---
title: "യൂത്ത് കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി"
english_title: "Kalpetta"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/215621/kalpetta"
published_at: "2024-06-28T10:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667e4a2e3bf63_IMG-20240628-WA0014.jpg"
keywords: []
---

# യൂത്ത് കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി

> **Lead Summary:** **കൽപ്പറ്റ** : യുജിസി നെറ്റ് നീറ്റ് പരീക്ഷാ ക്രമക്കേടിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്സ് ദേശീയ കമ്മിറ്റി പാർലിമെന്റിലേക്ക് നടത്തിയ മാർച്ചിൽ അക്കൗണ്ട് സംസ്ഥാന അധ്യക്ഷൻ രാഹുൽ ഉൾപ്പെടെയുള്ള നേതാക്കന്മാരെ ക്രൂരമായി മർദ്ദനത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൽപ്പറ്റയിൽ പ്രകടനം നടത്തി.

## Article Content

**കൽപ്പറ്റ** : യുജിസി നെറ്റ് നീറ്റ് പരീക്ഷാ ക്രമക്കേടിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്സ് ദേശീയ കമ്മിറ്റി പാർലിമെന്റിലേക്ക് നടത്തിയ മാർച്ചിൽ അക്കൗണ്ട് സംസ്ഥാന അധ്യക്ഷൻ രാഹുൽ ഉൾപ്പെടെയുള്ള നേതാക്കന്മാരെ ക്രൂരമായി മർദ്ദനത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൽപ്പറ്റയിൽ പ്രകടനം നടത്തി.

ജില്ലാ പ്രസിഡണ്ട് അമൽ ജോയ്,  ജില്ലാ വൈസ് പ്രസിഡണ്ട് ശ്രീജിത്ത് കുപ്പാടിത്തറ,   ജില്ലാ ജനറൽ സെക്രട്ടറിമാരായ ഹർഷൽ കോന്നാടാൻ, ബിൻഷാദ്, ബഷീർ നിയോജകമണ്ഡലം പ്രസിഡണ്ട് ഡിന്റോ ജോസ് രോഹിത്, ബോധി ലിന്റോ കുര്യാക്കോസ്,  ആഷിക് വൈത്തിരി, ബാദുഷ മുട്ടിൽ, ജസ്റ്റിൻ പടിഞ്ഞാറത്തറ, രമ്യ ജയ പ്രസാദ്,  മുബരീഷ് അയ്യർ, രോഹിത് ശശി,  ബേസിൽ സാബു എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/215621/kalpetta)