ചെട്ടിയാപറമ്പ് : ചെട്ടിയാപറമ്പ് ഗവൺമെന്റ് യുപി സ്കൂളിൽ സിവിൽ സർവീസ് ഓറിയന്റഡ് കോച്ചിംഗ് പ്രോഗ്രാമിന്റെ ഉദ്ഘാടനം നടന്നു.വിദ്യാലയത്തിലെ മുഴുവൻകുട്ടികളുടെയുംമികവ്ലക്ഷ്യമാക്കിയുംസമഗ്രവികസനംലാക്കാക്കിയുംസംഘടിപ്പിക്കുന്നമൾട്ടിപ്പിൾ ഇന്റലിജൻസ് ഡെവലപ്മെന്റ് പ്രോഗ്രാമിന്റെ ഭാഗമായുള്ളസിവിൽ സർവീസ് ഓറിയന്റഡ് കോച്ചിംഗ് പ്രോഗ്രാമിന്റെ ഉദ്ഘാടനംപേരാവൂർ ഡിവൈഎസ്പി ശ്രീ കെ വി പ്രമോദൻഉദ്ഘാടനം ചെയ്തു.
പിടിഎ പ്രസിഡണ്ട് ഷാജി ജോർജ് അധ്യക്ഷനായി.ഹെഡ്മാസ്റ്റർ വി വി ഗിരീഷ് കുമാർ സ്വാഗതവുംഎസ്ആർ.ജി കൺവീനർ വിനു കെ ആർ നന്ദിയും രേഖപ്പെടുത്തി.മദർ പി ടി എ പ്രസിഡണ്ട് അമ്പിളി വിനോദ്,സീനിയർഅധ്യാപിക വിജയശ്രീസ്റ്റാഫ് സെക്രട്ടറി ഷാജി കെ ടിഎന്നിവർ സംസാരിച്ചു.ഉദ്ഘാടനത്തോടനുബന്ധിച്ച്രക്ഷിതാക്കൾക്കും കുട്ടികളുമായിഫാമിലി ക്വിസ് മത്സരം സംഘടിപ്പിച്ചു.ഐഎഎസ്, ഐപിഎസ്, യു പി എസ് സി, പി എസ് സി പരീക്ഷകളിലും മറ്റ് എൻട്രൻസ് പരീക്ഷകളിലും ഉന്നത വിജയം കൈവരിക്കുന്നതിനുള്ള ശാസ്ത്രീയ പരിശീലനമാണ വിദ്യാലയത്തിൽ നൽകി വരുന്നത്.
ഇതിന്റെ ഭാഗമായിപൊതു വിജ്ഞാന പരിശീലനം,കമ്മ്യൂണിക്കേറ്റിവ് ഇംഗ്ലീഷ്,കമ്മ്യൂണിക്കേറ്റിവ് ഹിന്ദി,പ്രസംഗ പരിശീലനം,ചെസ്സ് പരിശീലനം,യോഗ,കരാട്ടെതുടങ്ങിവ്യത്യസ്തമായവ്യക്തിത്വ വികസന പരിപാടികൾ സ്കൂളിൽകുട്ടികൾക്കായിസംഘടിപ്പിച്ചു വരുന്നു.
Sivilserviceorientationprogram