---
title: "കേളകം വ്യാപാരഭവനിൽ നെറ്റ് സീറോ കാർബൺ ശില്പശാല  നടത്തി"
english_title: "Kelakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/215625/kelakam"
published_at: "2024-06-28T11:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667e4d4b3451d_IMG-20240628-WA0016.jpg"
keywords: []
---

# കേളകം വ്യാപാരഭവനിൽ നെറ്റ് സീറോ കാർബൺ ശില്പശാല  നടത്തി

> **Lead Summary:**  **കേളകം**: ഗ്രാമപഞ്ചായത്തിൻ്റെയും ഹരിത കേരളം മിഷൻ്റെയും ആഭിമുഖ്യത്തിൽ നെറ്റ് സീറോ കാർബൺ ശില്പശാല കേളകം വ്യാപാരഭവനിൽ നടത്തി.ശില്പ‌ശാല വയനാട്ടിലെ എം.എസ് സ്വാമിനാഥൻ റിസർച്ച് ഫൌണ്ടേഷൻ ഡയറക്ടർ ഡോ: വി. ഷക്കീല ഉദ്ഘാടനം ചെയ്തു.

## Article Content

 **കേളകം**: ഗ്രാമപഞ്ചായത്തിൻ്റെയും ഹരിത കേരളം മിഷൻ്റെയും ആഭിമുഖ്യത്തിൽ നെറ്റ് സീറോ കാർബൺ ശില്പശാല കേളകം വ്യാപാരഭവനിൽ നടത്തി.ശില്പ‌ശാല വയനാട്ടിലെ എം.എസ് സ്വാമിനാഥൻ റിസർച്ച് ഫൌണ്ടേഷൻ ഡയറക്ടർ ഡോ: വി. ഷക്കീല ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ കേളകം പഞ്ചായത്ത് പ്രസിഡണ്ട് സി.ടി.അനീഷ് അദ്യക്ഷത വഹിച്ചു.ഹരിതകേരളം മിഷൻ ജില്ലാ കോർഡിനേറ്റർ ഇ കെ സോമശേഖരൻ പദ്ധതി വിശദീകരണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് തങ്കമ്മ മേലെക്കുറ്റ്, ബ്ലോക്ക് മെമ്പർ മേരിക്കുട്ടി, വ്യാസ് ഷാ, തുടങ്ങിയവർ സംസാരിച്ചു.ചടങ്ങിൽ ജനപ്രതിനിധികൾ ഉൾപ്പെടെ നൂറോളം പ്രതിനിധികൾ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/215625/kelakam)