---
title: "ഉളിക്കൽ അറബികുളത്തുനിന്നും കാണാതായ 15 കാരിയുടെ മൃതദേഹം പുഴയിൽ കണ്ടെത്തി"
english_title: "Body Of 15-Year-Old Girl Who Went Missing From Ulikkal Arabikulam Found In River"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/203990/body-of-15-year-old-girl-who-went-missing-from-ulikkal-arabikulam-found-in-river"
published_at: "2024-05-08T15:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/663b5669a4b8f_vi-transformed.jpeg"
keywords: []
---

# ഉളിക്കൽ അറബികുളത്തുനിന്നും കാണാതായ 15 കാരിയുടെ മൃതദേഹം പുഴയിൽ കണ്ടെത്തി

> **Lead Summary:**  ഇരിട്ടി : കഴിഞ്ഞദിവസം കാണാതായ അറബികുളം സ്വദേശിനിയുടെ മൃതദേഹം കൂട്ടുപുഴ പുതിയ പാലത്തിന് സമീപം ബാരാ പുഴയിൽ കണ്ടെത്തി. ഉഉളിക്കൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ പത്താംക്ലാസ് വിദ്യാർത്ഥിനി നടുവിലെ പുരയ്ക്കൽ ദുർഗ ൻറെ മൃതദേഹമാണ് പുഴയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച ഉച്ചമുതൽ ദുർഗയെ കാണ്മാനില്ലെന്ന് കാണിച്ച് പിതാവ് രതീഷ് ഉളിക്കൽ പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് പോലീസും നാട്ടുകാരും മേഖലയിലാകെ തിരച്ചിൽ നടത്തിയെങ്കിലും ദുർഗയെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല . ചൊവ്വാഴ്ച ഉച്ചയ്ക്ക് വീട്ടിൽ നിന്നും ഉച്ച ഭക്ഷണം കഴിച്ചിറങ്ങിയ ദുർഗ സമീപത്തെ ടൗണിൽ നിന്നും ഓട്ടോറിക്ഷ പിടിച്ച് കൂട്ടുപുഴ പുതിയ പാലത്തിന് സമീപം വന്നിറങ്ങിയിരുന്നു. രക്തം ടെസ്റ്റ് ചെയ്യാൻ പോകണം എന്ന് പറഞ്ഞാണ് ഓട്ടോറിക്ഷ വിളിച്ചത്. കൂട്ടുപുഴയിൽ എത്തി ഡ്രൈവറുടെ ഫോണിൽ നിന്നും കുട്ടി പിതാവിനെ വിളിച്ചിരുന്നതായി ആണ് ലഭിക്കുന്ന വിവരം . മൂന്നുമണിയോടെ കൂട്ടുപുഴ പാലത്തിന് മുകളിലൂടെ നടന്ന മാക്കൂട്ടം ഭാഗത്തേക്ക് ദുർഗ പോകുന്നത് കണ്ടവർ ഉണ്ടായിരുന്നു. നിരീക്ഷണ ക്യാമറയിലും പ്രദേശത്തെ നിരീക്ഷണ ക്യാമറയിലുംദൃശ്യം പതിഞ്ഞിരുന്നു. മക്കൂട്ടത്തെ വനംവകുപ്പിന്റെ ചെക്ക് പോസ്റ്റിലെ നിരീക്ഷണ ക്യാമറ പരിശോധിച്ചെങ്കിലും അതുവഴി കടന്നു പോയതായി കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല . കൂട്ടുപുഴ പാലത്തിന് സമീപം വെച്ച് വണ്ടിയിൽ മൈസൂർ, ബാംഗ്ലൂർ ഭാഗത്തേക്ക് പോയിരിക്കാം എന്ന സംശയത്തിലായിരുന്നു ബന്ധുക്കളും നാട്ടുകാരും. ബുധനാഴ്ച രാവിലെ പാലത്തിന് സമീപം വണ്ടി നിർത്തി പുഴയിലേക്ക് ഇറങ്ങിയ രണ്ട് ചെറുപ്പക്കാരാണ് പുഴയിൽ കമിഴ്ന്നു കിടക്കുന്ന നിലയിൽ മൃതദേഹംആദ്യം കണ്ടത്. ഉടൻതന്നെ നാട്ടുകാരെ വിവരം അറിയിക്കുകയും നാട്ടുകാർ പോലീസിൽ അറിയിക്കുകയൂം ആയിരുന്നു . ഉളിക്കൽ പോലീസും ഇരിട്ടി പോലീസും സ്ഥലത്തെത്തി മൃതദേഹം ദുർഗയുടെ ആയിരിക്കാമെന്ന് നിഗമനത്തിൽ എത്തിയത്. ഉച്ചയ്ക്ക് 12 മണിയോടെ ഫോറിൻ സിക്സ് സംഗമിത്തി അഗ്നി രക്ഷാ സേനയുടെ സഹായത്തോടെ മൃതദേഹം പുഴയിൽന്നിടത്ത് ഇൻകൊസ്റ്റ് നടത്തി. നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഇരിട്ടി എഎസ്പി യോഗേഷ് മന്ദയ്യ ഉളിക്കൽ സി ഐ സുനിൽകുമാർ മറ്റ് ഇരിട്ടി ഉളിക്കൽ സ്റ്റേഷനിലെ മറ്റ് ഉദ്യോഗസ്ഥന്മാരുടെ സാന്നിധ്യത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി. ഇരിട്ടി ഫയർ ഫോസിലെ അസിറ്റന്റ് ഫയർ ഓഫീസർ എൻ.ജി. അശോകൻ , ഫയർ ഓഫിസർമാരായ കെ.വി. തോമസ് , പി.വി. അനോഗ് ,ടി.ജെ. റോബിൻ , ജസ്റ്റിൻ ജെയിംസ് ,ഹോം ഗാർഡ്എന്നവർ ചേർന്നാണ് മൃതദേഹം പുഴയിൽ നിന്നും എടുത്തത് . ശ്രീജിത് അമ്മ: സിന്ധു, സഹോദരങ്ങൾ :ദർശന, ദർശൻ.

## Article Content

 ഇരിട്ടി : കഴിഞ്ഞദിവസം കാണാതായ അറബികുളം സ്വദേശിനിയുടെ മൃതദേഹം കൂട്ടുപുഴ പുതിയ പാലത്തിന് സമീപം ബാരാ പുഴയിൽ കണ്ടെത്തി. ഉഉളിക്കൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ പത്താംക്ലാസ് വിദ്യാർത്ഥിനി നടുവിലെ പുരയ്ക്കൽ ദുർഗ ൻറെ മൃതദേഹമാണ് പുഴയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച ഉച്ചമുതൽ ദുർഗയെ കാണ്മാനില്ലെന്ന് കാണിച്ച് പിതാവ് രതീഷ് ഉളിക്കൽ പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് പോലീസും നാട്ടുകാരും മേഖലയിലാകെ തിരച്ചിൽ നടത്തിയെങ്കിലും ദുർഗയെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല . ചൊവ്വാഴ്ച ഉച്ചയ്ക്ക് വീട്ടിൽ നിന്നും ഉച്ച ഭക്ഷണം കഴിച്ചിറങ്ങിയ ദുർഗ സമീപത്തെ ടൗണിൽ നിന്നും ഓട്ടോറിക്ഷ പിടിച്ച് കൂട്ടുപുഴ പുതിയ പാലത്തിന് സമീപം വന്നിറങ്ങിയിരുന്നു. രക്തം ടെസ്റ്റ് ചെയ്യാൻ പോകണം എന്ന് പറഞ്ഞാണ് ഓട്ടോറിക്ഷ വിളിച്ചത്. കൂട്ടുപുഴയിൽ എത്തി ഡ്രൈവറുടെ ഫോണിൽ നിന്നും കുട്ടി പിതാവിനെ വിളിച്ചിരുന്നതായി ആണ് ലഭിക്കുന്ന വിവരം . മൂന്നുമണിയോടെ കൂട്ടുപുഴ പാലത്തിന് മുകളിലൂടെ നടന്ന മാക്കൂട്ടം ഭാഗത്തേക്ക് ദുർഗ പോകുന്നത് കണ്ടവർ ഉണ്ടായിരുന്നു. നിരീക്ഷണ ക്യാമറയിലും പ്രദേശത്തെ നിരീക്ഷണ ക്യാമറയിലുംദൃശ്യം പതിഞ്ഞിരുന്നു. മക്കൂട്ടത്തെ വനംവകുപ്പിന്റെ ചെക്ക് പോസ്റ്റിലെ നിരീക്ഷണ ക്യാമറ പരിശോധിച്ചെങ്കിലും അതുവഴി കടന്നു പോയതായി കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല . കൂട്ടുപുഴ പാലത്തിന് സമീപം വെച്ച് വണ്ടിയിൽ മൈസൂർ, ബാംഗ്ലൂർ ഭാഗത്തേക്ക് പോയിരിക്കാം എന്ന സംശയത്തിലായിരുന്നു ബന്ധുക്കളും നാട്ടുകാരും. ബുധനാഴ്ച രാവിലെ പാലത്തിന് സമീപം വണ്ടി നിർത്തി പുഴയിലേക്ക് ഇറങ്ങിയ രണ്ട് ചെറുപ്പക്കാരാണ് പുഴയിൽ കമിഴ്ന്നു കിടക്കുന്ന നിലയിൽ മൃതദേഹംആദ്യം കണ്ടത്. ഉടൻതന്നെ നാട്ടുകാരെ വിവരം അറിയിക്കുകയും നാട്ടുകാർ പോലീസിൽ അറിയിക്കുകയൂം ആയിരുന്നു . ഉളിക്കൽ പോലീസും ഇരിട്ടി പോലീസും സ്ഥലത്തെത്തി മൃതദേഹം ദുർഗയുടെ ആയിരിക്കാമെന്ന് നിഗമനത്തിൽ എത്തിയത്. ഉച്ചയ്ക്ക് 12 മണിയോടെ ഫോറിൻ സിക്സ് സംഗമിത്തി അഗ്നി രക്ഷാ സേനയുടെ സഹായത്തോടെ മൃതദേഹം പുഴയിൽന്നിടത്ത് ഇൻകൊസ്റ്റ് നടത്തി. നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഇരിട്ടി എഎസ്പി യോഗേഷ് മന്ദയ്യ ഉളിക്കൽ സി ഐ സുനിൽകുമാർ മറ്റ് ഇരിട്ടി ഉളിക്കൽ സ്റ്റേഷനിലെ മറ്റ് ഉദ്യോഗസ്ഥന്മാരുടെ സാന്നിധ്യത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി. ഇരിട്ടി ഫയർ ഫോസിലെ അസിറ്റന്റ് ഫയർ ഓഫീസർ എൻ.ജി. അശോകൻ , ഫയർ ഓഫിസർമാരായ കെ.വി. തോമസ് , പി.വി. അനോഗ് ,ടി.ജെ. റോബിൻ , ജസ്റ്റിൻ ജെയിംസ് ,ഹോം ഗാർഡ്എന്നവർ ചേർന്നാണ് മൃതദേഹം പുഴയിൽ നിന്നും എടുത്തത് . ശ്രീജിത് അമ്മ: സിന്ധു, സഹോദരങ്ങൾ :ദർശന, ദർശൻ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/203990/body-of-15-year-old-girl-who-went-missing-from-ulikkal-arabikulam-found-in-river)