---
title: "പുത്തൂർ പാർക്കിൽ പക്ഷികൾ ചത്ത സംഭവം; മറച്ചുവച്ചെന്ന വാദം തള്ളി ഡയറക്ടർ"
english_title: "Puthur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/201985/puthur"
published_at: "2024-04-29T19:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/662fac265cf0a_n6044152181714400132159cf9a6babf17ff55430533020f06a416bc8bedd94a2a494d9cb9515194517db5d.jpg"
keywords: []
---

# പുത്തൂർ പാർക്കിൽ പക്ഷികൾ ചത്ത സംഭവം; മറച്ചുവച്ചെന്ന വാദം തള്ളി ഡയറക്ടർ

> **Lead Summary:** **പുത്തൂർ: **തൃശൂർ മൃഗശാലയില്‍ നിന്നും സുവോളജിക്കല്‍ പാർക്കിലേക്ക് മാറ്റിയ നാല് പക്ഷികളും പന്നിമാനും ചത്ത സംഭവം മറച്ചുവച്ചുവെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് സുവോളജിക്കല്‍ പാർക്ക് ഡയറക്ടർ. കേന്ദ്ര സൂ അഥോറിറ്റിയെ കൃത്യമായി വിവരം ധരിപ്പിച്ചിട്ടുണ്ട്.

## Article Content

**പുത്തൂർ: **തൃശൂർ മൃഗശാലയില്‍ നിന്നും സുവോളജിക്കല്‍ പാർക്കിലേക്ക് മാറ്റിയ നാല് പക്ഷികളും പന്നിമാനും ചത്ത സംഭവം മറച്ചുവച്ചുവെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് സുവോളജിക്കല്‍ പാർക്ക് ഡയറക്ടർ. കേന്ദ്ര സൂ അഥോറിറ്റിയെ കൃത്യമായി വിവരം ധരിപ്പിച്ചിട്ടുണ്ട്.

സെൻട്രല്‍ സൂ അഥോറിറ്റിയുടെ മാനദണ്ഡങ്ങള്‍ പാലിച്ച്‌ ഒരോ ജീവകളും ചത്ത സമയത്ത് തന്നെ വിവരം ധരിപ്പിച്ചിട്ടുണ്ട്. ഒരു ഉദ്യാഗസ്ഥനും വീഴച വരുത്തിയിട്ടില്ല. രണ്ട് ക്യുറേറ്റർമാർക്ക് ഷോക്കോസ് നോട്ടീസ് മാത്രമാണ് നല്‍കിയിരിക്കുന്നത്.

ഇവരുടെ ഭാഗത്ത് നിന്ന് വീഴ്ച വരുത്തിയിട്ടില്ല. ആരെയും സസ്പെൻഡ് ചെയ്തിട്ടില്ല. തെറ്റായ വാർത്തകളാണ് ഇതുമായി ബന്ധപ്പെട്ട പ്രചരിക്കുന്നതെന്ന് സുവോളജിക്കല്‍ അധികൃതർ പറഞ്ഞു.

തൃശൂർ മൃഗശാലയില്‍ നിന്ന് എത്തിച്ച പക്ഷികളില്‍ പലതും പ്രായാധിക്യവും അവശതയുള്ളതുമായിരുന്നു. കിളികള്‍ തമ്മിലുള്ള ഇൻ ഫൈറ്റുമാണ് പക്ഷികള്‍ ചാകാനിടയായത്. പന്നിമാൻ ചത്തത് അണുബാധ മൂലമാണെന്ന് സുവോളജിക്കല്‍ അധികൃതർ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/201985/puthur)