---
title: "കടം വാങ്ങിയ തുക തിരിച്ചു ചോദിച്ചയാളെ കൊലപ്പെടുത്താന്‍ ശ്രമം; മദ്ധ്യവയസ്‌കന്‍ അറസ്റ്റില്‍"
english_title: "Arrested"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/206965/arrested"
published_at: "2024-05-23T02:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664e5fdfc1ca4_IMG-20240523-WA0000.jpg"
keywords: []
---

# കടം വാങ്ങിയ തുക തിരിച്ചു ചോദിച്ചയാളെ കൊലപ്പെടുത്താന്‍ ശ്രമം; മദ്ധ്യവയസ്‌കന്‍ അറസ്റ്റില്‍

> **Lead Summary:**  **ബത്തേരി**: കടം വാങ്ങിയ തുക തിരിച്ചു ചോദിച്ചയാളെ കൊലപ്പെടുത്താന്‍ ശ്രമിച്ച മദ്ധ്യവയസ്‌കനെ ബത്തേരി പോലീസ് അറസ്റ്റ് ചെയ്തു. കിടങ്ങനാട്, കല്ലൂര്‍കുന്ന് കാട്ടുനായക്ക കോളനിയിലെ രാജുവിനെയാണ് എസ്.ഐ എ. സന്തോഷ് കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.

## Article Content

 **ബത്തേരി**: കടം വാങ്ങിയ തുക തിരിച്ചു ചോദിച്ചയാളെ കൊലപ്പെടുത്താന്‍ ശ്രമിച്ച മദ്ധ്യവയസ്‌കനെ ബത്തേരി പോലീസ് അറസ്റ്റ് ചെയ്തു. കിടങ്ങനാട്, കല്ലൂര്‍കുന്ന് കാട്ടുനായക്ക കോളനിയിലെ രാജുവിനെയാണ് എസ്.ഐ എ. സന്തോഷ് കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.

മെയ് 13ന് രാത്രി 10 മണിയോടെയാണ് സംഭവം. കടം വാങ്ങിയ 500 രൂപ തിരിച്ചു ചോദിച്ചതിലുള്ള വിരോധത്തിലാണ് കല്ലൂര്‍കുന്ന് കാട്ടുനായക്ക കോളനിയിലെ 55 വയസുകാരനെ രാജു തടഞ്ഞുവെച്ച് വാക്കത്തി കൊണ്ട് തലക്ക് വെട്ടിയത്. ഒഴിഞ്ഞുമാറിയത് കൊണ്ടാണ് രക്ഷപ്പെട്ടത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/206965/arrested)