കണ്ണൂർ: തലശ്ശേരി എരഞ്ഞോളിയിൽ ബോംബ് സ്ഫോടനത്തിൽ വയോധികൻ കൊല്ലപ്പെട്ട സംഭവം ദൗർഭാഗ്യകരമാണെന്നും ബോംബ് എങ്ങനെ വന്നെന്ന് അന്വേഷിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.
അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. വിഷയം അടിയന്തരമായി നിയമസഭയിൽ ചർച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം സ്പീക്കർ തള്ളുകയായിരുന്നു. "സംസ്ഥാനത്തെ ക്രമസമാധാനം തകർക്കാനുള്ള ശ്രമം തടയും. എരഞ്ഞോളി ബോംബ് സ്ഫോടനത്തിൽ വയോധികൻ കൊല്ലപ്പെട്ട സംഭവം ദൗർഭാഗ്യകരമാണ്.
കണ്ണൂരിൽ സമാധാനപരമായ അന്തരീക്ഷമാണ് ഉള്ളതെന്നും എല്ലാത്തിലും രാഷ്ട്രീയ ചാർത്തേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ബോംബിന്റെ തുടക്കമറിയാൻ ചരിത്രം പരിശോധിച്ചാൽ മതി," മുഖ്യമന്ത്രി നിയമസഭയിൽ ചൂണ്ടിക്കാട്ടി. അതേസമയം ബോംബ് നിർമ്മാണത്തിന് എന്നാണ് സന്നദ്ധ പ്രവർത്തനമെന്ന് പേരിട്ടതെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു.സിപിഎം ഗ്രൂപ്പ് തർക്കത്തിൽ വരെ ഉപയോഗിക്കാനാണ് ബോംബ് നിർമ്മിക്കുന്നതെന്നും വി.ഡി. സതീശൻ നിയമസഭയിൽ പറഞ്ഞു.
Pinarayi vijayan