---
title: "പുതിയ കലുങ്കിനൊപ്പം റോഡ് ഉയർത്തിയില്ല ; പേരട്ട - മട്ടിണി റോഡിൽ വെള്ളക്കെട്ട്, യാത്രക്കാർ ദുരിതത്തിൽ"
english_title: "Perattamattanyroad"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/293596/perattamattanyroad"
published_at: "2025-06-01T17:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683c3c52bf613_1000092310.jpg"
keywords: []
---

# പുതിയ കലുങ്കിനൊപ്പം റോഡ് ഉയർത്തിയില്ല ; പേരട്ട - മട്ടിണി റോഡിൽ വെള്ളക്കെട്ട്, യാത്രക്കാർ ദുരിതത്തിൽ

> **Lead Summary:** **ഇരിട്ടി : **ജില്ലാ പഞ്ചായത്തിന്റെ അധീനതയിലുള്ള പേരട്ട - മട്ടിണി റോഡിൽ പുതുതായി നിർമ്മിച്ച കലുങ്കിന്റെ ഉയരത്തിനൊപ്പം റോഡ് ഉയർത്താതെ വന്നതോടെ റോഡിൽ വെള്ളക്കെട്ട് രൂപപ്പെട്ടു . 50 മീറ്ററോളം ദൂരത്തിൽ റോഡിൽ വെള്ളക്കെട്ട് രൂപപെട്ടതോടെ യാത്രക്കാർ കാൽനട യാത്രക്കാർ ഉൾപ്പെടെ ദുരിതതിലായി .റോഡ് ഉയർത്തി ഓവുചാൽ നിർമ്മിച്ചാൽ മാത്രമേ വെള്ളക്കെട്ടിന് പരിഹാരം കാണാൻ കഴിയുകയുള്ളൂ എന്നാണ് പ്രദേശവാസികൾ പറയുന്നത് . പുതിയ കലുങ്കിന് ഉയരകൂടുതൽ ഉള്ളതുകൊണ്ട് ഇതുവഴി കടന്നുപോകുന്ന ചെറിയ വാഹങ്ങളുടെ അടിതട്ടി ഭാഗം തട്ടി കേടുപാടുകൾ സംഭവിക്കുന്നത് പതിവാകുകയാണ് . കരിങ്കൽ പൊടിയും മണ്ണും ഇട്ട് താത്കാലികമായി വെള്ളക്കെട്ട് ഒഴിവാക്കാൻ നാട്ടുകാർ നടത്തിയ ശ്രമവും പരാജയപ്പെട്ടതോടെ പഞ്ചായത്ത് അംഗം ബിജു വെങ്ങലപള്ളിയുടെ നേതൃത്വത്തിൽ ജെസിബി ഉപയോഗിച്ച് റോഡിന്റെ സൈഡിലെ മണ്ണ് മാറ്റിയാണ് വെള്ളക്കെട്ട് താല്കാലിയകമായി ഒഴിവാക്കിയത് . ജില്ലാ പഞ്ചായത്ത് ഈ വിഷയത്തിൽ അടിയന്തിര നടപടി സ്വീകരിക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം .

## Article Content

**ഇരിട്ടി : **ജില്ലാ പഞ്ചായത്തിന്റെ അധീനതയിലുള്ള പേരട്ട - മട്ടിണി റോഡിൽ പുതുതായി നിർമ്മിച്ച കലുങ്കിന്റെ ഉയരത്തിനൊപ്പം റോഡ് ഉയർത്താതെ വന്നതോടെ റോഡിൽ വെള്ളക്കെട്ട് രൂപപ്പെട്ടു . 50 മീറ്ററോളം ദൂരത്തിൽ റോഡിൽ വെള്ളക്കെട്ട് രൂപപെട്ടതോടെ യാത്രക്കാർ കാൽനട യാത്രക്കാർ ഉൾപ്പെടെ ദുരിതതിലായി .റോഡ് ഉയർത്തി ഓവുചാൽ നിർമ്മിച്ചാൽ മാത്രമേ വെള്ളക്കെട്ടിന് പരിഹാരം കാണാൻ കഴിയുകയുള്ളൂ എന്നാണ് പ്രദേശവാസികൾ പറയുന്നത് . പുതിയ കലുങ്കിന് ഉയരകൂടുതൽ ഉള്ളതുകൊണ്ട് ഇതുവഴി കടന്നുപോകുന്ന ചെറിയ വാഹങ്ങളുടെ അടിതട്ടി ഭാഗം തട്ടി കേടുപാടുകൾ സംഭവിക്കുന്നത് പതിവാകുകയാണ് . കരിങ്കൽ പൊടിയും മണ്ണും ഇട്ട് താത്കാലികമായി വെള്ളക്കെട്ട് ഒഴിവാക്കാൻ നാട്ടുകാർ നടത്തിയ ശ്രമവും പരാജയപ്പെട്ടതോടെ പഞ്ചായത്ത് അംഗം ബിജു വെങ്ങലപള്ളിയുടെ നേതൃത്വത്തിൽ ജെസിബി ഉപയോഗിച്ച് റോഡിന്റെ സൈഡിലെ മണ്ണ് മാറ്റിയാണ് വെള്ളക്കെട്ട് താല്കാലിയകമായി ഒഴിവാക്കിയത് . ജില്ലാ പഞ്ചായത്ത് ഈ വിഷയത്തിൽ അടിയന്തിര നടപടി സ്വീകരിക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/293596/perattamattanyroad)