പായം പഞ്ചായത്തിൽ മുഴുവൻ വിദ്യാലയങ്ങളിലും ഹരിത ക്ലബ്ബ് രൂപീകരിച്ചു

പായം പഞ്ചായത്തിൽ മുഴുവൻ വിദ്യാലയങ്ങളിലും ഹരിത ക്ലബ്ബ് രൂപീകരിച്ചു
Jul 4, 2024 05:11 AM | By sukanya

ഇരിട്ടി: നവകേരളം കർമ്മ പദ്ധതി ഹരിത കേരളം മിഷൻ്റെ നേതൃത്വത്തിൽ പായം പഞ്ചായത്തിലെ പതിനൊന്ന് സ്കൂളുകളിലെ തെരഞ്ഞെടുക്കപ്പെട്ട അറുപത് ഹരിത പോലീസ് കാഡറ്റുകളായ വിദ്യാത്ഥികളെ തെരഞ്ഞെടുത്തു .

പഞ്ചായത്തിന്റെ 2023 - 24 വാർഷിക പദ്ധതിയിൽ പായം പഞ്ചായത്ത് നടപ്പിലാക്കുന്ന ഈ പദ്ധതി സംസ്ഥാനത്തു തന്നെ മാതൃക പരമാണ്. പഞ്ചായത്ത് ലെ 11 വിദ്യാലയങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട 60 വിദ്യാർത്ഥികളാണ് ഹരിത പോലീസ് കാഡറ്റിൽ ആദ്യ ഘട്ടത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. തുടർന്നുള്ള വർഷങ്ങളിൽ മറ്റു കുട്ടികളെയും തെരഞ്ഞെടുക്കുന്ന രീതിയിലാണ് പദ്ധതി വിഭാനം ചെയ്തിട്ടുള്ളത്. മണ്ണിനെയും ജലത്തെയും പ്രകൃതിയെയും സംരക്ഷിക്കുന്നതിനും കുട്ടികളിൽ സാമൂഹ്യ ബോധവും പ്രതിബദ്ധതയും വളർത്തുന്നതിനും വിദ്യാലയങ്ങളിലും വീടുകളിലും പൂന്തോട്ടങ്ങളും പച്ചത്തുരുത്തുകളും സ്ഥാപിക്കുന്നതിനും മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ പഠിക്കാനും മറ്റുള്ളവർക്ക് പകരുന്നതിനും നേതൃത്വപരമായ പങ്ക് വഹിക്കുക എന്നതാണ് ഈ പദ്ധതി ലക്ഷ്യമിട്ടിട്ടുള്ളത്.

ഇതിന്റെ ഭാഗമായി കുട്ടികൾക്ക് യൂനിഫോമും ഐഡിന്റി കാർഡും നേരത്തെ നൽകി. ഹരിത കേഡറ്റ് വിദ്യാർത്ഥികൾക്ക് പ്രത്യേക ക്യാമ്പും സംഘടിപ്പിച്ചു കൊണ്ട് ഒന്നാം ഘട്ട പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. ഇതിന്റെ തുടർ പ്രവർത്തനത്തിന്റെ ഭാഗമായിട്ടാണ് എല്ലാ സ്കൂളുകളിലും ഹരിത ക്ലബ്ബ് രൂപീകരിച്ചത്.. കുട്ടികളുടെ ചുമതലകളും ഉത്തരവാദിത്വങ്ങളും കുട്ടികളെ ബോധ്യപ്പെടുത്താനും ചെടികൾ വച്ചു പിടിപ്പിക്കുന്നതിനും ഹരിത പെരുമാറ്റ ചട്ടങ്ങൾ പാലിക്കുന്നതിനും മാലിന സംസ്കരണങ്ങളിൽ പരിശീലനം നൽകുന്നതിനും ക്ലബിൻ്റെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ നടത്തുന്നത്. വലിച്ചെറിയപ്പെടുന്ന പാഴ് വസ്തുക്കളുടെ പുനരുപയോഗത്തിലൂടെ പുത്തൻ ആശങ്ങൾ കുട്ടികളിലെത്തിക്കാനും പദ്ധതി ലക്ഷ്യമിടുന്നു. 'ജൂൺ മാസം മുതൽ ഡിസംബർ മാസം വരെയുള്ള . കാലയളവിൽ ശുചിത്വ മാലിന്യ പ്രവർത്തനങ്ങൾ വിലയിരുത്തി മികച്ച ക്ലബുകൾക്ക് പഞ്ചായത്ത് പ്രസിഡൻ്റി പേരിലുള്ള ട്രോഫി നൽകുന്നു. ഡിസംബർ മാസത്തിൽ ഹരിത പോലീസ് കാഡറ്റുകൾക്ക് സാക്ഷ്യപത്രവും നൽകുന്നതിനും ഈ പദ്ധതി വിഭാവനം ചെയ്യുന്നു.

പെരുമ്പറമ്പ് യു.പി. സ്കൂളിൽ ഹരിത ക്ലബ്ബ് രൂപീകരണം പഞ്ചായത്ത് പ്രസിഡന്റ് പി.രജനി ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപിക വി.കെ.രമണി അധ്യക്ഷത വഹിച്ചു. ഹരിത കേരളം മിഷൻ ജില്ലാ റിസോഴ്സ് പേഴ്സൺ ജയപ്രകാശ് പന്തക്ക പദ്ധതി വിശദീകരണം നടത്തി.അധ്യാപകരായ സന്തോഷ് കുമാർ എം , കെ.ഹരീഷ് കുമാർ, വി.ദിന ചന്ദ്രൻ പ്രേരക്മാരായ ബിന വല്ലി, സുകന്യ എന്നിവർ സംസാരിച്ചു. വിവിധ സ്കൂളുകളിൽ ക്ലബ്ബുകളുടെ രൂപീകരണത്തിന് അതാത് വാർഡുകളിലെ മെമ്പർമാരുടെ ചുമതയിൽ വൈസ് പ്രസിഡൻ്റ് അഡ്വ. വിനോദ് കുമാർ, സ്റ്റാൻ്റി ഗ് കമ്മിറ്റി ചെയർമാൻമാരായ വി. പ്രമീള, ജസ്സി പി.എൻ. മുജീബ് കുഞ്ഞിക്കണ്ടി, മെമ്പർമാരായ ബിജു കോങ്ങാടൻ, അനിൽ എം. കൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.. പഞ്ചായത്തിലെ പെരുമ്പറമ്പ് യു.പി. സ്കൂൾ, -വിളമന എൽ . സ്കൂൾ പേരട്ട ഗവ: എൽ.പി.സ്കൂൾ പായം ഗവ. യു.പി. സ്കൂൾ കുന്നോത്ത് ഹൈസ്കൂൾ, കിളിയന്തറ ഹൈസ്കൂൾ, വട്ട്യറ എൽ.പി. സ്കൂൾ കോളിക്കടവ് ഡോൺ ബോസ്കോ സ്കൂൾ മാടത്തിൽ എൽ.പി.സ്കൂൾ, പെരിങ്കിരി ഹൈസ്കൂൾ എന്നിവിടങ്ങളിലാണ് ഹരിത ക്ലബ് രൂപീകരണം നടന്നത്. 

Iritty

Next TV

Related Stories
പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സഞ്ചരിച്ച കാർ അപകടത്തില്‍പ്പെട്ടു

Jul 6, 2024 07:46 PM

പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സഞ്ചരിച്ച കാർ അപകടത്തില്‍പ്പെട്ടു

പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സഞ്ചരിച്ച കാർ...

Read More >>
പേരാവൂർ നിയോജക മണ്ഡലം കോൺഗ്രസ് നേതൃത്വ കൺവെഷൻ നടത്തി

Jul 6, 2024 06:45 PM

പേരാവൂർ നിയോജക മണ്ഡലം കോൺഗ്രസ് നേതൃത്വ കൺവെഷൻ നടത്തി

പേരാവൂർ നിയോജക മണ്ഡലം കോൺഗ്രസ് നേതൃത്വ കൺവെഷൻ...

Read More >>
പറശ്ശിനിക്കടവ് പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടിയ ഓട്ടോ ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി

Jul 6, 2024 05:15 PM

പറശ്ശിനിക്കടവ് പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടിയ ഓട്ടോ ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി

പറശ്ശിനിക്കടവ് പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടിയ ഓട്ടോ ഡ്രൈവറുടെ മൃതദേഹം...

Read More >>
വയലിൽ പണിയെടുക്കുന്നതിനിടെ ഇടിമിന്നൽ ; ബീഹാറിൽ മരിച്ചത് 19 പേർ

Jul 6, 2024 04:43 PM

വയലിൽ പണിയെടുക്കുന്നതിനിടെ ഇടിമിന്നൽ ; ബീഹാറിൽ മരിച്ചത് 19 പേർ

വയലിൽ പണിയെടുക്കുന്നതിനിടെ ഇടിമിന്നൽ, ബീഹാറിൽ മരിച്ചത് 19...

Read More >>
സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്

Jul 6, 2024 04:06 PM

സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്

സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ...

Read More >>
നീറ്റ് യുജി കൗൺസിലിം​ഗ് മാറ്റിവെച്ചു

Jul 6, 2024 03:35 PM

നീറ്റ് യുജി കൗൺസിലിം​ഗ് മാറ്റിവെച്ചു

നീറ്റ് യുജി കൗൺസിലിം​ഗ്...

Read More >>
Top Stories