---
title: "കാട്ടാനയുടെ ആക്രമണം; ഫാമിൽ തുടർ പ്രതിഷേധങ്ങൾ, മുഖ്യമന്ത്രിക്ക് തൊഴിലാളികൾ ഒപ്പിട്ട ഭീമ ഹർജി"
english_title: "Chief-minister "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/201619/chief-minister"
published_at: "2024-04-27T20:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/662d132c82d61_IMG-20240427-WA0017.jpg"
keywords: []
---

# കാട്ടാനയുടെ ആക്രമണം; ഫാമിൽ തുടർ പ്രതിഷേധങ്ങൾ, മുഖ്യമന്ത്രിക്ക് തൊഴിലാളികൾ ഒപ്പിട്ട ഭീമ ഹർജി

> **Lead Summary:** **ഇരിട്ടി: **ആറളം ഫാമിലെ കാട്ടാനകളെ വനത്തിലേക്ക് തുരത്തി ഫാമിനെയും തൊഴിലാളികളെയും സംരക്ഷിക്കണം എന്നാവശ്യപ്പെട്ട് തൊഴിലാളികൾ ഒപ്പിട്ട ഭീമ ഹർജി മുഖ്യമന്ത്രിക്ക് അയച്ചു. കഴിഞ്ഞ ദിവസമാണ് ആറളം ഫാമിൽ ബ്ളോക് രണ്ടിൽ വച്ച് കാട്ടാനയുടെ ആക്രമണത്തിൽ വൈഷ്ണവിന്ഗുരുതരമായി പരിക്ക് പറ്റിയത്.

## Article Content

**ഇരിട്ടി: **ആറളം ഫാമിലെ കാട്ടാനകളെ വനത്തിലേക്ക് തുരത്തി ഫാമിനെയും തൊഴിലാളികളെയും സംരക്ഷിക്കണം എന്നാവശ്യപ്പെട്ട് തൊഴിലാളികൾ ഒപ്പിട്ട ഭീമ ഹർജി മുഖ്യമന്ത്രിക്ക് അയച്ചു. കഴിഞ്ഞ ദിവസമാണ് ആറളം ഫാമിൽ ബ്ളോക് രണ്ടിൽ വച്ച് കാട്ടാനയുടെ ആക്രമണത്തിൽ വൈഷ്ണവിന്ഗുരുതരമായി പരിക്ക് പറ്റിയത്.

ഇതോടെ വനം വകുപ്പിനെതിരെയും തൊഴിലാളികൾ വ്യാപകമായി പ്രതിക്ഷേധിച്ചു. പുനരധിവാസ മേഖലയിലെ താമസക്കാരനും കരാറുകാരന്റെ തൊഴിലാളിയുമായ യുവാവിന് ഗുരുതരമായി പരിക്കേറ്റ് പരിയാരം മെഡിക്കൽ കോളേജിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയാണ്‌.

കാട്ടാനകൾ ഫാമിനുള്ളിൽ വരുത്തുന്ന കൃഷിനാശവും ഫാമിനുള്ളിൽ കാട്ടാനകളുടെ ആക്രമണത്തിൽ മരിച്ചവരുടെ വിവരങ്ങൾ അടക്കം ഉൾപ്പെടുത്തിയാണ് ഹർജി. ഫാമിനുള്ളിൽ നിന്നും വരുമാനം ഒന്നും ശേഖരിക്കാൻ കഴിയുന്നില്ലെന്നും ഫാമിനെയും തൊഴിലാളികളെയും സംരക്ഷിക്കാൻ നടപടി സ്വീകരിക്കണം എന്നും ഹർജിയിൽ തൊഴിലാളികൾ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/201619/chief-minister)