വെള്ളമുണ്ട പബ്ലിക് ലൈബ്രറി യുവ സംഗമം സംഘടിപ്പിച്ചു

വെള്ളമുണ്ട പബ്ലിക് ലൈബ്രറി യുവ സംഗമം സംഘടിപ്പിച്ചു
Jun 27, 2024 01:59 PM | By Remya Raveendran

വെള്ളമുണ്ട: പബ്ലിക് ലൈബ്രറി വെള്ളമുണ്ടയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച യുവജന സംഗമം വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.

യുവജനങ്ങൾക്കായി സംഘടിപ്പിച്ച ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്സിനു ഫാദർ ബാബു വർഗീസ് നേതൃത്വം നൽകി. ലൈബ്രറി പ്രസിഡന്റ്‌ എം. മോഹനകൃഷ്ണൻ അധ്യക്ഷത വഹിച്ചു.

സെക്രട്ടറി എം സുധാകരൻ, എം. മണികണ്ഠൻ, മിഥുൻ മുണ്ടക്കൽ, എം നാരായണ ൻ എന്നിവർ സംസാരിച്ചു.

വെള്ളമുണ്ട പബ്ലിക് ലൈബ്രറിയുടെ യുവതാ ക്ലബ്ബിന്റെ പുതിയ പ്രസിഡന്റായി ഷമീം വെട്ടൻ, സെക്രട്ടറിയായി വിവേക് മോഹൻ തുടങ്ങിയവരെ തിരഞ്ഞെടുത്തു. സാമൂഹ്യതിന്മകള്‍ അരങ്ങു വാഴുമ്പോൾ യുവത നിശ്ശബ്‌ദരാകരുതെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ജുനൈദ് കൈപ്പാണി പറഞ്ഞു.

സമകാലിക യൗവനത്തിന്റെ ആപല്‍ക്കരമായ അധാര്‍മിക പ്രവണതകളോടും നിര്‍ലജ്ജമായ നിസ്സംഗതയോടുമുള്ള പ്രതിഷേധവും തിന്മകള്‍ക്കെതിരെയുള്ള താക്കീതുമായി മാറാൻ യുവതാ ക്ലബ്ബുകൾപോലുള്ളവയുടെ പ്രവർത്തനം ക്രമപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.

മംഗള്‍യാന്‍ ചരിത്ര ദൗത്യം വരെ ഏറ്റെടുത്ത ഇക്കാലത്ത്‌ ശാസ്‌ത്രവും സാങ്കേതിക വിദ്യയും സ്വപ്‌നാതീത സീമകളിലേക്ക്‌ കുതിച്ചുകൊണ്ടിരിക്കുകയാണ്‌. എന്നാല്‍ സംസ്‌കാരത്തിന്റെയും സദാചാരത്തിന്റെയും ധാര്‍മികതയുടെയും മൂല്യബോധത്തിന്റെയും നൈതികതയുടെയും സൂചിക എതിര്‍ദിശയിലേക്കാണോ സഞ്ചരിക്കുന്നതെന്ന് പുന പരിശോധനക്ക് വിധേയമാക്കേണ്ടതുണ്ട്.

കുറ്റകൃത്യങ്ങളുടെ വര്‍ധനവ്‌ സമൂഹ സുരക്ഷക്കും വ്യക്തിയുടെയും കുടുംബത്തിന്റെയും സ്വസ്ഥ ജീവിതത്തിനും ആരോഗ്യകരമായ രാഷ്‌ട്രീയ പുരോഗതിക്കും വലിയ തടസ്സമായി മാറിയിരിക്കുന്നു. കൊള്ളയും കൊലപാതകങ്ങളും ആത്മഹത്യകളും അനിയന്ത്രിതമായ അവസ്ഥയിലേക്ക്‌ മാറിയിരിക്കുന്നു.

ലൈംഗിക അതിക്രമങ്ങളും ചൂഷണങ്ങളും ലഹരി ഉപയോഗവും അസ്വാദനത്തിന്റെ അപകടകരമായ വഴികള്‍ തീര്‍ത്തുകൊണ്ടിരിക്കുന്നു. വിവാഹം, ദാമ്പത്യം, കുടുംബം തുടങ്ങിയ സാമൂഹ്യ സംവിധാനങ്ങള്‍ ചേതനയറ്റ്‌ കമ്പോളാധിഷ്‌ഠിത ഉല്‌പന്നങ്ങളുടെ ഗണത്തിലേക്ക്‌ ചേക്കേറിയിരിക്കുന്നു. ഇത്തരം ഒരു ആപത്ഘട്ടത്തിൽ യുവത ജാഗ്രത പുലർത്തണമെന്നും ജുനൈദ് കൈപ്പാണി അഭിപ്രായപ്പെട്ടു.

Publiclibrerygathering

Next TV

Related Stories
നിർത്തിയിട്ട ഓട്ടോറിക്ഷയിൽ നിന്നും പട്ടാപ്പകൽ ബാറ്ററി മോഷണം പോയി

Jun 29, 2024 07:19 PM

നിർത്തിയിട്ട ഓട്ടോറിക്ഷയിൽ നിന്നും പട്ടാപ്പകൽ ബാറ്ററി മോഷണം പോയി

നിർത്തിയിട്ട ഓട്ടോറിക്ഷയിൽ നിന്നും പട്ടാപ്പകൽ ബാറ്ററി മോഷണം പോയി...

Read More >>
തിങ്കളാഴ്ച വരെ ശക്തമായ മഴ തുടരും; കണ്ണൂരിൽ യെല്ലോ അലര്‍ട്ട്

Jun 29, 2024 06:20 PM

തിങ്കളാഴ്ച വരെ ശക്തമായ മഴ തുടരും; കണ്ണൂരിൽ യെല്ലോ അലര്‍ട്ട്

തിങ്കളാഴ്ച വരെ ശക്തമായ മഴ തുടരും; കണ്ണൂരിൽ യെല്ലോ...

Read More >>
വയനാടിന്റെ വികസനത്തിനായി 10 ഇനം നിർദ്ദേശങ്ങളുമായി കേരള കോൺഗ്രസ്:  മന്ത്രി  ഒ ആർ കേളുവിന് നിവേദനം നൽകി

Jun 29, 2024 04:27 PM

വയനാടിന്റെ വികസനത്തിനായി 10 ഇനം നിർദ്ദേശങ്ങളുമായി കേരള കോൺഗ്രസ്: മന്ത്രി ഒ ആർ കേളുവിന് നിവേദനം നൽകി

വയനാടിന്റെ വികസനത്തിനായി 10 ഇനം നിർദ്ദേശങ്ങളുമായി കേരള കോൺഗ്രസ്: ഒ ആർ കേളുവിന് നിവേദനം...

Read More >>
നാല് വര്‍ഷ ബിരുദ കോഴ്സ്: അധ്യാപക തസ്തികകൾ നിലനി‌ർത്തും

Jun 29, 2024 04:07 PM

നാല് വര്‍ഷ ബിരുദ കോഴ്സ്: അധ്യാപക തസ്തികകൾ നിലനി‌ർത്തും

നാല് വര്‍ഷ ബിരുദ കോഴ്സ്: അധ്യാപക തസ്തികകൾ...

Read More >>
 കണ്ണൂരിൽ കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു

Jun 29, 2024 03:55 PM

കണ്ണൂരിൽ കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു

കണ്ണൂരിൽ കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ...

Read More >>
കൂത്തുപറമ്പിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാൾ മരിച്ചു

Jun 29, 2024 03:40 PM

കൂത്തുപറമ്പിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാൾ മരിച്ചു

കൂത്തുപറമ്പിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാൾ...

Read More >>
Top Stories










News Roundup