വയനാടിന്റെ വികസനത്തിനായി 10 ഇനം നിർദ്ദേശങ്ങളുമായി കേരള കോൺഗ്രസ്: മന്ത്രി ഒ ആർ കേളുവിന് നിവേദനം നൽകി

വയനാടിന്റെ വികസനത്തിനായി 10 ഇനം നിർദ്ദേശങ്ങളുമായി കേരള കോൺഗ്രസ്:  മന്ത്രി  ഒ ആർ കേളുവിന് നിവേദനം നൽകി
Jun 29, 2024 04:27 PM | By Remya Raveendran

വയനാട്  : വയനാടിന്റെ സമഗ്ര വികസനത്തിന് സഹായകരമായ 10 ഇന നിർദ്ദേശങ്ങളുമായി ബഹുമാനപ്പെട്ട കേരള പട്ടികജാതി പട്ടിക വകുപ്പ് മന്ത്രി ഒ ആർ കേളുവിന് കേരള കോൺഗ്രസ് സംസ്ഥാന ഉന്നതാ അധികാര സമിതി കെ എ ആന്റണിയുടെ നേതൃത്വത്തിൽ നിവേദന സമർപ്പിച്ചു.

1 ബദൽ റോഡ്: പടിഞ്ഞാറത്തറ പൂഴിത്തോട് ബദൽ റോഡ് 70% പണിപൂർത്തീകരിച്ചിട്ടും വനം വകുപ്പ് സാങ്കേതിക തടസ്സം ഉന്നയിച്ച് പാതിവഴിയിൽ നിലച്ചുപോയ റോഡ് യാഥാർത്യമാക്കാനുള്ള നിലവിലുള്ള സംസ്ഥാന ഗവണ്മെന്റിന്റെ പദ്ധതി ത്വരിതപ്പെടുത്തുക .

ഈ ഗവണ്മെന്റ് കാലത്തു പണി പൂർത്തീകരിക്കുക. വയനാട്ടിലേക്കുള്ള മറ്റ് അഞ്ച് ചുരമില്ല പാതകളും വയനാടിന്റെ വികസനത്തിനും ടൂറിസം രംഗത്തുള്ള കുതിച്ചുചാട്ടത്തിന് അനിവാര്യമായതിനാൽ അവ കൂടി നടപ്പിലാക്കുക.

2 മാനന്തവാടി മെഡിക്കൽ കോളേജിൽ എംബിബിഎസ് കോഴ്സുകൾ അടുത്തവർഷം ആരംഭിക്കുവാൻ ആവശ്യമായ സജ്ജീകരണങ്ങൾ ഉറപ്പുവരുത്തുക, മികച്ച ചികിത്സാ സൗകര്യങ്ങൾ ആരംഭിക്കുക.

 3 റെയിൽവേ എയർവെ സൗകര്യം വയനാട്ടിൽ ലഭ്യമാക്കുക, വയനാടിനെ പിന്നോക്കാവസ്ഥയ്ക്ക് പരിഹാരം കാണാൻ നിലവിൽ നിർദ്ദേശമുള്ള തലശ്ശേരി മൈസൂർ നിലമ്പൂർ നഞ്ചങ്കോട് റെയിൽവേ പ്രവർത്തനം ആരംഭിക്കാൻ നടപടി സ്വീകരിക്കുക.

4 വയനാടിനെ നമ്മുടെ രാജ്യത്തെ പ്രമുഖ ടൂറിസ്റ്റ് ഹബ്ബ് ആയി ഉയർത്തുക , കാർഷിക രംഗത്ത് തകർച്ച നേരിടുന്ന വയനാടിന്റെ പുരോഗതിക്ക് ഇത് അനിവാര്യമാണ്. ഇന്ത്യയിലെ സ്വിറ്റ്സർലൻഡ് എന്ന് മഹാത്മാഗാന്ധി വിശേഷിപ്പിച്ച വയനാടിന് ടൂറിസം രംഗത്ത് അനന്തസാധ്യതകളാണ് ഉള്ളത്, നിലവിൽ ലോക ടൂറിസ്റ്റ് മാപ്പിൽ വയനാടിന് പതിമൂന്നാം സ്ഥാനമുണ്ട്. കേന്ദ്രവുമായി സഹകരിച്ച് ടൂറിസം രംഗത്ത് വയനാടിന്റെ വികസനത്തിന് നൂതന പദ്ധതികൾ ആവിഷ്കരിക്കുക.

5 ബീനാച്ചി എസ്റ്റേറ്റ് എടുക്കുക. വയനാട്ടിൽ കാർഷികാധിഷ്ഠിത വ്യവസായങ്ങൾ ആരംഭിക്കുക. വയനാട്ടിലെ കർഷകർക്ക് വേണ്ടി പ്രത്യേക കാർഷിക പാക്കേജ് അനുവദിക്കുക.

6 രാത്രികാല യാത്രാ നിരോധനം പിൻവലിക്കുക കർണാടക ഗവൺമെൻറ്മായി ചർച്ച നടത്തി പ്രശ്നം പരിഹരിക്കുക.

7 വയനാട്ടിലെ രാത്രികാല യാത്ര നിരോധനത്തിനും ചുരത്തിൽ ദിനംപ്രതി അനുഭവപ്പെടുന്ന ഗതാഗതക്കുരുക്കിനും ശാശ്വത പരിഹാരം കാണുന്നതിന് രാത്രികാല യാത്ര നിരോധനം നിലവിൽ ഏർപ്പെടുത്താത്ത കുറ്റ്യാടി മാനന്തവാടി മൈസൂർ റോഡ് ദേശീയപാതയായി ഉയർത്തുക.

8 വന്യമൃഗം ശല്യം പരിഹരിക്കുക, റെയിൽവേ വേലി കെട്ടി കാടും നാടും വേർതിരിച്ച് കർഷകർക്ക് സംരക്ഷണം നൽകുക വയനാട് ഇന്ന് നേരിടുന്ന ഏറ്റവും ഗുരുതരമായ പ്രശ്നമാണിത് എന്ന് തിരിച്ചറിയുക

9 .30 വർഷങ്ങൾക്കു മുമ്പ് തർക്കലിട്ട ബൈരക്കുപ്പാ പാലം നിർമ്മാണം ആരംഭിക്കുക.

10 വനങ്ങളാൽ ചുറ്റപ്പെട്ടു കിടക്കുന്ന വയനാടിന്റെ പ്രത്യേക അവസ്ഥ പരിഗണിച്ച് വന നിയമങ്ങളിൽ ഇളവ് വരുത്തുക

തുടങ്ങിയ നിർദേശങ്ങളാണ് മന്ത്രിക്ക് സമർപ്പിച്ചത്.    വർഷങ്ങളായി ഗവൺമെന്റിന്റെ ശ്രദ്ധയിൽപ്പെടുത്തിയ വിഷയങ്ങളാണ് ഇവയെന്നും ഇവ നടപ്പിലാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്നും നിവേദക സംഘത്തിന് മന്ത്രി ഉറപ്പ് നൽകി.

 കേരള കോൺഗ്രസ് ഉന്നതാ അധികാര സമിതി അംഗം കെ എ ആൻറണി, സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റി മെമ്പർ അഡ്വക്കേറ്റ് ജോർജ് വാതുപറമ്പിൽ, കേരള യൂത്ത് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡൻറ് ജിനീഷ് എളമ്പാശേരി കെ എം പൗലോസ് , സിബി ജോൺ തുടങ്ങിയവർ ചേർന്ന് മന്ത്രിക്ക് നേരിട്ട് നിവേദനം നൽകി.  

Vayanaddevelupments

Next TV

Related Stories
അപേക്ഷ ക്ഷണിച്ചു

Jul 2, 2024 05:29 AM

അപേക്ഷ ക്ഷണിച്ചു

അപേക്ഷ...

Read More >>
ഫ്ളെയർ എം.എൽ.എ എക്സലൻസ് അവാർഡ് നൽകി

Jul 2, 2024 05:21 AM

ഫ്ളെയർ എം.എൽ.എ എക്സലൻസ് അവാർഡ് നൽകി

ഫ്ളെയർ എം.എൽ.എ എക്സലൻസ്...

Read More >>
കുടക് ജില്ലയിലെ റോഡുകളിൽ ഭാരവാഹനങ്ങൾ നിരോധിച്ചു

Jul 2, 2024 05:17 AM

കുടക് ജില്ലയിലെ റോഡുകളിൽ ഭാരവാഹനങ്ങൾ നിരോധിച്ചു

കുടക് ജില്ലയിലെ റോഡുകളിൽ ഭാരവാഹനങ്ങൾ...

Read More >>
അങ്കണവാടി റാങ്ക് ലിസ്റ്റുമായി ബന്ധപ്പെട്ട് സി പി എമ്മിന് എതിരെയുള്ള കള്ളപ്രചാരണം തളളിക്കളയണം: ഇരിട്ടി ഏരിയാ കമ്മിറ്റി

Jul 1, 2024 09:36 PM

അങ്കണവാടി റാങ്ക് ലിസ്റ്റുമായി ബന്ധപ്പെട്ട് സി പി എമ്മിന് എതിരെയുള്ള കള്ളപ്രചാരണം തളളിക്കളയണം: ഇരിട്ടി ഏരിയാ കമ്മിറ്റി

അങ്കണവാടി റാങ്ക് ലിസ്റ്റുമായി ബന്ധപ്പെട്ട് സി പി എമ്മിന് എതിരെയുള്ള കള്ളപ്രചാരണം തളളിക്കളയണം: ഇരിട്ടി ഏരിയാ...

Read More >>
രൂക്ഷമാകുന്ന വന്യമൃഗശല്യം - വനം വകുപ്പ് മന്ത്രി രാജിവെയ്ക്കണം: അഡ്വ. സജീവ് ജോസഫ് എം.എല്‍.എ

Jul 1, 2024 06:56 PM

രൂക്ഷമാകുന്ന വന്യമൃഗശല്യം - വനം വകുപ്പ് മന്ത്രി രാജിവെയ്ക്കണം: അഡ്വ. സജീവ് ജോസഫ് എം.എല്‍.എ

രൂക്ഷമാകുന്ന വന്യമൃഗശല്യം - വനം വകുപ്പ് മന്ത്രി രാജിവെയ്ക്കണം: അഡ്വ. സജീവ് ജോസഫ്...

Read More >>
പന്നികര്‍ഷകര്‍ക്കുള്ള നഷ്ടപരിഹാര തുക ഉടന്‍ കൈമാറും ‍: ജെ ചിഞ്ചുറാണി

Jul 1, 2024 06:49 PM

പന്നികര്‍ഷകര്‍ക്കുള്ള നഷ്ടപരിഹാര തുക ഉടന്‍ കൈമാറും ‍: ജെ ചിഞ്ചുറാണി

പന്നികര്‍ഷകര്‍ക്കുള്ള നഷ്ടപരിഹാരത്തിനുള്ള തുക ഉടന്‍ കൈമാറും ‍: ജെ ചിഞ്ചുറാണി...

Read More >>
Top Stories










News Roundup