രാഹുല്‍ഗാന്ധിക്ക് നാളെ വയനാട്ടില്‍ വന്‍ സ്വീകരണം: പ്രിയങ്ക ഗാന്ധിയും പങ്കെടുക്കും

രാഹുല്‍ഗാന്ധിക്ക് നാളെ വയനാട്ടില്‍ വന്‍ സ്വീകരണം: പ്രിയങ്ക ഗാന്ധിയും പങ്കെടുക്കും
Jun 11, 2024 08:11 PM | By sukanya

 കല്‍പ്പറ്റ: ലോകസഭാ തെരഞ്ഞെടുപ്പില്‍ തിളക്കമാര്‍ന്ന വിജയം നേടിയ ശേഷം വോട്ടര്‍മാര്‍ക്ക് നന്ദി പറയാന്‍ രാഹുല്‍ഗാന്ധി എം പി നാളെ വയനാട്ടില്‍ എത്തും. രാവിലെ മലപ്പുറം ജില്ലയിലെ എടവണ്ണയില്‍ യു ഡി എഫ് നല്‍കുന്ന സ്വീകരണ യോഗത്തില്‍ പങ്കെടുത്ത ശേഷം ഉച്ചക്ക് രണ്ടരയോടെ രാഹുല്‍ഗാന്ധി കല്‍പ്പറ്റയില്‍ എത്തും.

കല്‍പ്പറ്റ പുതിയ ബസ്റ്റാന്‍ഡ് പരിസരത്ത് ആയിരക്കണക്കിന് പ്രവര്‍ത്തകരെ പങ്കെടുപ്പിച്ച് കൊണ്ട് യു ഡി എഫ് വലിയ രാഹുല്‍ഗാന്ധിക്ക് സ്വീകരണം നല്‍കും. വയനാടിനെ വളരെയേറെ സ്‌നേഹിക്കുകയും, ഹൃദയത്തില്‍ ചേര്‍ത്ത് നിര്‍ത്തുകയും ചെയ്ത രാഹുലിനെ വലിയ ഭൂരിപക്ഷം നല്‍കിയാണ് വയനാട്ടുകാര്‍ ഇത്തവണയും തിരഞ്ഞെടുത്തത്.

വായനാട്ടുകാര്‍ തനിക്ക് നല്‍കിയ സ്‌നേഹത്തിന് നന്ദി പറയാനാണ് രാഹുല്‍ഗാന്ധി എത്തുന്നത്. കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം പ്രിയങ്ക ഗാന്ധി, സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്‍ എം പി, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങള്‍, പി കെ കുഞ്ഞാലികുട്ടി എം എല്‍ എ, കോണ്‍ഗ്രസിന്റെയും മുസ്‌ലിം ലീഗിന്റെയും മറ്റു ഘടക കക്ഷികളുടെ ദേശീയ സംസ്ഥാന നേതാക്കളും സ്വീകരണ യോഗത്തില്‍ പങ്കെടുക്കുമെന്ന് യു.ഡി.എഫ്. ജില്ലാ കമ്മിറ്റി അറിയിച്ചു.

സ്വീകരണപരിപാടിയുമായി ബന്ധപ്പെട്ട യോഗത്തില്‍ യു ഡി എഫ്. ജില്ലാ ചെയര്‍മാന്‍ കെ.കെ അഹമ്മദ് ഹാജി അധ്യക്ഷനായിരുന്നു. ഡി സി സി പ്രസിഡന്റ് എന്‍.ഡി. അപ്പച്ചന്‍, ടി. സിദിഖ് എം.എല്‍.എ, ഐസി. ബാലകൃഷ്ണന്‍ എം.എല്‍.എ, കെ.കെ. വിശ്വനാഥന്‍ മാസ്റ്റര്‍, വി.എ. മജീദ്, ഒ.വി. അപ്പച്ചന്‍, പി. പ്രഭാകരന്‍ നായര്‍, ജോസഫ് കളപ്പുരക്കല്‍, വിനോദ് കുമാര്‍, എം.എ. ജോസഫ്, പ്രവീണ്‍ തങ്കപ്പന്‍, കെ.വി. പോക്കര്‍ ഹാജി എന്നിവര്‍ സംസാരിച്ചു.

Rahulgandhi

Next TV

Related Stories
തളിപ്പറമ്പിൽ   വീണ്ടും എം.ഡി.എം.എ പിടിച്ചെടുത്തു: രണ്ടുപേർ അറസ്റ്റിൽ.

May 9, 2025 12:56 PM

തളിപ്പറമ്പിൽ വീണ്ടും എം.ഡി.എം.എ പിടിച്ചെടുത്തു: രണ്ടുപേർ അറസ്റ്റിൽ.

തളിപ്പറമ്പിൽ വീണ്ടും എം.ഡി.എം.എ പിടിച്ചെടുത്തു: രണ്ടുപേർ...

Read More >>
കെഎസ്ആര്‍ടിസി ഗവി യാത്ര 15 ന്

May 9, 2025 11:35 AM

കെഎസ്ആര്‍ടിസി ഗവി യാത്ര 15 ന്

കെഎസ്ആര്‍ടിസി ഗവി യാത്ര 15...

Read More >>
സംഘര്‍ഷ മേഖലയില്‍ അകപ്പെട്ടവര്‍ക്കായി കേരളത്തിലും കൺട്രോൾ റൂം തുറന്നു

May 9, 2025 10:35 AM

സംഘര്‍ഷ മേഖലയില്‍ അകപ്പെട്ടവര്‍ക്കായി കേരളത്തിലും കൺട്രോൾ റൂം തുറന്നു

സംഘര്‍ഷ മേഖലയില്‍ അകപ്പെട്ടവര്‍ക്കായി കേരളത്തിലും കൺട്രോൾ റൂം...

Read More >>
പാകിസ്ഥാന് നേരെ ജലയുദ്ധം തുടർന്ന് ഇന്ത്യ; ചെനാബ് നദിയിലെ 2 ഡാമുകൾ തുറന്നുവിട്ടു

May 9, 2025 10:32 AM

പാകിസ്ഥാന് നേരെ ജലയുദ്ധം തുടർന്ന് ഇന്ത്യ; ചെനാബ് നദിയിലെ 2 ഡാമുകൾ തുറന്നുവിട്ടു

പാകിസ്ഥാന് നേരെ ജലയുദ്ധം തുടർന്ന് ഇന്ത്യ; ചെനാബ് നദിയിലെ 2 ഡാമുകൾ...

Read More >>
കൊട്ടിയൂർ വൈശാഖ മഹോത്സവം: ദൈവത്തെ കാണൽ ചടങ്ങ് നടത്തി

May 9, 2025 10:20 AM

കൊട്ടിയൂർ വൈശാഖ മഹോത്സവം: ദൈവത്തെ കാണൽ ചടങ്ങ് നടത്തി

കൊട്ടിയൂർ വൈശാഖ മഹോത്സവം, ദൈവത്തെ കാണൽ ചടങ്ങ്...

Read More >>
സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷാഫലം ഇന്ന്

May 9, 2025 09:27 AM

സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷാഫലം ഇന്ന്

സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷാഫലം...

Read More >>
Entertainment News