കമ്പളക്കാട്: നാടിൻ്റെ ഭാവി പ്രതീക്ഷകളാകളായ കുട്ടികൾ പുസ്തക മുതലാളിമാരാകാനാണ് ശ്രമിക്കേണ്ടതെന്ന് പ്രമുഖ പ്രഭാഷകനും എഴുത്തുകാരനും പൊതു പ്രവത്തകനുമായ പി.ഇസ്മായിൽ കമ്പളക്കാട് പറഞ്ഞു.
കമ്പളക്കാട് ഗവ യു പി സ്കൂളിലെ വായനാ ദിനാചരണവും വിദ്യാരംഗം കലാ സാഹിത്യ വേദിയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചടങ്ങിൽ പി ടി എ പ്രസിഡൻ്റ് ശ്രീ.മുനീർ സി കെ അദ്ധ്യക്ഷത വഹിച്ചു.പി ടി എ അംഗങ്ങളായ ശ്രീ. മുജീബ്.കെ ,ഷമീർ പി കെ ,നയീം. പി സീനിയർ അസ്സിസ്റ്റൻ്റ് ശ്രീമതി.റോസ് മേരി എം എൽ, എസ്.ആർജി കൺവീനർമാരായ സ്വപ്ന വി എസ്, ദീപ .ഡി എന്നിവർ സംസാരിച്ചു.
പ്രധാനാധ്യാപകൻ ശ്രീ.എമ്മാനുവൽ ഒ സി സ്വാഗതവും വിദ്യാരംഗം കലാ സാഹിത്യ വേദി കൺവീനർ ശ്രീമതി ദീപ്തി എസ് നന്ദിയും പറഞ്ഞു.
Pismayilkambalakkad