കണ്ണൂർ : ജില്ലയിലെ ചെറുപുഴ പഞ്ചായത്തിലെ ചുണ്ടയിൽ പുലിയുടേതെന്ന് സംശയിക്കുന്ന രീതിയിൽ വന്യമൃഗത്തിന്റെ കാൽപാദങ്ങൾ കണ്ടെന്ന് നാട്ടുകാർ. കാര്യങ്കോട് പുഴയോട് ചേർന്ന് പ്രദേശത്താണ് നാലിഞ്ച് വീതിയും അഞ്ചിഞ്ച് നീളവുമുള്ള ആഴത്തിൽ പതിഞ്ഞ കാൽപ്പാടുകൾ ശ്രദ്ധയിൽപ്പെട്ടത്.
ചുണ്ടയ്ക്കും വാഴക്കുണ്ടത്തിനും ഇടയിലാണ് ഈ ഭാഗം. റബ്ബർ, തെങ്ങ്, കവുങ്ങ് തോട്ടങ്ങളും മറ്റ് കൃഷികളുമുള്ള ഈ പ്രദേശത്ത് പുഴയോട് ചേർന്ന് കൃഷിയില്ലാതെ ഏക്കറുകളോളം സ്ഥലം കാടുപിടിച്ച് കിടക്കുന്നുണ്ട്. രാത്രി പ്രദേശത്തെ നായകൾ കുരച്ച് ബഹളമുണ്ടാക്കിയതായും നാട്ടുകാർ അറിയിച്ചു. പഞ്ചായത്തംഗങ്ങളായ സിബി എം. തോമസ്, മാത്യു കാരിത്താങ്കൽ, രജിത സജി, സജിനി മോഹൻ എന്നിവർ സ്ഥലം സന്ദർശിച്ചു.
Tigerfootprint