കണ്ണൂർ : പൊതുജനങ്ങൾക്ക് ഭക്ഷ്യസമ്പുഷ്ടീകരണത്തെക്കുറിച്ച് അറിവ് നൽകാനും ഭക്ഷണത്തിൽനിന്ന് കൃത്രിമ നിറങ്ങൾ പരമാവധി കുറയ്‌ക്കാൻ അറിവ് പകരാനുമായി ജില്ലാ ഭക്ഷ്യ സുരക്ഷ വകുപ്പ് തെരുവുനാടകവും മാജിക്ക് ഷോയും സംഘടിപ്പിച്ചു.കണ്ണൂർ പഴയ ബസ്‌സ്റ്റാൻഡ്, പയ്യാമ്പലം ബീച്ച് എന്നിവിടങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചത്. ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമീഷണർ കെ പി മുസ്‌തഫ ഉദ്ഘാടനം ചെയ്തു. നോഡൽ ഓഫീസർ ഡോ. യമുന കുര്യൻ സംസാരിച്ചു.
ഭക്ഷണത്തിൽ കൃത്രിമ നിറങ്ങൾ ചേർക്കരുതെന്ന ബോധവൽക്കരണത്തിന്റെ ഭാഗമായി ഭക്ഷ്യസുരക്ഷാ വകുപ്പ് കണ്ണൂർ പഴയബസ്സ്റ്റാൻഡിൽതെരുവുനാടകo നടത്തി.
Foodsaftydepartument