---
title: "പോക്സോ കേസിലെ പ്രതിക്ക് 61 വർഷം തടവും നാല് ലക്ഷം രൂപ പിഴയും വിധിച്ച് കൽപ്പറ്റ കോടതി"
english_title: "Kalpetta court sentences pocso case accused to 61 years in jail  "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/204001/kalpetta-court-sentences-pocso-case-accused-to-61-years-in-jail"
published_at: "2024-05-08T16:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/663b5d39bc1cc_malayorashabdam.jpg"
keywords: []
---

# പോക്സോ കേസിലെ പ്രതിക്ക് 61 വർഷം തടവും നാല് ലക്ഷം രൂപ പിഴയും വിധിച്ച് കൽപ്പറ്റ കോടതി

> **Lead Summary:**  കൽപ്പറ്റ: പോക്സോ കേസിലെ പ്രതിക്ക് 61 വർഷം തടവും നാല് ലക്ഷം രൂപ പിഴയും വിധിച്ച് കൽപ്പറ്റ ഫാസ്റ്റ് ട്രാക്ക് (പോക്സോ ) കോടതി. ഇരയ്ക്ക് ജില്ലാ നിയമസഹായ സേവന സമിതിയുടെ നഷ്ടപരിഹാരവും നൽകാൻ വിധിയുണ്ട്. മേപ്പാടി പോലീസ് സ്റ്റേഷൻ പരിധിയിലെ കേസിലാണ് ജഡ്ജി കെ.ആർ.സുനിൽകുമാർ ശിക്ഷ വിധിച്ചത്. പ്പാടി വിത്തുകാട് സമരഭൂമിയിലെ കാർമ്മൽ കുന്ന് കോളനിയിലെ കേശവൻ്റെ മകൻ കൃഷ്ണൻ ആണ് പ്രതി.

## Article Content

 കൽപ്പറ്റ: പോക്സോ കേസിലെ പ്രതിക്ക് 61 വർഷം തടവും നാല് ലക്ഷം രൂപ പിഴയും വിധിച്ച് കൽപ്പറ്റ ഫാസ്റ്റ് ട്രാക്ക് (പോക്സോ ) കോടതി. ഇരയ്ക്ക് ജില്ലാ നിയമസഹായ സേവന സമിതിയുടെ നഷ്ടപരിഹാരവും നൽകാൻ വിധിയുണ്ട്. മേപ്പാടി പോലീസ് സ്റ്റേഷൻ പരിധിയിലെ കേസിലാണ് ജഡ്ജി കെ.ആർ.സുനിൽകുമാർ ശിക്ഷ വിധിച്ചത്. പ്പാടി വിത്തുകാട് സമരഭൂമിയിലെ കാർമ്മൽ കുന്ന് കോളനിയിലെ കേശവൻ്റെ മകൻ കൃഷ്ണൻ ആണ് പ്രതി.

മൂന്ന് വകുപ്പുകൾ പ്രകാരം 20 വർഷം വീതം തടവും ഓരോ ലക്ഷം രൂപ പിഴയും മറ്റൊരു വകുപ്പ് പ്രകാരം ഒരു വർഷം തടവും ഒരു ലക്ഷം രൂപ പിഴയും പോക്സോ നിയമം വകുപ്പ് 5 എൻ. പ്രകാരം ജീവപര്യന്തം തടവുശിക്ഷയും ഒരു ലക്ഷം രൂപ പിഴയും ആണ് ശിക്ഷ വിധിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി. ഇതു കൂടാതെ ഡി.എൽ.എസ്.എ. പ്രകാരം ഇരക്ക് നഷ്ടപരിഹാരം നൽകാനും വിധിയായിട്ടുണ്ട് . 2022-ൽ മേപ്പാടി പോലീസ് സ്റ്റേഷനിൽ 295/ 22 ആയ കേസിൽ സി.ഐ എ.ബി. വിപിൻ ആണ് കേസന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.

ആദ്യം അമ്പലവയൽ പേലീസ് രജിസ്റ്റർ ചെയ്ത കേസ് പിന്നീട് മേപ്പാടി പോലീസ് സ്റ്റേഷൻ പരിധിയിലേക്ക് മാറുകയായിരുന്നു. പബ്ലിക് പ്രോസിക്യൂട്ടർ ജി. ബബിത പ്രോസിക്യൂഷന് വേണ്ടി ഹാജരായി. പി ഒ റമീന പ്രോസീക്യൂഷൻ സഹായി ആയിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/204001/kalpetta-court-sentences-pocso-case-accused-to-61-years-in-jail)