---
title: "വാർഷികാഘോഷവും യാത്രയയപ്പും നടത്തി"
english_title: "Thaliparamba "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/207957/thaliparamba"
published_at: "2024-05-27T17:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66547bf2f23d5_IMG-20240527-WA0045.jpg"
keywords: []
---

# വാർഷികാഘോഷവും യാത്രയയപ്പും നടത്തി

> **Lead Summary:**  **തളിപ്പറമ്പ** : തളിപ്പറമ്പ് മിനി സിവിൽ സ്റ്റേഷൻ വെൽഫയർ കമ്മറ്റിയുടെ നേതൃത്വത്തിൽ ആരവം വാർഷികാഘോഷവും, സർവ്വീസിൽ നിന്ന് വിരമിക്കുന്ന ആർ ഡി ഒ ഇ പി മേഴ്സിക്കുള്ള യാത്രയയപ്പും നടന്നു.

## Article Content

 **തളിപ്പറമ്പ** : തളിപ്പറമ്പ് മിനി സിവിൽ സ്റ്റേഷൻ വെൽഫയർ കമ്മറ്റിയുടെ നേതൃത്വത്തിൽ ആരവം വാർഷികാഘോഷവും, സർവ്വീസിൽ നിന്ന് വിരമിക്കുന്ന ആർ ഡി ഒ ഇ പി മേഴ്സിക്കുള്ള യാത്രയയപ്പും നടന്നു.

മിനി സിവിൽ സ്റ്റേഷൻ പരിസരത്ത് കെ വി സുമേഷ് എം എൽ എ ഉദ്ഘാടനം ചെയ്തു. ജോ. ആർ ടി ഒ പത്മകുമാർ അധ്യക്ഷത വഹിച്ചു. ടി വി പുഷ്പ്പവ ല്ലി റിപ്പോർട്ട് അവതരിപ്പിച്ചു.സിവിൽ സ്‌റ്റേഷനിൽനിന്നും വിരമിക്കുന്ന ആറോളം ജീവനക്കാരെ നഗരസഭ ചെയർമാൻ മുർഷിദ കൊങ്ങായി ആദരിച്ചു. പി സി സാബു, കെ പി ഗിരീഷ് കുമാർ, സി വി പ്രകാശൻ, കെ കെ കരുണാകരൻ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/207957/thaliparamba)