കണ്ണൂർ: ദേശീയപാത 66-ൽ വളപട്ടണം പാലത്തിനും പഴയ ടോൾ ബൂത്തിനും ഇടയിലുള്ള ഇടുങ്ങിയ റോഡിലെ അശാസ്ത്രിയ ഡിവൈഡർ പൊളിച്ച് മാറ്റണമെന്നാവശ്യപ്പെട്ട് കണ്ണൂർ വളപട്ടണത്തെ പൊതുപ്രവർത്തകൻ കെ.സി.സലീം ഒറ്റയാൾ സമരം നടത്തി.
പതിവായി അപകടങ്ങൾ നടന്നിട്ടും നടപടിയെടുക്കാത്ത ദേശീയപാത അതോറിറ്റിയുടെ നിലപാടിനെതിരെയാണ് അര മണിക്കൂർ നീണ്ട സമരം നടത്തിയത്. ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷിതമായ യാത്രക്കും ജനപ്രതിനിധികളുടെയും ഉദ്യേഗസ്ഥരുടെയും കണ്ണ് തുറപ്പിക്കുകയാണ് സമരലക്ഷ്യമെന്ന് കെ.സി. സലിം പറഞ്ഞു.
Kannur