ഇരിട്ടി: അങ്കണവാടി റാങ്ക് ലിസ്റ്റുമായി ബന്ധപ്പെട്ട് സി പി എമ്മിന് എതിരെ നടക്കുന്ന കുപ്രചരണങ്ങൾ തള്ളിക്കളയണമെന്ന് സി പി എം ഇരിട്ടി ഏരിയാ കമ്മിറ്റി പത്ര സമ്മേളനത്തിൽ പറഞ്ഞു. പി എസ് സി മാനദണ്ഡം അനുസരിച്ചാണ് റാങ്ക് പട്ടിക ഉണ്ടാക്കിയിരിക്കുന്നത്. കൂടിക്കാഴ്ച്ചയിലും സർട്ടിഫിക്കറ്റ് പരിശോധനയിലും ലഭിച്ച മാർക്കുകളുടെ അടിസ്ഥാനത്തിലാണ് റാങ്ക് പട്ടിക തെയ്യാറാക്കിയിരിക്കുന്നത്. ആദ്യ റാങ്ക് കാരിക്ക് നിയമനം നൽകിയ ശേഷം സംവരണതത്വം അനുസരിച്ച് 10-ാം റാങ്ക് കാരിക്കാണ് നിയമനം നൽകിയിരിക്കുന്നത്. രണ്ടാം റാങ്കുള്ള നഗരസഭാ അംഗത്തിന്റെ ഭാര്യ എസ്ടി വിഭാഗത്തിൽപ്പെട്ടവരാണ്. ഹെൽപ്പർ തസ്തികയിലുളളവർക്ക് പ്രമോഷൻ നൽകുന്നതിന് നിലവിലുള്ള ഒഴിവ് ശിശുക്ഷേമ വികസന വകുപ്പ് മാറ്റിവെച്ചിട്ടുണ്ട്.
സി പി എമ്മിന്റെ ശുപാർശപ്രകാരമാണ് ഇതെല്ലാം നടന്നതെന്ന രീതിയിലുള്ള നെറികെട്ട പ്രചാരണമാണ് നടക്കുന്നത്. ഇന്റർവ്യുബോർഡിൽ ഉൾപ്പെട്ട രണ്ടോ മൂന്നോ ജനപ്രതിനിധികൾ അവിഹിതമായി ഇടപെട്ടുഎന്നും സമ്മർദ്ദം ചെലുത്തി തുടങ്ങിയ നെറികെട്ട ആരോപണങ്ങൾ ഉന്നയിക്കുന്നവർ വസ്തുത മനസിലാക്കത്തെ സി.പി.എം വിരുദ്ധ പ്രചാരണമാണ് നടത്തുന്നത്. യോഗ്യതയുടെ അടിസ്ഥാനത്തിൽ റാങ്ക് ലിസ്റ്റ് ഉണ്ടാക്കിയത് നഗരസഭ അല്ലെന്നും ശിശുക്ഷേമ വികസന ഓഫീസറാണെന്നും ആർക്കും മനസിലാവുന്ന കാര്യമാണ്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് മുന്നിൽകണ്ട് ഉണ്ടാക്കുന്ന സമരമാണ് ഇപ്പോൾ നടക്കുന്നത്. മാധ്യമങ്ങൾ കാര്യങ്ങൾ വളച്ചൊടിച്ച് ഉണ്ടാക്കിയ വർത്തയാണ് യു ഡി എഫ്, ബി ജെ പി സമരത്തിന് ഇന്ധനമാകുന്നത്.
ഇത്തരം തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്ന മാധ്യമ ങ്ങളുടെ നിലപാട് അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നും നേതാക്കൾ പത്ര സമ്മേളനത്തിൽ പറഞ്ഞു. ഏരിയാ സെക്രട്ടരികെ.വി. സക്കീർഹുസൈൻ, ഏരിയാ കമ്മിറ്റി അംഗങ്ങളായ പി.പി. അശോകൻ, വൈ.വൈ. മത്തായി, ഇ.എസ്. സത്യൻ, കെ.ജി. ദിലീപ് എന്നിവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു.
False Propaganda Against CPM Should Be Rejected: Iritty Area Committee