വയനാടിന്റെ വികസനത്തിനു കര്‍മരേഖയുമായി വിമന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ്

വയനാടിന്റെ വികസനത്തിനു കര്‍മരേഖയുമായി വിമന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ്
Apr 18, 2024 11:51 AM | By sukanya

കൽപ്പറ്റ: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ വയനാടിന്റെ വികസനത്തിനു കര്‍മരേഖയുമായി വിമന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ്. വിവിധ മേഖലകളിൽ നടപ്പാക്കേണ്ട കാര്യങ്ങൾ ഉൾപ്പെടുത്തിയുള്ള കര്‍മരേഖയുടെ പകര്‍പ്പ് മണ്ഡലത്തിലെ പ്രധാന സ്ഥാനാര്‍ഥികള്‍ക്ക് കൈമാറും. വയനാടിനെ വ്യവസായിക രംഗത്തെ സ്ത്രീ സൗഹാര്‍ദ ജില്ലയായി പ്രഖ്യാപിക്കണമെന്ന് കര്‍മരേഖയില്‍ ആവശ്യപ്പെടുന്നുണ്ടെന്ന് ചേംബര്‍ ഭാരവാഹികള്‍ കൽപ്പറ്റയിൽ പറഞ്ഞു.

വ്യവസായം, കൃഷി, റെയില്‍വേ, എയര്‍ കണക്ടിവിറ്റി, ഹൈവേ, മാലിന്യ മാനേജ്‌മെന്റ്, തോട്ടം മേഖല, വനം സംരക്ഷണം, പ്രകൃതി വാതകം, ടൂറിസം രംഗങ്ങളില്‍ സ്ത്രീകളുമായി ബന്ധപ്പെട്ട മേഖലകളില്‍ നടപ്പാക്കേണ്ട കാര്യങ്ങളാണ് കര്‍മരേഖയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. സ്ത്രീ സംരംഭകര്‍ക്കും പ്രഫഷനലുകള്‍ക്കുമായി പ്രത്യേക പദ്ധതികള്‍ നടപ്പാക്കണം. അഞ്ചു വര്‍ഷത്തിനകം കുറഞ്ഞത് 50 വിമന്‍ സ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിക്കണം. ഗോത്രവര്‍ഗത്തില്‍പ്പെട്ടവരെ സംരംഭകരാക്കുന്നതിന് ഗോത്ര വ്യവസായ പ്രമുഖ് എന്ന പേരില്‍ പ്രത്യേക പദ്ധതി ആവിഷ്‌കരിക്കണം. വയനാടിനെ റെയില്‍വേ ഭൂപടത്തില്‍ ഉള്‍പ്പെടുത്തണം. ഇതിനു കോഴിക്കോട് ജില്ലയില്‍ തുടങ്ങി പേരാമ്പ്ര, തരുവണ, കല്‍പ്പറ്റ, മീനങ്ങാടി, പുല്‍പ്പള്ളി, കൃഷ്ണരാജപുരം, എച്ച്ഡി കോട്ട വഴി മൈസൂരുവിലേക്ക് റെയില്‍ പാത നിര്‍മിക്കണം.‘ഉഡാന്‍’ പദ്ധതിയില്‍ വയനാട്ടിലേക്ക് ഹെലികോപ്റ്റര്‍ സര്‍വീസ് ആരംഭിക്കണം, വയനാടിനെ സ്ത്രീ സൗഹൃദ ടൂറിസം ജില്ലയായി പ്രഖ്യാപിക്കണം. വന്യമൃഗ പ്രശ്‌നങ്ങള്‍ ഉയര്‍ത്തി ടൂറിസം കേന്ദ്രങ്ങള്‍ അടച്ചിടുന്നത് അവസാനിപ്പിക്കണം തുടങ്ങിയ നൂറുറോളം ആവശങ്ങളാണ് കര്‍മരേഖയിലുള്ളത്. കര്‍മരേഖയുടെ പ്രകാശനം കൽപ്പറ്റ പ്രസ് ക്ലബ്ബിൽ വെച്ച് നടത്തി. കര്‍മരേഖയുടെ പകര്‍പ്പ് മണ്ഡലത്തിലെ പ്രധാന സ്ഥാനാര്‍ഥികള്‍ക്ക് കൈമാറുമെന്നും തെരഞ്ഞെടുക്കപ്പെടുന്നയാള്‍ എന്തെല്ലാം ചെയ്യുന്നുവെന്ന് ചേംബര്‍ നിരീക്ഷിക്കുമെന്നും പ്രസിഡന്റ് ബിന്ദു മില്‍ട്ടണ്‍, സെക്രട്ടറി എം.ഡി. ശ്യാമള, മറ്റു ഭാരവാഹികളായ ലിലിയ തോമസ്, സജിനി ലതീഷ്, ബീന സുരേഷ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

Wayanad

Next TV

Related Stories
സംസ്ഥാനത്ത് കനത്ത ചൂട് തുടരും

May 1, 2024 11:26 AM

സംസ്ഥാനത്ത് കനത്ത ചൂട് തുടരും

സംസ്ഥാനത്ത് കനത്ത ചൂട്...

Read More >>
അസിസ്റ്റന്റ് പ്രൊഫസര്‍മാരുടെ ഒഴിവ്

May 1, 2024 10:34 AM

അസിസ്റ്റന്റ് പ്രൊഫസര്‍മാരുടെ ഒഴിവ്

അസിസ്റ്റന്റ് പ്രൊഫസര്‍മാരുടെ...

Read More >>
രാജ്യത്ത് വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു

May 1, 2024 10:30 AM

രാജ്യത്ത് വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു

രാജ്യത്ത് വാണിജ്യ സിലിണ്ടറിന്റെ വില...

Read More >>
സര്‍വ്വീസില്‍ നിന്നും വിരമിക്കുന്നവർക്ക് യാത്രയയപ്പ് നൽകി

May 1, 2024 10:15 AM

സര്‍വ്വീസില്‍ നിന്നും വിരമിക്കുന്നവർക്ക് യാത്രയയപ്പ് നൽകി

സര്‍വ്വീസില്‍ നിന്നും വിരമിക്കുന്നവർക്ക് യാത്രയയപ്പ്...

Read More >>
വടകരയിൽ യുവാവിനെ ഓട്ടോയിൽ മരിച്ച നിലയിൽ കണ്ടെത്തി

May 1, 2024 09:14 AM

വടകരയിൽ യുവാവിനെ ഓട്ടോയിൽ മരിച്ച നിലയിൽ കണ്ടെത്തി

വടകരയിൽ യുവാവിനെ ഓട്ടോയിൽ മരിച്ച നിലയിൽ...

Read More >>
അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് ഇന്‍ഷൂറന്‍സ് പദ്ധതി

May 1, 2024 05:21 AM

അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് ഇന്‍ഷൂറന്‍സ് പദ്ധതി

അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് ഇന്‍ഷൂറന്‍സ് പദ്ധതി...

Read More >>