കേളകം: ചെട്ടിയാംപറമ്പ് ഗവ: യുപി സ്കൂളിൽ നിന്ന് ഈ വർഷം എൽ എസ് എസ്, യു എസ് എസ് പരീക്ഷകളിൽ ഉന്നത വിജയം നേടിയവരേയും അബാക്കസ് പഠനത്തിൽ ജില്ലാതലത്തിൽ നടന്ന പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ പ്രതിഭകളേയും അനുമോദിച്ചു. മെയ് സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ ഹെഡ്മാസ്റ്റർ ബാബു ടി, പി ടി എ പ്രസിഡണ്ട് ഷാജി പാസ്റ്റർ, അധ്യാപകരായ വിജയശ്രീ പി വി, ഷാജി കെ ടി, വിനു കെ ആർ, ജയ ഒപി, ബബിത കെ എസ് , പി ടി എ അംഗങ്ങളായ ജെറീഷ് ദേവസ്യ, ആൻ്റോ, ശാരി മോൾ, പൈലി , നിത്യ, രാജേഷ്, അനൂപ് തുടങ്ങിയവരും രക്ഷിതാക്കളും നാട്ടുകാരും പങ്കെടുത്തു.
The winners were felicitated at Chettiamparamba Government UP School.