പാര്‍ട്ടി നേതൃത്വത്തിന്റെ ഭീഷണിയെ തുടര്‍ന്നാണ് ഇ പി ജയരാജൻ പിന്മാറിയത്: ശോഭ സുരേന്ദ്രൻ

പാര്‍ട്ടി നേതൃത്വത്തിന്റെ ഭീഷണിയെ തുടര്‍ന്നാണ് ഇ പി ജയരാജൻ പിന്മാറിയത്: ശോഭ സുരേന്ദ്രൻ
Apr 27, 2024 11:51 AM | By sukanya

 കൊച്ചി:എല്‍ഡിഎഫ് കണ്‍വീനറും സിപിഎം നേതാവുമായ ഇപി ജയരാജനെ ബിജെപിയിലേക്ക് ക്ഷണിക്കുന്നതിനായി മൂന്നുതവണ ചര്‍ച്ച നടത്തിയെന്നും പാര്‍ട്ടി നേതൃത്വത്തിന്റെ ഭീഷണിയെ തുടര്‍ന്നാണ് ഒടുവിൽ അദ്ദേഹം പിന്‍വാങ്ങിയതെന്ന് താന്‍ കരുതുന്നുവെന്നും ബി ജെ പി നേതാവ് ശോഭ സുരേന്ദ്രൻ പറഞ്ഞു.

ദക്ഷിണേന്ത്യയില്‍ ബിജെപിയിലേക്ക് കൂടുതല്‍ അംഗങ്ങളെ ചേര്‍ക്കുന്നതിനായുള്ള മെമ്പര്‍ഷിപ് ഡ്രൈവിന്റെ അഖിലേന്ത്യാ തലത്തിലെ കോ-കണ്‍വീനറായി താന്‍ പ്രവര്‍ത്തിക്കുന്നതിനിടെയാണ് കേരളത്തിലെ കോണ്‍ഗ്രിസിലെയും സിപിഎമ്മിലെയും പല നേതാക്കളുമായി ബന്ധപ്പെട്ടത്. ഇപി ജയരാജനുമായി മൂന്നുവട്ടം ചര്‍ച്ച നടത്തി. മൂന്നാമത്തേതും അവസാനത്തേതുമായ റൗണ്ട് ജനുവരി രണ്ടാം വാരത്തില്‍ ന്യൂഡല്‍ഹിയിലാണ് നടന്നതെന്നും ശോഭ പറഞ്ഞു. ദല്ലാള്‍ നന്ദകുമാറിനൊപ്പമാണ് അദ്ദേഹം ഡല്‍ഹിയില്‍ എത്തിയത്. നന്ദകുമാര്‍ തന്നെയാണ് വിവരങ്ങള്‍ പിണറായി വിജയന് ചോര്‍ത്തി നല്‍കിയതെന്ന് താന്‍ കരുതുന്നു. രണ്ടുവശത്തും നിന്ന് പണം വാങ്ങുകയായിരുന്നു നന്ദകുമാറിന്റെ ശ്രമം. അദ്ദേഹം വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചപ്പോള്‍ പണം നല്‍കി ആളുകള്‍ക്ക് പദവി നല്‍കുന്ന പാര്‍ട്ടിയല്ല ബിജെപിയെന്നും താന്‍ പറഞ്ഞിരുന്നു. ജയരാജനുമായി പാര്‍ട്ടി നേതൃത്വം നടത്തുന്ന നേരിട്ട ചര്‍ച്ചകള്‍ ഒഴിവാക്കാനാണ് അദ്ദേഹം ശ്രമിച്ചതെന്നും ശോഭ പറഞ്ഞു.

Kochi

Next TV

Related Stories
ടോറസ് ലോറികൾ തടഞ്ഞ് യൂത്ത് കോൺഗ്രസിൻ്റെ ബോധവൽക്കരണം

May 8, 2024 04:19 PM

ടോറസ് ലോറികൾ തടഞ്ഞ് യൂത്ത് കോൺഗ്രസിൻ്റെ ബോധവൽക്കരണം

ടോറസ് ലോറികൽ തടഞ്ഞ് യൂത്ത് കോൺഗ്രസിൻ്റെ ബോധവൽക്കരണം...

Read More >>
ഉളിക്കൽ അറബികുളത്തുനിന്നും കാണാതായ 15 കാരിയുടെ മൃതദേഹം പുഴയിൽ കണ്ടെത്തി

May 8, 2024 03:56 PM

ഉളിക്കൽ അറബികുളത്തുനിന്നും കാണാതായ 15 കാരിയുടെ മൃതദേഹം പുഴയിൽ കണ്ടെത്തി

ഉളിക്കൽ അറബികുളത്തുനിന്നും കാണാതായ 15 കാരിയുടെ മൃതദേഹം പുഴയിൽ...

Read More >>
മാനന്തവാടിയിൽ അന്താരാഷ്ട്ര റെഡ്ക്രോസ് ദിനം ആചരിച്ചു

May 8, 2024 03:44 PM

മാനന്തവാടിയിൽ അന്താരാഷ്ട്ര റെഡ്ക്രോസ് ദിനം ആചരിച്ചു

മാനന്തവാടിയിൽ അന്താരാഷ്ട്ര റെഡ്ക്രോസ് ദിനം ആചരിച്ചു...

Read More >>
എസ്എസ്എൽസി പരീക്ഷയിൽ 99.69 ശതമാനം വിജയം

May 8, 2024 03:21 PM

എസ്എസ്എൽസി പരീക്ഷയിൽ 99.69 ശതമാനം വിജയം

എസ്എസ്എൽസി പരീക്ഷയിൽ 99.69 ശതമാനം...

Read More >>
ഓർമ്മകൾ പുതുക്കി പഴയകൂട്ടുകാർ

May 8, 2024 02:20 PM

ഓർമ്മകൾ പുതുക്കി പഴയകൂട്ടുകാർ

ഓർമ്മകൾ പുതുക്കി...

Read More >>
കണ്ണൂരിൽ  കള്ളനോട്ടുകൾ പിടികൂടി

May 8, 2024 02:17 PM

കണ്ണൂരിൽ കള്ളനോട്ടുകൾ പിടികൂടി

കണ്ണൂരിൽ കള്ളനോട്ടുകൾ പിടികൂടി...

Read More >>
Top Stories