കണ്ണൂർ: ലയൺസ് ക്ലബ്ബ് കണ്ണൂർ സൌത്ത് തോട്ടട നോർത്ത് എൽ.പി.സ്ക്കൂളിൽ സ്ഥാപിച്ച കുടിവെള്ള പ്ലാൻറ്റിൻ്റെ ഉദ്ഘാടനം മുൻ മേയർ അഡ്വ.ടി.ഒ.മോഹനൻ നിർവ്വഹിച്ചു. ലയൺസ് ക്ലബ്ബ് ഇൻറ്റർനാഷണലിൻ്റെ സാമ്പത്തിക സഹായത്തോടെയാണ് പ്ലാൻറ്റ് നിർമ്മിച്ചത്. ചടങ്ങിൽ ക്ലബ്ബ് പ്രസിഡൻറ്റ് വിനോദ് ഐ.പി. അദ്ധ്യക്ഷത വഹിച്ചു.. വാർഡ് കൌൺസിലർ ബിജോയ് തയ്യിൽ, എം. വിനോദ് കുമാർ, പ്രധാനാധ്യാപിക ഷീന ടീച്ചർ, മാനേജർ പ്രമോദ്, ശ്രീ.പി നാരായണൻ,ക്ലബ്ബ് സെക്രട്ടറി ബിജു വി.സി എന്നിവർ സംസാരിച്ചു.
Thottadanorthlpschool