കേളകം: ബാലസംഘം സ്ഥാപക പ്രസിഡണ്ട് ഇ.കെ.നായനാരുടെ സ്മരണ പുതുക്കുന്നതിൻ്റെ ഭാഗമായി പേരാവൂർ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൻ ഹാപ്പി നസ് ഫെസ്റ്റിവൽ നടത്തി. കേളകം സെൻ്റ് തോമസ് എച്ച്എസ്എസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ബാലസംഘം സംസ്ഥാന കമ്മിറ്റിയംഗം അശ്വന്ത് കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡണ്ട് ദർശന സനോജ് അധ്യക്ഷയായിരുന്നു. ജോർജ് കറുകപ്പള്ളി സ്വാഗതം പറഞ്ഞു. തങ്കമ്മ സ്കറിയ, കെ പി ഷാജിഎന്നിവർ പ്രസംഗിച്ചു. ആകാശ് ബാബു, പി. ഹക്കിം എന്നിവർ നേതൃത്വം നൽകി. വിവിധ കളികളും പ്രവർത്തനങ്ങളും കലാപരിപാടികളും ഹാപ്പി നസ് ഫെസ്റ്റിവലിൽ അവതരിപ്പിച്ചു.
BALASANGAM KELAKAM