നെറ്റ് സീറോ കാർബ്ബൺ ക്യാമ്പയിൻ; സർക്കാർ സ്ഥാപനങ്ങളുടെ ഊർജ്ജ ഓഡിറ്റിംഗ് സർവേ നടത്തി

നെറ്റ് സീറോ കാർബ്ബൺ ക്യാമ്പയിൻ; സർക്കാർ സ്ഥാപനങ്ങളുടെ ഊർജ്ജ ഓഡിറ്റിംഗ് സർവേ   നടത്തി
Jul 4, 2024 12:39 PM | By sukanya

ഇരിട്ടിനവകേരളം കർമ്മ പദ്ധതി ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ ജില്ലയിൽ നെറ്റ് സീറോ കാർബൺ ക്യാമ്പയിൻ്റെ ഭാഗമായി ഊർജ്ജ ഓഡിറ്റ് സർവേ പായം പഞ്ചായത്തിൽ നടത്തി. ഇരിട്ടി ബ്ലോക്ക് പഞ്ചായത്തിൽ ഒന്നാം ഘട്ടത്തിൽ തിരഞ്ഞെടുത്ത പായം പഞ്ചായത്തിലെ 18 സ്ഥാപനങ്ങളിലാണ് സർവേ പ്രവർത്തനം നടത്തിയത്.

ഗ്രാമ പഞ്ചായത്ത് ഓഫീസും പഞ്ചായത്തിലെ വിവിധ വകുപ്പുകളുടെ സ്വന്തം കെട്ടിടങ്ങളുള്ള ഘടക സ്ഥാപനങ്ങളും സർക്കാർ സ്കൂളുകളും സാംസ്കാരിക നിലയങ്ങളും ലൈബ്രറിയുമാണ് എനർജി വിസിബിലിറ്റി പഠനത്തിൽ ഉൾപ്പെട്ടത്. മറ്റു സ്ഥാപനങ്ങൾ അടുത്ത ഘട്ടങ്ങളിൽ സർവ്വെ നടത്തുന്നതാണ്. വൈദ്യുതി ഉപയോഗത്തിൻ്റെ തോത് അറിയാനും കുറഞ്ഞ ഊർജ്ജമുപയോഗിച്ച് പ്രവർത്തിപ്പിക്കാൻ സാധിക്കുന്ന ഉപകരണങ്ങളിലേക്ക് സ്ഥാപനങ്ങളെ എത്തിക്കുന്നതിനും, സോളാർ പാനലുകൾ സ്ഥാപിക്കുന്നതിൻ്റെ സാധ്യതകളും സർവേയുടെ ഭാഗമായി ലക്ഷ്യമിടുന്നു .

ഹരിതകേരളം മിഷൻ ജില്ലാ റിസോഴ്സ് പേഴ്സൺ ജയപ്രകാശ് പന്തക്ക, കണ്ണൂർ എൻജിനീയറിംഗ് കോളജ് വിദ്യാർത്ഥികളായ എം. ശ്രീലക്ഷ്മി രാജൻ, കെ.പി. ഹരികൃഷ്ണൻ, ടി.വി. ശ്രീനാഥ് ഹരിതകേരളം മിഷൻ ഇൻ്റേൺ പി. ജിൻഷി എന്നിവരടങ്ങിയ സംഘമാണ് സർവേ പ്രവർത്തനം നടത്തിയത്. പായം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.രജനി, അസ്സി. സെക്രട്ടറി സന്തോഷ് കെ.ജി, ജൂനിയർ സൂപ്രണ്ട് , ജെയ്സ്.ടി. തോമസ്, വിവിധ സ്ഥാപനങ്ങളിലെ മേധാവികൾ സർവേ പ്രവർത്തനങ്ങൾക്ക് പൂർണ്ണ പിന്തുണ നൽകി.

Iritty

Next TV

Related Stories
ഉന്നത വിജയം നേടിയ വിദ്യാർത്ഥിനിയെ ആദരിച്ചു

Jul 7, 2024 05:03 AM

ഉന്നത വിജയം നേടിയ വിദ്യാർത്ഥിനിയെ ആദരിച്ചു

ഉന്നത വിജയം നേടിയ വിദ്യാർത്ഥിനിയെ ആദരിച്ചു...

Read More >>
മുച്ചക്ര സ്‌കൂട്ടര്‍: അപേക്ഷ ക്ഷണിച്ചു

Jul 7, 2024 04:57 AM

മുച്ചക്ര സ്‌കൂട്ടര്‍: അപേക്ഷ ക്ഷണിച്ചു

മുച്ചക്ര സ്‌കൂട്ടര്‍: അപേക്ഷ...

Read More >>
യോഗ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം: 15 വരെ അപേക്ഷിക്കാം

Jul 7, 2024 04:53 AM

യോഗ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം: 15 വരെ അപേക്ഷിക്കാം

യോഗ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം: 15 വരെ...

Read More >>
കുടിവെള്ള വിതരണം മുടങ്ങും

Jul 7, 2024 04:45 AM

കുടിവെള്ള വിതരണം മുടങ്ങും

കുടിവെള്ള വിതരണം...

Read More >>
ലഹരി വില്പനയ്ക്കും,  പീഡനങ്ങൾക്കും സി.പി.എം നേതൃത്വം കൂട്ട് നിൽക്കുന്നു: യൂത്ത് കോൺഗ്രസ്

Jul 6, 2024 09:04 PM

ലഹരി വില്പനയ്ക്കും, പീഡനങ്ങൾക്കും സി.പി.എം നേതൃത്വം കൂട്ട് നിൽക്കുന്നു: യൂത്ത് കോൺഗ്രസ്

ലഹരി വില്പനയ്ക്കും, പീഡനങ്ങൾക്കും സി.പി.എം നേതൃത്വം കൂട്ട് നിൽക്കുന്നു: യൂത്ത്...

Read More >>
പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സഞ്ചരിച്ച കാർ അപകടത്തില്‍പ്പെട്ടു

Jul 6, 2024 07:46 PM

പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സഞ്ചരിച്ച കാർ അപകടത്തില്‍പ്പെട്ടു

പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സഞ്ചരിച്ച കാർ...

Read More >>
Top Stories