---
title: "സുഗീത രാജന്റെ നിര്യാണത്തിൽ ഡിസിസി പ്രസിഡണ്ട് അഡ്വ. മാർട്ടിൻ ജോർജ്ജ് അനുശോചനം രേഖപ്പെടുത്തി"
english_title: "Sugeetharajen"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/214548/sugeetharajen"
published_at: "2024-06-24T14:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6679352f9ee90_1000006424.jpg"
keywords: []
---

# സുഗീത രാജന്റെ നിര്യാണത്തിൽ ഡിസിസി പ്രസിഡണ്ട് അഡ്വ. മാർട്ടിൻ ജോർജ്ജ് അനുശോചനം രേഖപ്പെടുത്തി

> **Lead Summary:** **കണ്ണൂർ : **ചിന്മയ വിദ്യാലയത്തിൻ്റെ മുൻ പ്രിൻസിപ്പലും, അക്കാദമിക് ഡയരക്ടറുമായ സുഗീത രാജൻ്റെ നിര്യാണത്തിൽ ഡിസിസി പ്രസിഡണ്ട് അഡ്വ. മാർട്ടിൻ ജോർജ്ജ് അനുശോചിച്ചു .

## Article Content

**കണ്ണൂർ : **ചിന്മയ വിദ്യാലയത്തിൻ്റെ മുൻ പ്രിൻസിപ്പലും, അക്കാദമിക് ഡയരക്ടറുമായ സുഗീത രാജൻ്റെ നിര്യാണത്തിൽ ഡിസിസി പ്രസിഡണ്ട് അഡ്വ. മാർട്ടിൻ ജോർജ്ജ് അനുശോചിച്ചു .

സി ബി എസ് ഇ യുടെ മികച്ച അധ്യാപിക അവാർഡും , മികച്ച അധ്യാപികയ്ക്കുള്ള ദേശീയ പുരസ്ക്കാരവും കരസ്ഥമാക്കിയ സുഗീത ടീച്ചർ കണ്ണൂറിന്റെ വിദ്യാഭ്യാസ പൊതു രംഗങ്ങളിൽ എന്നും മുൻപന്തിയിലുണ്ടായിരുന്നു . തൻ്റെ 39 വർഷത്തെ സേവനം കൊണ്ട് സാമൂഹ്യ ബോധമുള്ള അച്ചടക്കമുള്ള ഒരു തലമുറയെ വാർത്തെടുക്കുന്നതിൽ ടീച്ചർക്കുള്ള പങ്ക് നിസ്തുലമാണ് .

സുഗീത രാജൻ ടീച്ചറുടെ വിയോഗം നികത്താനാവാത്ത നഷ്ടമാണ് കണ്ണൂരിന് നൽകിയതെന്ന് അദ്ദേഹം അനുശോചന സന്ദേശത്തിൽ പറഞ്ഞു.

ചിന്മയ ബാലഭവനിൽ പൊതു ദർശനത്തിനു വെച്ചപ്പോൾ ജില്ലാ കോൺഗ്രസ്സ് കമ്മിറ്റിക്ക് വേണ്ടി ഡിസിസി പ്രസിഡണ്ട് മാർട്ടിൻ ജോർജ്ജും , കെ സുധാകരൻ എം പി ക്ക് വേണ്ടി രാജീവൻ എളയാവൂരും റീത്ത് സമർപ്പിച്ചു .നേതാക്കളായ ടി ഒ മോഹനൻ , കെ പ്രമോദ് , എം കെ മോഹനൻ , കെ സി ഗണേശൻ എന്നിവർ കൂടെയുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/214548/sugeetharajen)