ്പെട്ട ജില്ലകളിലേക്ക് അയച്ചു..

Election

Next TV

Related Stories
സാർവലോക തൊഴിലാളി ദിനം ആചരിച്ചു

May 1, 2024 01:52 PM

സാർവലോക തൊഴിലാളി ദിനം ആചരിച്ചു

സാർവലോക തൊഴിലാളി ദിനം...

Read More >>
സ്വർണവിലയിൽ വൻ ഇടിവ്; പവന് 800 രൂപ കുറഞ്ഞു

May 1, 2024 11:46 AM

സ്വർണവിലയിൽ വൻ ഇടിവ്; പവന് 800 രൂപ കുറഞ്ഞു

സ്വർണവിലയിൽ വൻ ഇടിവ്; പവന് 800 രൂപ...

Read More >>
സംസ്ഥാനത്ത് കനത്ത ചൂട് തുടരും

May 1, 2024 11:26 AM

സംസ്ഥാനത്ത് കനത്ത ചൂട് തുടരും

സംസ്ഥാനത്ത് കനത്ത ചൂട്...

Read More >>
അസിസ്റ്റന്റ് പ്രൊഫസര്‍മാരുടെ ഒഴിവ്

May 1, 2024 10:34 AM

അസിസ്റ്റന്റ് പ്രൊഫസര്‍മാരുടെ ഒഴിവ്

അസിസ്റ്റന്റ് പ്രൊഫസര്‍മാരുടെ...

Read More >>
രാജ്യത്ത് വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു

May 1, 2024 10:30 AM

രാജ്യത്ത് വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു

രാജ്യത്ത് വാണിജ്യ സിലിണ്ടറിന്റെ വില...

Read More >>
സര്‍വ്വീസില്‍ നിന്നും വിരമിക്കുന്നവർക്ക് യാത്രയയപ്പ് നൽകി

May 1, 2024 10:15 AM

സര്‍വ്വീസില്‍ നിന്നും വിരമിക്കുന്നവർക്ക് യാത്രയയപ്പ് നൽകി

സര്‍വ്വീസില്‍ നിന്നും വിരമിക്കുന്നവർക്ക് യാത്രയയപ്പ്...

Read More >>