സിപിഐഎം ശക്തികേന്ദ്രങ്ങളിൽ പ്രവർത്തനം ഊർജിതമാക്കാൻ ബിജെപി

സിപിഐഎം ശക്തികേന്ദ്രങ്ങളിൽ പ്രവർത്തനം ഊർജിതമാക്കാൻ ബിജെപി
Jun 30, 2024 02:35 PM | By Remya Raveendran

പാലക്കാട് : സിപിഐഎം ശക്തികേന്ദ്രങ്ങളിൽ പ്രവർത്തനം ഊർജിതമാക്കാൻ ബിജെപി. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സിപിഐഎം ശക്തികേന്ദ്രങ്ങളിൽ നേട്ടമുണ്ടാക്കിയെന്ന വിലയിരുത്തലിലാണ് നീക്കം. കണ്ണൂരും കാസർഗോഡും പികെ കൃഷ്ണദാസിന് ചുമതല നൽകി.

നിയമസഭാ തെരഞ്ഞെടുപ്പിൽ തലശേരിയിൽ കൃഷ്ണദാസ് മത്സരിച്ചേക്കും. വയനാട് ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ചുമതല എംടി രമേശിന് നൽകി. പാലക്കാട് പി രഘുനാഥിനും ചേലക്കരയിൽ കെകെ അനീഷ്‌കുമാറിനും ചുമതല നൽകി.

പാർട്ടി ഗ്രാമങ്ങളിൽ നേതാക്കൾ നേരിട്ട് ഇറങ്ങണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. ഉദുമ മുതൽ തലശേരി വരെയുള്ള പ്രദേശങ്ങളിൽ വോട്ട് വർധനവുണ്ടായി. ആദിവാസി മേഖലകളിൽ മുന്നേറ്റമുണ്ടായതായും വിലയിരുത്തലുണ്ടായി. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ അടിസ്ഥാന ഹിന്ദുവിഭാഗത്തിന്റെ വോട്ട് ലഭിച്ചെന്ന് സംസ്ഥാന നേതൃയോഗത്തിൽ വിലയിരുത്തൽ.

ലോക്സഭാ തെരഞ്ഞെടുപ്പിൽ ആകെയുള്ള 140 നിയമസഭാ മണ്ഡലങ്ങളിൽ 11 ഇടത്ത് ബിജെപി ഒന്നാം സ്ഥാനത്ത് എത്തിയിരുന്നു. ഒൻപതിടത്ത് രണ്ടാമതും എത്തി. 121 ഇടങ്ങളിലും എൽഡിഎഫ് പിന്നിൽ പോയെന്ന് മാത്രമല്ല, ഇതിൽ 13 ഇടത്തും മൂന്നാമതായി. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 99 സീറ്റ് എൽഡിഎഫും 41 സീറ്റ് യുഡിഎഫുമാണ് നേടിയിരുന്നത്.

എൻഡിഎയ്ക്ക് ഒരു സീറ്റിലും ജയിക്കാനായിരുന്നില്ല. ഒന്നാമതെത്തുമെന്ന് ഉറച്ചുവിശ്വസിച്ചിരുന്ന നേമം ഉൾപ്പെടെ 9 മണ്ഡലങ്ങളിലാണ് ബിജെപി അന്ന് രണ്ടാം സ്ഥാനത്തെത്തിയത്. 2024 ലോക്സഭാ തെരഞ്ഞടുപ്പിൽ വിജയത്തിനടുത്ത് വരെ എത്തിയ തിരുവനന്തപുരത്ത് 35 ശതമാനം വോട്ട് നേടി.

ആറ്റിങ്ങളിൽ 31 ഉം ആലപ്പുഴയിൽ 28 ശതമാനവും വോട്ട് നേടാനും ബിജെപി സാധിച്ചു. പാലക്കാടും പത്തനംതിട്ടയിലും 25 ശതമാനത്തിനരികെയാണ് വോട്ടുനില.

ഘടകക്ഷിയായ ബിഡിജെഎസ് മത്സരിച്ച കോട്ടയത്ത് 20 ശതമാനത്തോളം വോട്ട് നേടിയിരുന്നു.

Bjptakedicition

Next TV

Related Stories
വയോജന സംഗമവും കേശവദേവ് അനുസ്മരണവും

Jul 2, 2024 01:14 PM

വയോജന സംഗമവും കേശവദേവ് അനുസ്മരണവും

വയോജന സംഗമവും കേശവദേവ്...

Read More >>
പ്ലസ് വൺ സപ്ലിമെന്ററി അലോട്ട്മെന്റ് അപേക്ഷ ഇന്ന് മുതൽ

Jul 2, 2024 01:08 PM

പ്ലസ് വൺ സപ്ലിമെന്ററി അലോട്ട്മെന്റ് അപേക്ഷ ഇന്ന് മുതൽ

പ്ലസ് വൺ സപ്ലിമെന്ററി അലോട്ട്മെന്റ് അപേക്ഷ ഇന്ന്...

Read More >>
കേരളത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 3 രാജ്യസഭ എംപിമാർ സത്യപ്രതിജ്ഞ ചെയ്തു

Jul 2, 2024 01:04 PM

കേരളത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 3 രാജ്യസഭ എംപിമാർ സത്യപ്രതിജ്ഞ ചെയ്തു

കേരളത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 3 രാജ്യസഭ എംപിമാർ സത്യപ്രതിജ്ഞ...

Read More >>
മൊബൈൽ താരിഫ് വർധന നാളെ മുതല്‍

Jul 2, 2024 12:52 PM

മൊബൈൽ താരിഫ് വർധന നാളെ മുതല്‍

മൊബൈൽ താരിഫ് വർധന നാളെ...

Read More >>
അക്ഷയ കേന്ദ്രങ്ങൾ, ഫ്രണ്ട്‌സ് എന്നിവ വഴി വൈദ്യുതി ബിൽ തുക സ്വീകരിക്കുന്നത് കെ.എസ്.ഇ.ബി നിർത്തി

Jul 2, 2024 12:47 PM

അക്ഷയ കേന്ദ്രങ്ങൾ, ഫ്രണ്ട്‌സ് എന്നിവ വഴി വൈദ്യുതി ബിൽ തുക സ്വീകരിക്കുന്നത് കെ.എസ്.ഇ.ബി നിർത്തി

അക്ഷയ കേന്ദ്രങ്ങൾ, ഫ്രണ്ട്‌സ് എന്നിവ വഴി വൈദ്യുതി ബിൽ തുക സ്വീകരിക്കുന്നത് കെ.എസ്.ഇ.ബി...

Read More >>
ഷൊര്‍ണൂര്‍- കണ്ണൂര്‍ പാതയില്‍ പുതിയ പാസഞ്ചര്‍ ട്രെയിന്‍ ഇന്ന് മുതല്‍

Jul 2, 2024 11:25 AM

ഷൊര്‍ണൂര്‍- കണ്ണൂര്‍ പാതയില്‍ പുതിയ പാസഞ്ചര്‍ ട്രെയിന്‍ ഇന്ന് മുതല്‍

ഷൊര്‍ണൂര്‍- കണ്ണൂര്‍ പാതയില്‍ പുതിയ പാസഞ്ചര്‍ ട്രെയിന്‍ ഇന്ന്...

Read More >>
Top Stories