---
title: "ടോറസ് ലോറികൾ തടഞ്ഞ് യൂത്ത് കോൺഗ്രസിൻ്റെ ബോധവൽക്കരണം "
english_title: "Youth Congress Awareness By Blocking Taurus truck"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/203994/youth-congress-awareness-by-blocking-taurus-truck"
published_at: "2024-05-08T16:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/663b58d0e080f_malayorashabdam.jpg"
keywords: []
---

# ടോറസ് ലോറികൾ തടഞ്ഞ് യൂത്ത് കോൺഗ്രസിൻ്റെ ബോധവൽക്കരണം 

> **Lead Summary:** കണ്ണൂർ: ടോറസ് ലോറികളുടെ അമിതവേഗത മൂലം മലയോര മേഖലയിൽ ദിനംപ്രതി അപകടങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ യൂത്ത് കോൺഗ്രസിൻ്റെ നേതൃത്വത്തിൽ വാഹനം തടഞ്ഞു ബോധവൽക്കരണം നടത്തി. കണ്ണൂർ ചെറുപുഴ സഹകരണാശുപത്രി പരിസരത്തുവച്ചാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ടോറസ് ലോറികൾ തടഞ്ഞ് ഡ്രൈവർമാർക്ക് ബോധവൽക്കരണം നൽകിയത്. അതിനിടെ ഒട്ടുമിക്ക ഡ്രൈവർമാരും ഫോണിൽ സംസാരിച്ചാണ് വണ്ടി ഓടിച്ചത്. ചെവിയിൽ ബ്ലൂട്ട് വച്ച് സംസാരിക്കുന്നവരും ഉണ്ടായിരുന്നു.

## Article Content

കണ്ണൂർ: ടോറസ് ലോറികളുടെ അമിതവേഗത മൂലം മലയോര മേഖലയിൽ ദിനംപ്രതി അപകടങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ യൂത്ത് കോൺഗ്രസിൻ്റെ നേതൃത്വത്തിൽ വാഹനം തടഞ്ഞു ബോധവൽക്കരണം നടത്തി. കണ്ണൂർ ചെറുപുഴ സഹകരണാശുപത്രി പരിസരത്തുവച്ചാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ടോറസ് ലോറികൾ തടഞ്ഞ് ഡ്രൈവർമാർക്ക് ബോധവൽക്കരണം നൽകിയത്. അതിനിടെ ഒട്ടുമിക്ക ഡ്രൈവർമാരും ഫോണിൽ സംസാരിച്ചാണ് വണ്ടി ഓടിച്ചത്. ചെവിയിൽ ബ്ലൂട്ട് വച്ച് സംസാരിക്കുന്നവരും ഉണ്ടായിരുന്നു.

യൂത്ത് കോൺഗ്രസ് നേതാക്കളായ പ്രണവ് വാഹനം തടയലിനു നേതൃത്വം നൽകി. ടോറസ് ലോറിയുടെ അമിത വേഗതയെ തുടർന്നു ചെങ്കൽ തൊഴിലാളി പുതുശ്ശേരി കുമാരൻ മരണപ്പെടുകയും രണ്ട് പെൺക്കുട്ടികൾക്ക് പരുക്കേൽക്കുകയും ചെയ്ത സാഹചര്യത്തിലാണു യൂത്ത് കോൺഗ്രസ് പ്രവർത്തകർ ക്വാറിയിൽ നിന്നു നിർമാണസാമാഗ്രികളുമായി വരുന്ന വാഹനങ്ങൾ തടഞ്ഞത്. യൂത്ത്കോൺഗ്രസ്സ് ജില്ല സെക്രട്ടറി പ്രണവ് തട്ടുമ്മൽ, ചെറുപുഴ മണ്ഡലം പ്രസിഡന്റ് പ്രണവ് കരാള, മിഥുൻ പി, ശ്രീനിഷ് ടിപി, ബിബിൻരാജ്, ഡെൽജോ എം,സാജു കെ,സന്ദീപ് എം, അമൽ തുടങ്ങിയവരും ബോധവൽക്കരണ പരിപാടിയിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/203994/youth-congress-awareness-by-blocking-taurus-truck)