#thiruvananthapuram l ചെയ്യാവുന്നത് ചെയ്യ്,ജാേലിയുടെ കാര്യത്തില്‍ തീരുമാനമാക്കി തരാം,സച്ചിന്‍ദേവ് ഭീഷണിപ്പെടുത്തി:ഡ്രൈവര്‍

#thiruvananthapuram l ചെയ്യാവുന്നത് ചെയ്യ്,ജാേലിയുടെ കാര്യത്തില്‍ തീരുമാനമാക്കി തരാം,സച്ചിന്‍ദേവ് ഭീഷണിപ്പെടുത്തി:ഡ്രൈവര്‍
Apr 28, 2024 05:10 PM | By veena vg

 തിരുവനന്തപുരം: തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവും എംഎല്‍എയുമായ സച്ചിന്‍ദേവുമായി കഴിഞ്ഞ ദിവസമുണ്ടായ വാക്‌പോരില്‍ വിശദീകരണവുമായി കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു. താന്‍ ഒരു തെറ്റും ചെയ്തിട്ടില്ല. എംഎല്‍എയും മേയറുമാണ് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചതെന്നും യദു പ്രതികരിച്ചു.

യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചതെന്ന് എനിക്കും അറിയില്ല. ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ല. പട്ടം മുതല്‍ കാര്‍ ഒപ്പമുണ്ട്.  ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ ഞാന്‍ ഒതുക്കികൊടുത്തു. എന്നാല്‍ വീണ്ടും കാര്‍ പിന്നിലായി. പ്ലാമൂട് ജംഗ്ഷനില്‍ വീണ്ടും കാര്‍ ഓവര്‍ടേക്ക് ചെയ്യുമ്പോള്‍ സ്ഥലം ഇല്ലാത്തതിനാല്‍ എനിക്ക് സൈഡ് കൊടുക്കാന്‍ കഴിഞ്ഞില്ല. പാളയത്തുവെച്ചാണ് കാര്‍ ബസിന്റെ കുറുകെ കൊണ്ടിട്ടത്. രണ്ട് പയ്യന്മാര്‍ ഇറങ്ങി വന്ന് 'നിന്റെ അച്ഛന്റെ വകയാണോ റോഡ്' എന്ന് ചോദിച്ചു.

മാന്യമായിട്ടാണ് വണ്ടി ഓടിച്ചതെന്നും നിങ്ങളല്ലേ സീബ്ര ക്രോസിന് കുറുകെ വണ്ടി ഇട്ടത്. എന്താണ് സംഭവിച്ചതെന്ന് ജനങ്ങള്‍ കാണുന്നുണ്ടല്ലോയെന്നും ഞാന്‍ തിരിച്ച് ചോദിച്ചു. തുടര്‍ന്ന് പയ്യന്മാര്‍ എന്റെ സീറ്റിന്റെ ഭാഗത്തുള്ള ഡോര്‍ തുറന്നു. പിന്നാലെയാണ് മേയര്‍ വാഹനത്തില്‍ നിന്നും ഇറങ്ങി വന്ന് ചേഷ്ഠ കാണിച്ചില്ലേയെന്ന് ചോദിച്ചത്. അത് മേയര്‍ ആണെന്ന് അറിഞ്ഞിരുന്നില്ല. യദു വിശദീകരിച്ചു. പിന്നീട് എംഎല്‍എയും ഇറങ്ങി വന്നു. കയ്യോങ്ങികൊണ്ട് 'ഞാന്‍ ആരാണെന്ന് അറിയാമോ' എന്ന് ചോദിച്ചു.

'നിങ്ങള്‍ ആരായാലും എനിക്ക് എന്താണ്' എന്ന് ചോദിച്ചു. എംഎല്‍എ ആയാല്‍ എനിക്ക് എന്താണ് എന്നും വീഡിയോ എടുത്തിട്ടുണ്ടെന്നും ഞാന്‍ പറഞ്ഞു. നിനക്ക് ചെയ്യാവുന്നതൊക്കെ നീ ചെയ്യ്. എനിക്ക് ചെയ്യാന്‍ പറ്റുന്നത് ഞാനും ചെയ്യാം. നിന്റെ ജോലിയുടെ കാര്യത്തില്‍ തീരുമാനം ഉണ്ടാക്കി തരാം എന്ന് അദ്ദേഹവും പറഞ്ഞു.' യദു വിശദീകരിച്ചു.

സംഭവത്തിന് പിന്നാലെ പൊലീസ് കസ്റ്റഡിയിലെടുത്ത യദുവിനെ ഇന്ന് രാവിലെയാണ് വിട്ടയച്ചത്. മെഡിക്കല്‍ പരിശോധനയില്‍ യദു മദ്യപിച്ചിട്ടില്ലെന്ന് തെളിഞ്ഞു. ഡ്രൈവര്‍ മോശമായി പെരുമാറിയെന്ന മേയറുടെ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. സ്വകാര്യ വാഹനത്തിലായിരുന്നു മേയറും എംഎല്‍എയും സംഘവും സഞ്ചരിച്ചിരുന്നത്. അതേസമയം കാര്‍ ബസിന് കുറുകെ ഇട്ട് ട്രിപ്പ് മുടക്കിയെന്ന് ആരോപിച്ച് ഡ്രൈവറും പരാതി നല്‍കി. ഈ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടില്ല.

Thiruvananthapuram

Next TV

Related Stories
ഹരിതകർമ്മസേനക്ക് മെഡിക്കൽ ക്യാമ്പ്

May 13, 2024 07:59 PM

ഹരിതകർമ്മസേനക്ക് മെഡിക്കൽ ക്യാമ്പ്

ഹരിതകർമ്മസേനക്ക് മെഡിക്കൽ...

Read More >>
എസ്എസ്എൽസി, ടിഎച്ച്എസ്എൽസി, എഎച്ച്എസ്എൽസി സേ പരീക്ഷ മെയ് 28 മുതൽ ജൂൺ 4 വരെ

May 13, 2024 06:25 PM

എസ്എസ്എൽസി, ടിഎച്ച്എസ്എൽസി, എഎച്ച്എസ്എൽസി സേ പരീക്ഷ മെയ് 28 മുതൽ ജൂൺ 4 വരെ

എസ്എസ്എൽസി, ടിഎച്ച്എസ്എൽസി, എഎച്ച്എസ്എൽസി സേ പരീക്ഷ മെയ് 28 മുതൽ ജൂൺ 4...

Read More >>
#kannur l രാജ്യസഭ സീറ്റ്; പരസ്യ ചർച്ച ഇല്ല,എൽഡിഎഫിൽ ചെയ്യുമെന്ന് ജോസ് കെ മാണി

May 13, 2024 05:33 PM

#kannur l രാജ്യസഭ സീറ്റ്; പരസ്യ ചർച്ച ഇല്ല,എൽഡിഎഫിൽ ചെയ്യുമെന്ന് ജോസ് കെ മാണി

രാജ്യസഭ സീറ്റ്; പരസ്യ ചർച്ച ഇല്ല,എൽഡിഎഫിൽ ചെയ്യുമെന്ന് ജോസ് കെ...

Read More >>
#panoor l പാനൂർ വിഷ്ണുപ്രിയ കൊലക്കേസ്: ശ്യാംജിത്തിന് ജീവപര്യന്തം തടവുശിക്ഷ

May 13, 2024 04:19 PM

#panoor l പാനൂർ വിഷ്ണുപ്രിയ കൊലക്കേസ്: ശ്യാംജിത്തിന് ജീവപര്യന്തം തടവുശിക്ഷ

പാനൂർ വിഷ്ണുപ്രിയ കൊലക്കേസ്: ശ്യാംജിത്തിന് ജീവപര്യന്തം...

Read More >>
#pinarayi l വിവേകാനന്ദ വായനശാലയുടെ പുന:സ്ഥാപനവും പി നാണു സ്മാരക ഉദ്ഘാടനവും നടന്നു

May 13, 2024 03:47 PM

#pinarayi l വിവേകാനന്ദ വായനശാലയുടെ പുന:സ്ഥാപനവും പി നാണു സ്മാരക ഉദ്ഘാടനവും നടന്നു

വിവേകാനന്ദ വായനശാലയുടെ പുന:സ്ഥാപനവും പി നാണു സ്മാരക ഉദ്ഘാടനവും...

Read More >>
#iritty l ഓയിസ്‌ക ഇന്റര്‍നാഷണല്‍ ഇരിട്ടി ചാപ്റ്റര്‍ സ്ഥാനാരോഹണം

May 13, 2024 03:33 PM

#iritty l ഓയിസ്‌ക ഇന്റര്‍നാഷണല്‍ ഇരിട്ടി ചാപ്റ്റര്‍ സ്ഥാനാരോഹണം

ഓയിസ്‌ക ഇന്റര്‍നാഷണല്‍ ഇരിട്ടി ചാപ്റ്റര്‍ സ്ഥാനാരോഹണം...

Read More >>
Top Stories










News Roundup