അടയ്ക്കാത്തോട് : അടയ്ക്കാത്തോട് ഗവൺമെൻറ് യുപി സ്കൂളിൽ വിപുലമായ രീതിയിൽ ക്രിസ്മസ് ആഘോഷവും ഹരിത വീട് പ്രഖ്യാപനവും നടന്നു.മീറ്റിംഗ്, തുണിസഞ്ചി വിതരണം, കലാപരിപാടികൾ,കേക്ക് മുറിക്കൽ,പുൽക്കൂട് ഒരുക്കൽ,ആശംസ കാർഡ് നിർമ്മാണം, സമ്മാനദാനം എന്നിങ്ങനെ വിവിധങ്ങളായ പരിപാടികളോടൊപ്പം ഓരോ വീട്ടിലേക്കും ഓരോ തുണിസഞ്ചി സമ്മാനമായി നൽകിക്കൊണ്ട് ഹരിത വീട് പ്രഖ്യാപനവും നടത്തി.പ്രധാന അധ്യാപിക ലിസി പി എ പരിപാടിക്ക് സ്വാഗതം ആശംസിച്ചു.
കേളകം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് തങ്കമ്മ മേലെക്കൂറ്റ് ക്രിസ്മസ് ആഘോഷം ഉദ്ഘാടനം ചെയ്തു.വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ സജീവൻ പാലുമ്മി ഹരിത വീട് പ്രഖ്യാപനവും തുണിസഞ്ചി വിതരണവും നടത്തി.പിടിഎ പ്രസിഡണ്ട് അൻസാദ് അസീസ്,അധ്യാപകരായശ്രീ ജിതിൻ ദേവസ്യ,ശ്രീ ജിമ്മി മാത്യു ശ്രീ ഷാജി മാത്യു ,എം പി ടി പ്രസിഡണ്ട് സജീന എ എന്നിവർ സംസാരിച്ചു.
Adakkathodegups