---
title: "ചെറുപുഴ ആയുർവേദ ആശുപത്രിയിൽ നിന്നും വിരമിക്കുന്ന ഡോക്ടർക്ക് യാത്രയയപ്പ്"
english_title: "Farewell To Retiring Doctor in cherupuzha"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/209106/farewell-to-retiring-doctor-in-cherupuzha"
published_at: "2024-06-01T13:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665acf59e58bf_malayorashabdam.jpg"
keywords: []
---

# ചെറുപുഴ ആയുർവേദ ആശുപത്രിയിൽ നിന്നും വിരമിക്കുന്ന ഡോക്ടർക്ക് യാത്രയയപ്പ്

> **Lead Summary:**  തളിപ്പറമ്പ്: ചെറുപുഴ ആയുർവേദ ആശുപത്രിയിൽ നിന്നും ദീർഘകാലത്തെ സേവനത്തിനുശേഷം വിരമിക്കുന്ന ഡോക്ടർ പി രമേശന് ചെറുപുഴ ഗ്രാമപഞ്ചായത്തിന്റെയും ആയുർവേദ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൻ്റെയും നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ എഫ് അലക്സാണ്ടർ ഉപഹാര സമർപ്പണം നടത്തി.

## Article Content

 തളിപ്പറമ്പ്: ചെറുപുഴ ആയുർവേദ ആശുപത്രിയിൽ നിന്നും ദീർഘകാലത്തെ സേവനത്തിനുശേഷം വിരമിക്കുന്ന ഡോക്ടർ പി രമേശന് ചെറുപുഴ ഗ്രാമപഞ്ചായത്തിന്റെയും ആയുർവേദ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൻ്റെയും നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ എഫ് അലക്സാണ്ടർ ഉപഹാര സമർപ്പണം നടത്തി.

വൈസ് പ്രസിഡണ്ട് റെജി പുളിക്കൽ അധ്യക്ഷയായി. സ്ഥിരം സമിതി ചെയർമാൻ എം. ബാലകൃഷ്ണൻ, ഡോക്ടർ പ്രവീൺ, വി. കൃഷ്ണൻ മാസ്റ്റർ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം ജയകുമാർ, പാലങ്ങാടൻ കുഞ്ഞപ്പൻ എന്നിവർ സംസാരിച്ചു. ഡോക്ടർ രമേശൻ മറുപടി പ്രസംഗം നടത്തി

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/209106/farewell-to-retiring-doctor-in-cherupuzha)