കനത്ത ചൂട് : സംസ്ഥാനത്ത് കായിക മത്സരങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി

കനത്ത ചൂട് : സംസ്ഥാനത്ത് കായിക മത്സരങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി
May 2, 2024 08:13 AM | By sukanya

  തിരുവനന്തപുരം: സംസ്ഥാനത്തെങ്ങും കടുത്ത ചൂട് നിലനിൽക്കുന്ന സാഹചര്യത്തിൽ രാവിലെ 10 മണി മുതൽ വൈകുന്നേരം  നാല് മണി വരെ ഔട്ട്ഡോർ കായിക മത്സരങ്ങൾ നടത്തരുതെന്ന് കായിക വകുപ്പ് അറിയിച്ചു.

കായിക മന്ത്രി വി. അബ്ദുറഹിമാന്റെ നിർദ്ദേശപ്രകാരമാണ് ഇതെന്ന് വകുപ്പ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു. കായികപരിശീലനം, വിവിധ സെലക്ഷൻ ട്രയൽസ് എന്നിവയ്ക്കും  നിയന്ത്രണം ബാധകമാണ്. കടുത്ത ചൂടു തുടരുന്നതു വരെ നിയന്ത്രണം നിലനിൽക്കും. ചൂട് കാരണം ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ നേരിടാൻ കായിക താരങ്ങൾ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വി അബ്ദുറഹിമാൻ പറഞ്ഞു.

അതേസമയം സംസ്ഥാനത്ത് ഉഷ്ണതരംഗ മുന്നറിയിപ്പ് തുടരുകയാണ്. കൂടുതൽ ജില്ലകളിൽ മുന്നറിയിപ്പ് പ്രഖ്യാപിച്ചതോടെ, സംസ്ഥാനത്ത് ജാഗ്രത  തുടരുകയാണ്. പാലക്കാടിനും തൃശ്ശൂരിനുംപുറമേ, ആലപ്പുഴയിലും കോഴിക്കോടുമാണ് ഉഷ്ണതരംഗ മുന്നറിയിപ്പുള്ളത്. പാലക്കാട് ഓറഞ്ച് അലർട്ടും തൃശ്ശൂർ, ആലപ്പുഴ, കോഴിക്കോട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, വയനാട് ഒഴികെയുള്ള 12 ജില്ലകളിലും താപനില മുന്നറിയിപ്പ് ഉണ്ട്.സാധാരണയേക്കാൾ മൂന്ന് മുതൽ അഞ്ച് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരുമെന്നാണ് മുന്നറിയിപ്പ്. വേനല്‍ വീണ്ടും കടുത്തതോടെ, തൊഴിൽ സമയത്തിലെ പുനക്രമീകരണം മെയ് 15 വരെ തുടരുമെന്ന് പാലക്കാട്‌ ജില്ലാ ലേബര്‍ ഓഫീസര്‍. 

Thiruvanaththapuram

Next TV

Related Stories
തൃക്കരിപ്പൂര്‍ പോളിടെക്‌നിക് കോളേജിന്റെ ഹോസ്റ്റൽ മുറിയിൽ വിദ്യാര്‍ത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

May 17, 2024 11:19 AM

തൃക്കരിപ്പൂര്‍ പോളിടെക്‌നിക് കോളേജിന്റെ ഹോസ്റ്റൽ മുറിയിൽ വിദ്യാര്‍ത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

തൃക്കരിപ്പൂര്‍ പോളിടെക്‌നിക് കോളേജിന്റെ ഹോസ്റ്റൽ മുറിയിൽ വിദ്യാര്‍ത്ഥിയെ തൂങ്ങിമരിച്ച നിലയിൽ...

Read More >>
കൊട്ടിയൂർ വൈശാഖ മഹോത്സവം:  കണിച്ചാർ ടൗണുകളിലെ ഗതാഗത പരിഷ്കരണത്തിന്  കേളകത്ത് യോഗം  ചേർന്നു

May 17, 2024 09:31 AM

കൊട്ടിയൂർ വൈശാഖ മഹോത്സവം: കണിച്ചാർ ടൗണുകളിലെ ഗതാഗത പരിഷ്കരണത്തിന് കേളകത്ത് യോഗം ചേർന്നു

കൊട്ടിയൂർ വൈശാഖ മഹോത്സവം: കണിച്ചാർ ടൗണുകളിലെ ഗതാഗത പരിഷ്കരണത്തിന് കേളകത്ത് യോഗം ചേർന്നു...

Read More >>
വൈദ്യുതി മുടങ്ങും

May 17, 2024 04:46 AM

വൈദ്യുതി മുടങ്ങും

വൈദ്യുതി...

Read More >>
ഇരിട്ടി നഗരസഭയുടെ നേതൃത്വത്തിൽ  മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ മെയ്യ് 18, 19 തീയ്യതികളിൽ നടത്തും

May 17, 2024 04:42 AM

ഇരിട്ടി നഗരസഭയുടെ നേതൃത്വത്തിൽ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ മെയ്യ് 18, 19 തീയ്യതികളിൽ നടത്തും

ഇരിട്ടി നഗരസഭയുടെ നേതൃത്വത്തിൽ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ മെയ്യ് 18, 19 തീയ്യതികളിൽ നടത്തും...

Read More >>
കാറ്റും മഴയും : കുടകിൽ നേത്ര വാഴകൾ നശിച്ചു

May 17, 2024 04:35 AM

കാറ്റും മഴയും : കുടകിൽ നേത്ര വാഴകൾ നശിച്ചു

കാറ്റും മഴയും കുടകിൽ നേത്ര വാഴകൾ നശിച്ചു...

Read More >>
Top Stories

News Roundup