സംസ്ഥാന മാധ്യമ അവാര്‍ഡിന് അപേക്ഷിക്കാം

സംസ്ഥാന മാധ്യമ അവാര്‍ഡിന് അപേക്ഷിക്കാം
Jul 2, 2024 09:02 AM | By sukanya

 2023 ലെ സംസ്ഥാന മാധ്യമ അവാര്‍ഡിന് എന്‍ട്രികള്‍ ക്ഷണിച്ചു. 2023 ജനുവരി ഒന്നിനും ഡിസംബര്‍ 31നുമിടയില്‍ പ്രസിദ്ധീകരിച്ച വികസനോന്‍മുഖ റിപ്പോര്‍ട്ട്, ജനറല്‍ റിപ്പോര്‍ട്ട്, വാര്‍ത്താചിത്രം, കാര്‍ട്ടൂണ്‍ എന്നിവയ്ക്കും ഈ കാലയളവില്‍ സംപ്രേഷണം ചെയ്ത ടിവി വാര്‍ത്താ റിപ്പോര്‍ട്ട്, ക്യാമറ, വീഡിയോ എഡിറ്റിങ്, ടിവി ന്യൂസ് പ്രസന്റര്‍, മികച്ച അഭിമുഖം, സാമൂഹ്യ ശാക്തീകരണ റിപ്പോര്‍ട്ട് എന്നിവയ്ക്കുമാണ് അവാര്‍ഡുകള്‍ നല്‍കുന്നത്. സമൂഹത്തിലെ ഗുണകരമായ കാര്യങ്ങളെ സ്പര്‍ശിക്കുന്നതും വികസനം, സംസ്‌കാരം, സാമൂഹ്യ ജീവിതം തുടങ്ങിയ രംഗങ്ങളില്‍ അനുകരണീയ മാതൃകകള്‍ പ്രകാശിപ്പിക്കുന്നതുമായ ടിവി റിപ്പോര്‍ട്ടുകള്‍ക്കാണ് സാമൂഹ്യ ശാക്തീകരണ റിപ്പോര്‍ട്ടിങ് അവാര്‍ഡ് നല്‍കുന്നത്.

വികസനോന്‍മുഖ റിപ്പോര്‍ട്ടിങ്, ജനറല്‍ റിപ്പോര്‍ട്ടിങ്, കാര്‍ട്ടൂണ്‍ അവാര്‍ഡുകള്‍ക്കായി അവ പ്രസിദ്ധീകരിച്ച പത്രത്തിന്റെ അസ്സല്‍ കട്ടിങ്ങിനു പുറമേ മൂന്നു പകര്‍പ്പുകള്‍ കൂടി അയക്കണം. വാര്‍ത്താ ചിത്രത്തിന്റെ നാല് വലിയ പ്രിന്റുകളും ചിത്രം അച്ചടിച്ച പത്രത്തിന്റെ ഒരു കോപ്പിയും അയക്കേണ്ടതാണ്. ടിവി വാര്‍ത്താ റിപ്പോര്‍ട്ടില്‍ മലയാളം ടിവി ചാനലുകളിലെ വാര്‍ത്താ ബുള്ളറ്റിനില്‍ സംപ്രേഷണം ചെയ്ത ഏഴുമിനിറ്റില്‍ കവിയാത്ത റിപ്പോര്‍ട്ടുകളാണ് സമര്‍പ്പിക്കേണ്ടത്. എന്‍ട്രികള്‍ ഡിവിഡിയിലോ (മൂന്നു കോപ്പി), പെന്‍ഡ്രൈവിലോ നല്‍കാം. എന്‍ട്രിയോടൊപ്പം ടൈറ്റില്‍, ഉള്ളടക്കം, ദൈര്‍ഘ്യം, വിവരണപാഠം എന്നിവ എഴുതി നല്‍കണം.

പ്രസിദ്ധപ്പെടുത്തിയ പത്രം/ടിവി ചാനല്‍ എന്നിവയുടെ പേര്, തീയതി, മാധ്യമ പ്രവര്‍ത്തകന്റെ കളര്‍ ഫോട്ടോ, മേല്‍വിലാസം, ഫോണ്‍നമ്പര്‍ എന്നിവ അടങ്ങിയ ബയോഡാറ്റ എന്‍ട്രിയോടൊപ്പം മറ്റൊരു പേജില്‍ ചേര്‍ക്കണം. ഒരു വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള എന്‍ട്രി മറ്റൊരു വിഭാഗത്തിലേക്ക് പരിഗണിക്കില്ല. കവറിന് പുറത്ത് മത്സരവിഭാഗം ഏതെന്ന് രേഖപ്പെടുത്തിയിരിക്കണം. എന്‍ട്രി അപേക്ഷകന്‍ തയാറാക്കിയതാണെന്നതിന് ന്യൂസ് എഡിറ്ററുടേയോ മറ്റു അധികാരിയുടേയോ സാക്ഷ്യപത്രവും വെക്കണം.

എന്‍ട്രികള്‍ ജൂലൈ 17 നകം ഡയറക്ടര്‍, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ്, ഗവണ്‍മെന്റ് സെക്രട്ടേറിയേറ്റ്, തിരുവനന്തപുരം - 695 001 എന്ന വിലാസത്തില്‍ ലഭിക്കണം. അവാര്‍ഡ് സംബന്ധിച്ച മാര്‍ഗരേഖ www.prd.kerala.gov.in ല്‍ ലഭിക്കും. 

Applynow

Next TV

Related Stories
പടിയൂരിൽ ഒഴുക്കിൽപ്പെട്ട് കാണാതായ ഒരു വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തി.

Jul 4, 2024 08:37 AM

പടിയൂരിൽ ഒഴുക്കിൽപ്പെട്ട് കാണാതായ ഒരു വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തി.

പടിയൂരിൽ ഒഴുക്കിൽപ്പെട്ട് കാണാതായ ഒരു വിദ്യാർത്ഥിനിയുടെ മൃതദേഹം...

Read More >>
കോഴിക്കോട്ട് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച 14 കാരന്‍ മരിച്ചു

Jul 4, 2024 07:09 AM

കോഴിക്കോട്ട് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച 14 കാരന്‍ മരിച്ചു

കോഴിക്കോട്ട് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച 14 കാരന്‍...

Read More >>
സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തി

Jul 4, 2024 06:44 AM

സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തി

സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ്...

Read More >>
കെല്‍ട്രോണില്‍ കമ്പ്യൂട്ടര്‍ കോഴ്‌സുകള്‍

Jul 4, 2024 06:34 AM

കെല്‍ട്രോണില്‍ കമ്പ്യൂട്ടര്‍ കോഴ്‌സുകള്‍

കെല്‍ട്രോണില്‍ കമ്പ്യൂട്ടര്‍...

Read More >>
എന്‍ ആര്‍ ഐ സീറ്റുകളില്‍ പ്രവേശനം

Jul 4, 2024 05:22 AM

എന്‍ ആര്‍ ഐ സീറ്റുകളില്‍ പ്രവേശനം

എന്‍ ആര്‍ ഐ സീറ്റുകളില്‍ പ്രവേശനം...

Read More >>
വൈദ്യുതി മുടങ്ങും

Jul 4, 2024 05:15 AM

വൈദ്യുതി മുടങ്ങും

വൈദ്യുതി...

Read More >>