---
title: "ടിപി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികൾക്ക് ശിക്ഷ ഇളവ്: ജയിൽ ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍"
english_title: "TP Chandrasekharan murder case: Jail officials suspended "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/215335/tp-chandrasekharan-murder-case-jail-officials-suspended"
published_at: "2024-06-27T11:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667d05fe8acc2_OIF.jfif"
keywords: []
---

# ടിപി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികൾക്ക് ശിക്ഷ ഇളവ്: ജയിൽ ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

> **Lead Summary:**  കണ്ണൂർ : ടിപി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികളുടെ പേര് ശിക്ഷ ഇളവിനുള്ള തടവുകാരുടെ പട്ടികയില്‍പ്പെടുത്തിയ ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. മൂന്ന് ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് നടപടി. കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിന്റെ ചുമതലയുള്ള ജോയിന്റ് സൂപ്രണ്ട് കെ എസ് ശ്രീജിത്ത്, അസിസ്റ്റന്റ് സൂപ്രണ്ട് ബി ജി അരുണ്‍, അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ ഒ വി രഘുനാഥ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

## Article Content

 കണ്ണൂർ : ടിപി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികളുടെ പേര് ശിക്ഷ ഇളവിനുള്ള തടവുകാരുടെ പട്ടികയില്‍പ്പെടുത്തിയ ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. മൂന്ന് ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് നടപടി. കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിന്റെ ചുമതലയുള്ള ജോയിന്റ് സൂപ്രണ്ട് കെ എസ് ശ്രീജിത്ത്, അസിസ്റ്റന്റ് സൂപ്രണ്ട് ബി ജി അരുണ്‍, അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ ഒ വി രഘുനാഥ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

ടിപി കേസ് പ്രതികളായ ടി കെ രജീഷ്, മുഹമ്മദ് ഷാഫി, അണ്ണന്‍ സിജിത്ത് എന്നിവരെ വിട്ടയക്കാനുള്ള നീക്കമാണ് ജയില്‍ സൂപ്രണ്ടിന്റെ കത്ത് പുറത്ത് വന്നതോടെ വിവാദമായത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/215335/tp-chandrasekharan-murder-case-jail-officials-suspended)