മാഹി പെരുന്നാൾ ഇന്ന് മുതല്‍

മാഹി പെരുന്നാൾ ഇന്ന് മുതല്‍
Oct 5, 2024 10:00 AM | By sukanya

മാഹി: മലബാറിലെ ആദ്യ ബസലിക്കയായ മാഹി സെന്‍റ് തെരേസാസ് ബസലിക്ക തീർത്ഥാടന ദേവാലയം ഈ വര്‍ഷത്തെ തിരുന്നാളിന് ഒരുങ്ങി. ഒക്ടോബർ മാസത്തിൽ നടക്കുന്ന മാഹിപ്പെരുന്നാൾ കണ്ണൂർ , കാസർകോഡ് ഭാഗങ്ങളിലെ ആദ്യ തിരുന്നാളുകളിലൊന്നും കൂടിയാണ്.

അത്ഭുത പ്രവര്‍ത്തകയായ ആവിലായിലെ വിശുദ്ധ അമ്മത്രേസ്യായുടെ തിരുന്നാളിന് ഒക്ടോബർ 5 ശനിയാഴ്ച തുടക്കമാകും. 18 ദിവസത്തെ തിരുന്നാൾ ഒക്ടോബർ 22 ന് സമാപിക്കും. ബസലിക്കയായി ഉയര്‍ത്തപ്പെട്ടതിനുശേഷം ആദ്യമായി നടക്കുന്ന തിരുനാള്‍ കൂടിയാണ് ഇത്തവണത്തേത്. മാഹിയമ്മയെ വണങ്ങുവാനും പ്രാർത്ഥനകൾ സമർപ്പിച്ച് അനുഗ്രഹം നേടാനുമായി ലക്ഷക്കണക്കിന് വിശ്വാസികൾ തിരുന്നാൾ ദിനങ്ങളിൽ ഇവിടെ എത്തും. ജാതിയുടെയോ മതത്തിന്‍റെ വിശ്വാസങ്ങളുടേയോ വേർതിരിവില്ലാതെ ആശ്രയിക്കുന്നവർക്ക് അഭയവും സമാധാനവും നല്കുന്ന, പ്രാർത്ഥനകൾക്ക് ഉത്തരം നല്കുന്ന അമ്മ ത്രേസ്യായുടെ തിരുന്നാളിന്‍റെ പ്രത്യേകതകളും ഓരോ ദിവസത്തെ ചടങ്ങുകളും വിശദമായി അറിയാം. മാഹി പെരുന്നാൾ 2024 മാഹി തിരുനാൾ ഒക്ടോബര്‍ 5 ന് ആരംഭിച്ച് 22 -ാം തീയതി അവസാനിക്കും. അഞ്ചാം തിയതി ശനിയാഴ്ച രാവിലെ 11.30 ന് തിരുന്നാൾ കൊടിയേറും. 12.00 മണിക്ക് വിശുദ്ധ അമ്മ ത്രേസ്യായുടെ അത്ഭുത തിരുസ്വരൂപ പ്രതിഷ്ഠാ ചടങ്ങാണ്. ഇതോടെ വിശ്വാസികള്‍ക്ക് തിരുന്നാൾ ദിവസങ്ങളില്‍ പൊതുവണക്കം സാധ്യമാകും. തുടർന്ന് വൈകിട്ട് 6.00 ന് കുർബാനയും ദിവ്യബലിയും ഉണ്ടായിരിക്കും.

ഒക്ടോബർ 14, 15 തിയതികളിലാണ് മാഹിപ്പള്ളിയിലെ ഈ വർഷത്തെ പ്രധാന തിരുന്നാൾ ദിവസങ്ങൾ. 14 ന് തിരുന്നാൾ ജാഗരം ആണ്, രാവിലെ 7.00 10.00, 6.00 എന്നിങ്ങനെ മൂന്നു കുർബാനകൾ ഉണ്ടായിരിക്കും. തുടർന്ന് നഗര പ്രദക്ഷിണവും ഉണ്ടായിരിക്കും. തിരുന്നാൾ ദിനം 15 ചൊവ്വാഴ്ചയാണ്. പുലർച്ചെ ഒരു മണി മുതൽ ആറ് മണി വരെ ശയന പ്രദക്ഷിണം അഥവാ ഉരുൾനേർച്ച നടക്കും. തുടർന്ന് 10.30ന് ആഘോഷമായ ദിവ്യബലി, 3.00 മണിക്ക് കുർബാന തുടർന്ന് സ്നേഹസംഗമം എന്നിവയും നടക്കും. തിരുന്നാളിന്‍റെ എല്ലാ ദിവസങ്ങളിലും രാവിലെ 7.00 മണിക്ക് കുർബാന ഉണ്ടായിരിക്കും. തിരുന്നാളിലെ ശനി, ഞായർ ദിവസങ്ങളിൽ രാവിലെ 7.00. 9.00, 11.00, ഉച്ചകഴിഞ്ഞ് 3.00, 6.00 എന്നീ സമയങ്ങളിലും കുർബാന ഉണ്ടായിരിക്കും. വിവിധ ഭാഷകളിൽ കുർബാന ഇവിടെ അർപ്പിക്കുന്നു. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന വിശ്വാസികൾക്ക് അവരവരുടെ ഭാഷയിൽ മാഹിപെരുന്നാളിന് കുർബാനയിൽ പങ്കെടുക്കാന് ഇത് സഹായിക്കുന്നു. ഒക്ടോബർ 12 ശനിയാഴ്ച വൈകിട്ട് 3.00 മണിക്ക് കൊങ്കണി, 13 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3.00 മണിക്ക് തമിഴ്, വൈകിട്ട് 6.00 ന് ഇംഗ്ലീഷ് എന്നീ ഭാഷകളിൽ കുർബാന ഉണ്ടായിരിക്കും. എല്ലാ ദിവസങ്ങളിലും പ്രധാന കുർബാനയ്ക്ക് ശേഷം നൊവേന, പ്രദക്ഷിണം, കുർബാനയുടെ ആശീർവ്വാദം എന്നിവയും നേർച്ചകൾ സമർപ്പിക്കുന്നതിനും കുമ്പസാരത്തിനും സൗകര്യം ഉണ്ടായിരിക്കും. 22 ഞായറാഴ്ച തിരുസ്വരൂപം ആള്‍ത്താരയിലേക്ക് മാറ്റുന്നതോടെ മാഹി തിരുനാള്‍ അവസാനിക്കും. ഒക്ടോബർ 6 മുതൽ 22 വരെ രാവിലെ 6.00 മുതൽ രാത്രി 9.00 മണി വരെ മാത്രമായിരിക്കും ദേവാലയത്തിൽ പ്രവേശനം അനുവദിക്കുക. വാഹനത്തിൽ വരുന്നവർക്ക് മാഹി മൈതാനത്ത് പാർക്ക് ചെയ്യാൻ സൗകര്യ ഏർപ്പെടുത്തിയിട്ടുണ്ട്.

പൊതുവണക്കിന് പ്രതിഷ്ഠിക്കുന്ന രൂപത്തിനടുത്ത് വന്ന് പ്രാർത്ഥിക്കുവാനും സമർപ്പിക്കുവാനും സൗകര്യം ഉണ്ടായിരിക്കും

Mahi

Next TV

Related Stories
വാളുമുക്ക് ആദിവാസി നഗറിൽ സൗജന്യ ആയുർവേദ മെഡിക്കൽ

Dec 21, 2024 06:47 PM

വാളുമുക്ക് ആദിവാസി നഗറിൽ സൗജന്യ ആയുർവേദ മെഡിക്കൽ

വാളുമുക്ക് ആദിവാസി നഗറിൽ സൗജന്യ ആയുർവേദ...

Read More >>
തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്ന നടിയുടെ ആവശ്യം കോടതി തള്ളി

Dec 21, 2024 06:33 PM

തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്ന നടിയുടെ ആവശ്യം കോടതി തള്ളി

തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്ന നടിയുടെ ആവശ്യം കോടതി...

Read More >>
സിപിഐഎം അടക്കാത്തോട് ടൗണിൽ രാഷ്ട്രീയ വിശദീകരണയോഗം നടത്തി

Dec 21, 2024 06:24 PM

സിപിഐഎം അടക്കാത്തോട് ടൗണിൽ രാഷ്ട്രീയ വിശദീകരണയോഗം നടത്തി

സിപിഐഎം അടക്കാത്തോട് ടൗണിൽ രാഷ്ട്രീയ വിശദീകരണയോഗം...

Read More >>
ചെട്ടിയാപറമ്പ് ഗവൺമെന്റ് യുപി സ്കൂളിൽ സിവിൽ സർവീസ് ഓറിയന്റഡ് കോച്ചിംഗ് പ്രോഗ്രാമിന്റെ ഉദ്ഘാടനം നടന്നു

Dec 21, 2024 05:33 PM

ചെട്ടിയാപറമ്പ് ഗവൺമെന്റ് യുപി സ്കൂളിൽ സിവിൽ സർവീസ് ഓറിയന്റഡ് കോച്ചിംഗ് പ്രോഗ്രാമിന്റെ ഉദ്ഘാടനം നടന്നു

ചെട്ടിയാപറമ്പ് ഗവൺമെന്റ് യുപി സ്കൂളിൽ സിവിൽ സർവീസ് ഓറിയന്റഡ് കോച്ചിംഗ് പ്രോഗ്രാമിന്റെ ഉദ്ഘാടനം...

Read More >>
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊട്ടിയൂർ യൂണിറ്റ് ക്രിസ്തുമസ് കേക്ക് വിതരണം നടത്തി

Dec 21, 2024 04:20 PM

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊട്ടിയൂർ യൂണിറ്റ് ക്രിസ്തുമസ് കേക്ക് വിതരണം നടത്തി

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊട്ടിയൂർ യൂണിറ്റ് ക്രിസ്തുമസ് കേക്ക് വിതരണം...

Read More >>
അടയ്ക്കാത്തോട് ഗവൺമെൻറ് യുപി സ്കൂളിൽ ക്രിസ്മസ് ആഘോഷവും ഹരിത വീട് പ്രഖ്യാപനവും നടന്നു

Dec 21, 2024 03:54 PM

അടയ്ക്കാത്തോട് ഗവൺമെൻറ് യുപി സ്കൂളിൽ ക്രിസ്മസ് ആഘോഷവും ഹരിത വീട് പ്രഖ്യാപനവും നടന്നു

അടയ്ക്കാത്തോട് ഗവൺമെൻറ് യുപി സ്കൂളിൽ ക്രിസ്മസ് ആഘോഷവും ഹരിത വീട് പ്രഖ്യാപനവും...

Read More >>
Top Stories










News Roundup






Entertainment News