---
title: "പ്രധാനമന്ത്രിക്കെതിരെ പോലീസിൽ പരാതി നൽകി സിപിഎം"
english_title: "Cpm "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/200469/cpm"
published_at: "2024-04-22T22:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6626913e48ff3_n60248733217138034894202a9dd99943fa1d26ca08acaaf053913fd0c4b1845edd4472b484c1e7e2bdf710.jpg"
keywords: []
---

# പ്രധാനമന്ത്രിക്കെതിരെ പോലീസിൽ പരാതി നൽകി സിപിഎം

> **Lead Summary:** **ന്യൂഡല്‍ഹി: **പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പോലീസില്‍ പരാതി നല്‍കി സിപിഎം. പിബി അംഗം ബൃന്ദ കാരാട്ട്, ഡല്‍ഹി സ്റ്റേറ്റ് സെക്രട്ടറിയേറ്റ് അംഗം പുഷ്പീന്ദർ സിംഗ് ഗ്രെവാള്‍ എന്നിവരാണ് പരാതിക്കാർ.

## Article Content

**ന്യൂഡല്‍ഹി: **പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പോലീസില്‍ പരാതി നല്‍കി സിപിഎം. പിബി അംഗം ബൃന്ദ കാരാട്ട്, ഡല്‍ഹി സ്റ്റേറ്റ് സെക്രട്ടറിയേറ്റ് അംഗം പുഷ്പീന്ദർ സിംഗ് ഗ്രെവാള്‍ എന്നിവരാണ് പരാതിക്കാർ.

അതേസമയം പോലീസ് സ്റ്റേഷനില്‍ പരാതി സ്വീകരിച്ചില്ല. തുട‍ര്‍ന്ന് പരാതി ഡല്‍ഹി പോലീസ് കമ്മീഷണര്‍ക്ക് അയച്ചുകൊടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി സമുദായങ്ങള്‍ക്ക് ഇടയില്‍ ശത്രുത വളർത്തുന്ന പരാമർശം നടത്തി, ദേശീയോദ്ഗ്രഥനത്തിന് വിഘാതമാകുന്ന പ്രസ്താവന നടത്തി എന്നുമാണ് പരാതിയില്‍ ആരോപിച്ചിരിക്കുന്നത്. 

രാജസ്ഥാനില്‍ നരേന്ദ്ര മോദി നടത്തിയ പ്രസ്താവനയുമായി ബന്ധപ്പെട്ടാണ് പരാതി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/200469/cpm)