അന്വേഷണസംഘത്തിന് മുമ്പാകെ ഹാജരാകുമെന്ന് ഹാസ്സൻ എം.പി പ്രജ്വല്‍ രേവണ്ണ

അന്വേഷണസംഘത്തിന് മുമ്പാകെ ഹാജരാകുമെന്ന് ഹാസ്സൻ എം.പി പ്രജ്വല്‍ രേവണ്ണ
May 27, 2024 05:53 PM | By sukanya

 ബംഗളൂരു: ലൈംഗികാതിക്രമ കേസിൽ അന്വേഷണസംഘത്തിന് മുമ്പാകെ ഹാജരാകുമെന്ന് ഹാസ്സൻ എം.പി പ്രജ്വല്‍ രേവണ്ണ. താന്‍ മൂലം കുടുംബത്തിനും പാര്‍ട്ടിക്കും ബുദ്ധിമുട്ട് ഉണ്ടായതില്‍ ക്ഷമചോദിക്കുന്നതായും പ്രജ്വല്‍ പറഞ്ഞു. കന്നഡയിൽ പുറത്തുവിട്ട വിഡിയോയിലാണ് ജെ.ഡി.എസ് യുവനേതാവ് ഇക്കാര്യം പറയുനത്. '31 ന് രാവിലെ 10 മണിക്ക്, ഞാന്‍ എസ്‌ഐടിക്ക് മുന്നില്‍ ഉണ്ടാകും, കേസുമായി ഞാന്‍ സഹകരിക്കും, എനിക്ക് ജുഡീഷ്യറിയില്‍ വിശ്വാസമുണ്ട്, ഇത് എനിക്കെതിരായ കള്ളക്കേസാണ്, എനിക്ക് നിയമത്തില്‍ വിശ്വാസമുണ്ട്,' അദ്ദേഹം പറഞ്ഞു. ജെഡിഎസ് മേധാവിയും മുന്‍ പ്രധാനമന്ത്രി എച്ച്ഡി ദേവഗൗഡയുടെ ചെറുമകനുമായ പ്രജ്വലിനെതിരെ നിരവധി ലൈംഗിക കേസുകള്‍ നിലവിലുണ്ട്. നിരവധി സ്ത്രീകളെ ചൂഷണം ചെയ്യുന്നതിന്റെ വീഡിയോ പ്രചരിച്ചതിന് പിന്നാലെ ഏപ്രില്‍ 26നാണ് 33കാരനായ എംപി രാജ്യം വിട്ടത്. എന്നാൽ മുന്‍കൂട്ടി തീരുമാനിച്ചതനുസരിച്ചാണ് വിദേശയാത്രയെന്നും തനിക്കെതിരായ രാഷ്ട്രീയ ഗുഢാലോചനയുടെ ഭാഗമായാണ് ഇത്തരം ആരോപമെന്നും രേവണ്ണ പറഞ്ഞു.

Hassan MP Prajwal Revanna to appear before probe team

Next TV

Related Stories
ക്വാറി ഉല്‍പ്പന്നങ്ങളുടെ വില വര്‍ധന; സംയുക്ത രാഷ്ട്രീയപാര്‍ട്ടി സമിതി സമരത്തില്‍

Mar 26, 2025 01:09 PM

ക്വാറി ഉല്‍പ്പന്നങ്ങളുടെ വില വര്‍ധന; സംയുക്ത രാഷ്ട്രീയപാര്‍ട്ടി സമിതി സമരത്തില്‍

ക്വാറി ഉല്‍പ്പന്നങ്ങളുടെ വില വര്‍ധന; സംയുക്ത രാഷ്ട്രീയപാര്‍ട്ടി സമിതി...

Read More >>
കേളകത്ത് ധർണ്ണ സമരം സംഘടിപ്പിച്ചു.

Mar 26, 2025 12:51 PM

കേളകത്ത് ധർണ്ണ സമരം സംഘടിപ്പിച്ചു.

ധർണ്ണ സമരം സംഘടിപ്പിച്ചു....

Read More >>
പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു

Mar 26, 2025 11:46 AM

പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു

പാനലിലേക്ക് അപേക്ഷ...

Read More >>
പടരുന്ന ലഹരി വിപത്തിനെതിരെ കണിച്ചാറിൽ അക്ഷര ജ്യോതി തെളിച്ചു

Mar 26, 2025 11:17 AM

പടരുന്ന ലഹരി വിപത്തിനെതിരെ കണിച്ചാറിൽ അക്ഷര ജ്യോതി തെളിച്ചു

പടരുന്ന ലഹരി വിപത്തിനെതിരെ കണിച്ചാറിൽ അക്ഷര ജ്യോതി...

Read More >>
ബെംഗളൂരു കലാശിപ്പാളയത്ത് സ്വകാര്യബസ്സിൽ മോഷണം

Mar 26, 2025 11:03 AM

ബെംഗളൂരു കലാശിപ്പാളയത്ത് സ്വകാര്യബസ്സിൽ മോഷണം

ബെംഗളൂരു കലാശിപ്പാളയത്ത് സ്വകാര്യബസ്സിൽ...

Read More >>
കറുപ്പിന് എന്താണ് കുഴപ്പം? സംസ്ഥാന ചീഫ് സെക്രട്ടറിക്ക് നേരെയും വ‍‍ര്‍ണ്ണ വിവേചനം

Mar 26, 2025 10:25 AM

കറുപ്പിന് എന്താണ് കുഴപ്പം? സംസ്ഥാന ചീഫ് സെക്രട്ടറിക്ക് നേരെയും വ‍‍ര്‍ണ്ണ വിവേചനം

കറുപ്പിന് എന്താണ് കുഴപ്പം? സംസ്ഥാന ചീഫ് സെക്രട്ടറിക്ക് നേരെയും വ‍‍ര്‍ണ്ണ...

Read More >>