ജനങ്ങൾക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി; അട്ടപ്പാടിയിലെ കാർത്തുമ്പി കുടകളെ കുറിച്ച് മൻകി ബാത്തിൽ പരാമർശിച്ച് മോദി

ജനങ്ങൾക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി; അട്ടപ്പാടിയിലെ കാർത്തുമ്പി കുടകളെ കുറിച്ച് മൻകി ബാത്തിൽ പരാമർശിച്ച് മോദി
Jun 30, 2024 02:13 PM | By Remya Raveendran

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മൻകിബാത്ത് പരിപാടി പുനരാരംഭിച്ചു. മൂന്നാം നരേന്ദ്രമോദി സർക്കാർ അധികാരത്തിലെത്തിയ ശേഷമുള്ള ആദ്യ മൻകി ബാത് പരിപാടിയിൽ കേരളത്തിലെ അട്ടപ്പാടിയിലെ ആദിവാസി സ്ത്രീകൾ നിർമിക്കുന്ന കാർത്തുമ്പി കുടകളെ കുറിച്ച് പ്രധാനമന്ത്രി പരാമർശിച്ചു.

ഭരണഘടനയിലും ജനാധിപത്യത്തിലും വിശ്വാസം അർപ്പിച്ച് തെരഞ്ഞെടുപ്പിന്റ ഭാഗമായ ജനങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു. തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമായി ഭരണഘടനയിലും ജനാധിപത്യത്തിലും വിശ്വാസമർപ്പിച്ചതിൽ ജനങ്ങൾക്ക് നന്ദി പ്രധാനമന്ത്രി അറിയിച്ചു.

ആദിവാസി സ്വാതന്ത്ര്യസമര നായകരായ വീർ സിധു, കാൻഹു എന്നിവർക്ക് ആദരം അർപ്പിച്ച് സന്താളി ഗാനം പങ്കുവെച്ചു. അട്ടപ്പാടിയിലെ ആദിവാസി സ്ത്രീകളുടെ നേതൃത്വത്തിലുള്ള സഹകരണ സംഘം നിർമിക്കുന്ന കാർത്തുമ്പി കുടകളെ പ്രധാനമന്ത്രി വിശദമായി ലോകത്തിന് പരിചയപ്പെടുത്തി.

ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായുള്ള മാതാവിന്റെ പേരിൽ ഒരു വൃക്ഷം, പദ്ധതിയുടെ ഭാഗമാകാൻ പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. ഒളിമ്പിക്സിൽ പങ്കെടുക്കുന്ന ഇന്ത്യൻ ടീമിന് ആശംസകൾ അറിയിച്ച പ്രധാനമന്ത്രി,അന്താരാഷ്ട്ര യോഗാ ദിനാചരണം, ആഗോളതലത്തിൽ ഇന്ത്യൻ സിനിമകളുടെ മികവിനെക്കുറിച്ചും പരാമർശിച്ചു.

2014 ഒക്ടോബറിൽ ആരംഭിച്ച.മൻകിബാത്ത്  പരിപാടിയുടെ 111മത്തെ എപ്പിസോഡ് ആണ് ഇന്നത്തേത്. 

Modiinmankibath

Next TV

Related Stories
മൊബൈൽ താരിഫ് വർധന നാളെ മുതല്‍

Jul 2, 2024 12:52 PM

മൊബൈൽ താരിഫ് വർധന നാളെ മുതല്‍

മൊബൈൽ താരിഫ് വർധന നാളെ...

Read More >>
അക്ഷയ കേന്ദ്രങ്ങൾ, ഫ്രണ്ട്‌സ് എന്നിവ വഴി വൈദ്യുതി ബിൽ തുക സ്വീകരിക്കുന്നത് കെ.എസ്.ഇ.ബി നിർത്തി

Jul 2, 2024 12:47 PM

അക്ഷയ കേന്ദ്രങ്ങൾ, ഫ്രണ്ട്‌സ് എന്നിവ വഴി വൈദ്യുതി ബിൽ തുക സ്വീകരിക്കുന്നത് കെ.എസ്.ഇ.ബി നിർത്തി

അക്ഷയ കേന്ദ്രങ്ങൾ, ഫ്രണ്ട്‌സ് എന്നിവ വഴി വൈദ്യുതി ബിൽ തുക സ്വീകരിക്കുന്നത് കെ.എസ്.ഇ.ബി...

Read More >>
ഷൊര്‍ണൂര്‍- കണ്ണൂര്‍ പാതയില്‍ പുതിയ പാസഞ്ചര്‍ ട്രെയിന്‍ ഇന്ന് മുതല്‍

Jul 2, 2024 11:25 AM

ഷൊര്‍ണൂര്‍- കണ്ണൂര്‍ പാതയില്‍ പുതിയ പാസഞ്ചര്‍ ട്രെയിന്‍ ഇന്ന് മുതല്‍

ഷൊര്‍ണൂര്‍- കണ്ണൂര്‍ പാതയില്‍ പുതിയ പാസഞ്ചര്‍ ട്രെയിന്‍ ഇന്ന്...

Read More >>
ഇന്ന് മുതൽ‌ രാജ്യത്ത് പുതിയ ക്രിമിനൽ നിയമങ്ങൾ പ്രാബല്യത്തിൽ

Jul 2, 2024 10:58 AM

ഇന്ന് മുതൽ‌ രാജ്യത്ത് പുതിയ ക്രിമിനൽ നിയമങ്ങൾ പ്രാബല്യത്തിൽ

ഇന്ന് മുതൽ‌ രാജ്യത്ത് പുതിയ ക്രിമിനൽ നിയമങ്ങൾ...

Read More >>
കണ്ണൂർ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ ഹൈപ്പർബാരിക് ഓക്സിജൻ തെറാപ്പി ഉദ്ഘാടനം ജൂലൈ 3 ന്

Jul 2, 2024 10:39 AM

കണ്ണൂർ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ ഹൈപ്പർബാരിക് ഓക്സിജൻ തെറാപ്പി ഉദ്ഘാടനം ജൂലൈ 3 ന്

കണ്ണൂർ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ ഹൈപ്പർബാരിക് ഓക്സിജൻ തെറാപ്പി ഉദ്ഘാടനം ജൂലൈ 3...

Read More >>
സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം: കണ്ണൂർ, കാസർഗോഡ്, വയനാട് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത

Jul 2, 2024 09:43 AM

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം: കണ്ണൂർ, കാസർഗോഡ്, വയനാട് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം: കണ്ണൂർ, കാസർഗോഡ്, വയനാട് ജില്ലകളിൽ ശക്തമായ മഴയ്ക്ക്...

Read More >>
Top Stories