പ്ലസ് വൺ സപ്ലിമെന്ററി അലോട്ട്മെന്റ് അപേക്ഷ ഇന്ന് മുതൽ

പ്ലസ് വൺ സപ്ലിമെന്ററി അലോട്ട്മെന്റ് അപേക്ഷ ഇന്ന് മുതൽ
Jul 2, 2024 01:08 PM | By sukanya

തിരുവനന്തപുരം : പ്ലസ്‌ വണ്‍ മുഖ്യ അലോട്ട്മെന്റില്‍ അപേക്ഷിച്ചിട്ടും അലോട്ട്മെന്റ് ലഭിക്കാതിരുന്നവർക്കും ഇതുവരെ അപേക്ഷിക്കുവാൻ കഴിയാതിരുന്നവർക്കും സപ്ലിമെന്ററി അലോട്ട്മെന്റിന് പരിഗണിക്കുന്നതിന് ഇന്ന് മുതല്‍ ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കാം.

രാവിലെ 10 മണി മുതൽ അപേക്ഷകള്‍ സ്വീകരിച്ച്‌ തുടങ്ങി. സപ്ലിമെന്ററി അലോട്ട്മെന്റിനായുള്ള വേക്കൻസിയും മറ്റു വിവരങ്ങളും ഇന്ന് രാവിലെ ഒൻപത് മണിക്ക് അഡ്മിഷൻ വെബ്‌സൈറ്റായ https://hscap.kerala.gov.in/ -ല്‍ പ്രസിദ്ധീകരിച്ചു. നിലവില്‍ ഏതെങ്കിലും ക്വാട്ടയില്‍ പ്രവേശനം നേടിക്കഴിഞ്ഞ വിദ്യാർഥികള്‍ക്കും മുഖ്യഘട്ടത്തില്‍ അലോട്ട്മെന്റ് ലഭിച്ചിട്ട് പ്രവേശനത്തിന് ഹാജരാകാത്തവർക്കും (നോണ്‍-ജോയിനിങ്ങ് ആയവർ) പ്രവേശനം ക്യാൻസല്‍ ചെയ്തവർക്കും ഏതെങ്കിലും ക്വാട്ടയില്‍ പ്രവേശനം നേടിയ ശേഷം വിടുതല്‍ സർട്ടിഫിക്കറ്റ് (ടി.സി) വാങ്ങിയവർക്കും ഈ ഘട്ടത്തില്‍ വീണ്ടും അപേക്ഷിക്കുവാൻ സാധിക്കില്ല.

ട്രയല്‍ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ച ശേഷവും എല്ലാ അപേക്ഷകരും അപേക്ഷാവിവരങ്ങള്‍ പരിശോധിക്കണമെന്നും ഓപ്ഷനുകള്‍ ഉള്‍പ്പടെ അപേക്ഷയിലെ ലോഗിൻ വിവരങ്ങള്‍ ഒഴികെയുള്ള ഏതുവിവരവും തിരുത്തുന്നതിന് സമയം അനുവദിച്ചിരുന്നുവെങ്കിലും അവസരങ്ങളൊന്നും പ്രയോജനപ്പെടുത്താതിരുന്നതിനാല്‍ തെറ്റായ വിവരങ്ങള്‍ അപേക്ഷയില്‍ ഉള്‍പ്പെട്ടതിനാല്‍ അലോട്ട്മെന്റ് ലഭിച്ചിട്ടും പ്രവേശനം നിരാകരിക്കപ്പെട്ടവർക്കും സപ്ലിമെന്ററി അലോട്ട്മെന്റില്‍ പരിഗണിക്കുന്നതിന് അപേക്ഷ പുതുക്കുന്നതിനുള്ള സൗകര്യം അനുവദിച്ചിട്ടുണ്ട്. അപേക്ഷകളിലെ പിഴവുകള്‍ തിരുത്തി വേണം അപേക്ഷ പുതുക്കേണ്ടത്. മെറിറ്റ് ക്വാട്ടയുടെ സപ്ലിമെന്ററി അലോട്ട്മെന്റിനോടൊപ്പം മോഡല്‍ റസിഡെൻഷ്യല്‍ സ്‌കൂളുകളിലേയ്ക്കുള്ള സപ്ലിമെന്ററി അലോട്ട്മെന്റിനുള്ള അപേക്ഷയും ക്ഷണിക്കുന്നതാണ്. സപ്ലിമെന്ററി അലോട്ട്മെന്റുകളെ സംബന്ധിച്ചു വിശദനിർദ്ദേശങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാകും.

അപേക്ഷകർക്ക് സപ്ലിമെന്ററി അലോട്ട്മെന്റിന് അപേക്ഷിക്കുവാനും മറ്റും വേണ്ട നിർദ്ദേശങ്ങളും സാങ്കേതിക സഹായങ്ങളും സ്‌കൂള്‍ ഹെല്പ് ഡെസ്‌കുകളിലൂടെ നല്‍കാൻ വേണ്ട സജ്ജീകരണങ്ങള്‍ സ്‌കൂള്‍ പ്രിൻസിപ്പൾമാർ സ്വീകരിക്കേണ്ടതാണെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.


Plusone

Next TV

Related Stories
സംസ്ഥാനത്ത് സ്വർണ വില വീണ്ടും ഉയർന്നു

Jul 4, 2024 02:22 PM

സംസ്ഥാനത്ത് സ്വർണ വില വീണ്ടും ഉയർന്നു

സംസ്ഥാനത്ത് സ്വർണ വില വീണ്ടും...

Read More >>
ഗർഭിണിയായ യുവതി പനി ബാധിച്ച് മരിച്ചു

Jul 4, 2024 02:15 PM

ഗർഭിണിയായ യുവതി പനി ബാധിച്ച് മരിച്ചു

ഗർഭിണിയായ യുവതി പനി ബാധിച്ച്...

Read More >>
ഇരിക്കൂർ സി ഐ ആയ പുൽപ്പള്ളി സ്വദേശി അബ്ദുൽ കരീം മാനന്തവാടി എസ്എംഎസ് ഡിവൈഎസ്പി ആയി ചുമതല ഏൽക്കും

Jul 4, 2024 02:06 PM

ഇരിക്കൂർ സി ഐ ആയ പുൽപ്പള്ളി സ്വദേശി അബ്ദുൽ കരീം മാനന്തവാടി എസ്എംഎസ് ഡിവൈഎസ്പി ആയി ചുമതല ഏൽക്കും

ഇരിക്കൂർ സി ഐ ആയ പുൽപ്പള്ളി സ്വദേശി അബ്ദുൽ കരീം മാനന്തവാടി എസ്എംഎസ് ഡിവൈഎസ്പി ആയി ചുമതല...

Read More >>
മാന്നാറിലെ കലയുടെ കൊലപാതകം; കൂട്ടുപ്രതികൾ അറിയാതെ ഒന്നാംപ്രതി മൃതദേഹം മാറ്റിയോ എന്ന് സംശയം

Jul 4, 2024 01:57 PM

മാന്നാറിലെ കലയുടെ കൊലപാതകം; കൂട്ടുപ്രതികൾ അറിയാതെ ഒന്നാംപ്രതി മൃതദേഹം മാറ്റിയോ എന്ന് സംശയം

മാന്നാറിലെ കലയുടെ കൊലപാതകം; കൂട്ടുപ്രതികൾ അറിയാതെ ഒന്നാംപ്രതി മൃതദേഹം മാറ്റിയോ എന്ന്...

Read More >>
പടിയൂര്‍ പൂവ്വം പുഴയില്‍ കാണാതായ സൂര്യയുടെ മൃതദേഹവും കണ്ടെത്തി

Jul 4, 2024 12:56 PM

പടിയൂര്‍ പൂവ്വം പുഴയില്‍ കാണാതായ സൂര്യയുടെ മൃതദേഹവും കണ്ടെത്തി

പടിയൂര്‍ പൂവ്വം പുഴയില്‍ കാണാതായ സൂര്യയുടെ മൃതദേഹവും...

Read More >>
നെറ്റ് സീറോ കാർബ്ബൺ ക്യാമ്പയിൻ; സർക്കാർ സ്ഥാപനങ്ങളുടെ ഊർജ്ജ ഓഡിറ്റിംഗ് സർവേ   നടത്തി

Jul 4, 2024 12:39 PM

നെറ്റ് സീറോ കാർബ്ബൺ ക്യാമ്പയിൻ; സർക്കാർ സ്ഥാപനങ്ങളുടെ ഊർജ്ജ ഓഡിറ്റിംഗ് സർവേ നടത്തി

നെറ്റ് സീറോ കാർബ്ബൺ ക്യാമ്പയിൻ; സർക്കാർ സ്ഥാപനങ്ങളുടെ ഊർജ്ജ ഓഡിറ്റിംഗ് സർവേ നടത്തി...

Read More >>
Top Stories