---
title: "ലഹരി വില്പനയ്ക്കും,  പീഡനങ്ങൾക്കും സി.പി.എം നേതൃത്വം കൂട്ട് നിൽക്കുന്നു: യൂത്ത് കോൺഗ്രസ്"
english_title: "Kelakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/217920/kelakam"
published_at: "2024-07-06T21:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668964925998e_IMG-20240706-WA0036.jpg"
keywords: []
---

# ലഹരി വില്പനയ്ക്കും,  പീഡനങ്ങൾക്കും സി.പി.എം നേതൃത്വം കൂട്ട് നിൽക്കുന്നു: യൂത്ത് കോൺഗ്രസ്

> **Lead Summary:**  **കേളകം** : മലയോരത്ത് പെണ്‍കുട്ടികളെ പീഡിപ്പിക്കാനും ലഹരി കച്ചവടത്തിനും സി.പി.എം നേതാക്കളുടെ മക്കൾ നേതൃത്വം നൽകുന്നു. ഇവരെ സംരക്ഷിക്കുന്നത് പാർട്ടിയിലെ മുതിർന്ന നേതാക്കൾ തന്നെയാണെന്നും യൂത്ത് കോൺഗ്രസ്.

## Article Content

 **കേളകം** : മലയോരത്ത് പെണ്‍കുട്ടികളെ പീഡിപ്പിക്കാനും ലഹരി കച്ചവടത്തിനും സി.പി.എം നേതാക്കളുടെ മക്കൾ നേതൃത്വം നൽകുന്നു. ഇവരെ സംരക്ഷിക്കുന്നത് പാർട്ടിയിലെ മുതിർന്ന നേതാക്കൾ തന്നെയാണെന്നും യൂത്ത് കോൺഗ്രസ്.

പ്ലസ്സ് വൺ വിദ്യാർത്ഥിയെ പീഡിപ്പിച്ച സംഭവവുമായി കഴിഞ്ഞ ദിവസം അറസ്റ്റിലായ ലോക്കൽ സെക്രട്ടറിയുടെ മകനെ സംരക്ഷിക്കുന്ന നിലപാടാണ് പാർട്ടി സ്വീകരിക്കുന്നത്. മുൻപ് വലിയ അളവിൽ കഞ്ചാവുമായി അറസ്റ്റിലായ ഇയാളെ കഞ്ചാവ് വലിച്ച കുറ്റത്തിനാണ് അറസ്റ്റ് ചെയ്തത് എന്ന് കേസ് തിരുത്തിയെഴുതിയത് ആർക്ക് വേണ്ടിയാണ് എന്ന് അന്വേഷിക്കണമെന്നും യൂത്ത് കോൺഗ്രസ് ആവിശ്യപ്പെട്ടു. മലയോര മേഖലയിൽ ലഹരി പിടി മുറുക്കുന്നു എന്ന ശക്തമായ ആശങ്ക നിലനിൽക്കെ സി.പി.എം പാർട്ടി തന്നെ അതിന് ഒത്താശ ചെയ്യുന്നു എന്നത് നാട്ടുകാരെ ആശങ്കയിലാഴ്ത്തുന്നു. ഇത്തരം ലഹരി മാഫിയ സംഘങ്ങളെ നിയമത്തിന് മുൻപിൽ കൊണ്ടുവരണമെന്നും പീഡനത്തിൽ ഉൾപ്പെട്ടവർക്ക് തക്കതായ ശിക്ഷ നൽകണമെന്നും യൂത്ത് കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറിമാരായ വിപിൻ ജോസഫ് , ജിബിൻ ജെയ്സൺ , മണ്ഡലം പ്രസിഡൻ്റുമാരായ ആദർശ് തോമസ്, ടോണി വർഗ്ഗീസ്, റെജിനോൾഡ് മൈക്കിൾ എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/217920/kelakam)