---
title: "ഫാ. മനോജ് ഒറ്റപ്ലാക്കലിന്റെ ഒന്നാം ചരമ വാർഷികവും അനുസ്മരണ സമ്മേളനവും നടന്നു  "
english_title: " The first death anniversary of Fr.Manoj Ottaplakkal and a memorial meeting  "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/208896/the-first-death-anniversary-of-frmanoj-ottaplakkal-and-a-memorial-meeting"
published_at: "2024-05-31T14:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6659929b5efe9_malayorashabdam.jpg"
keywords: []
---

# ഫാ. മനോജ് ഒറ്റപ്ലാക്കലിന്റെ ഒന്നാം ചരമ വാർഷികവും അനുസ്മരണ സമ്മേളനവും നടന്നു  

> **Lead Summary:** എടൂർ: വാഹനാപകടത്തിൽ അന്തരിച്ച എടൂർ ഇടവകാംഗമായ യുവ വൈദീകൻ ഫാ. മനോജ് ഒറ്റപ്ലാക്കലിന്റെ ഒന്നാം ചരമ വാർഷികവും അനുസ്മരണ സമ്മേളനവും തലശേരി മൈനർ സെമിനാരി റെക്ട‌ർ ഫാ.ജോർജ് കരോട്ട് ഉദ്ഘാടനം ചെയ്തു. എടൂർ സെൻറ് മേരീസ് ഫൊറോനാ വികാരി ഫാ. തോമസ് വടക്കേമുറിയിൽ അധ്യക്ഷത വഹിച്ചു. വികാരി ജനറാൾ ലിറ്റിൽ ഫ്ലവർ കോൺഗ്രിഗേഷൻ ഫാ. ജോർജ് ആറാഞ്ചേരി മുഖ്യാതിഥിയായി. ആറളം ഗ്രാമപഞ്ചായത്ത് അംഗം ബിജു കുറ്റികാട്ടിൽ, മലബാർബിഎഡ് കോളേജ് പ്രിൻസിപ്പൽ ഇന്ദു കെ മാത്യു, എഴുത്തുകാരി ഹണി ഭാസ്ക‌രൻ, പാരിഷ് കോഡിനെറ്റർ സി.ജെ. ജോസഫ്, മനോജ് അച്ചന്റെ സഹോദരൻ ഫാ. ജോജേഷ് ഒറ്റപ്ലാക്കൽ, ആൽവിൻ ജോസ് എന്നിവർ സംസാരിച്ചു.

## Article Content

എടൂർ: വാഹനാപകടത്തിൽ അന്തരിച്ച എടൂർ ഇടവകാംഗമായ യുവ വൈദീകൻ ഫാ. മനോജ് ഒറ്റപ്ലാക്കലിന്റെ ഒന്നാം ചരമ വാർഷികവും അനുസ്മരണ സമ്മേളനവും തലശേരി മൈനർ സെമിനാരി റെക്ട‌ർ ഫാ.ജോർജ് കരോട്ട് ഉദ്ഘാടനം ചെയ്തു. എടൂർ സെൻറ് മേരീസ് ഫൊറോനാ വികാരി ഫാ. തോമസ് വടക്കേമുറിയിൽ അധ്യക്ഷത വഹിച്ചു. വികാരി ജനറാൾ ലിറ്റിൽ ഫ്ലവർ കോൺഗ്രിഗേഷൻ ഫാ. ജോർജ് ആറാഞ്ചേരി മുഖ്യാതിഥിയായി. ആറളം ഗ്രാമപഞ്ചായത്ത് അംഗം ബിജു കുറ്റികാട്ടിൽ, മലബാർബിഎഡ് കോളേജ് പ്രിൻസിപ്പൽ ഇന്ദു കെ മാത്യു, എഴുത്തുകാരി ഹണി ഭാസ്ക‌രൻ, പാരിഷ് കോഡിനെറ്റർ സി.ജെ. ജോസഫ്, മനോജ് അച്ചന്റെ സഹോദരൻ ഫാ. ജോജേഷ് ഒറ്റപ്ലാക്കൽ, ആൽവിൻ ജോസ് എന്നിവർ സംസാരിച്ചു.

മനോജ് ഒറ്റപ്ലാക്കലിലിന്റെ മാതാപിതാക്കളുംസഹോദരിയും ബന്ധുമിത്രാദികളും തലശേരി രൂപതയിലെ വിവിധ സ്ഥലങ്ങളിൽ നിന്നും എത്തിയ പുരോഹിതന്മാർ, സിസ്റ്റേഴ്സ് , സുഹൃത്തുക്കൾ ഇടവക സമൂഹം എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഫാ.മനോജിന്റെ ദീപ്തമായ ഓർമ്മകൾക്ക് മുൻപിൽ കണ്ണീരോടെ അനുഭവങ്ങൾ പങ്കുവെച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/208896/the-first-death-anniversary-of-frmanoj-ottaplakkal-and-a-memorial-meeting)