---
title: "  കനത്ത മഴയിൽ  തളിപ്പറമ്പിൽ  അംഗനവാടിയുടെ മതിൽ ഇടിഞ്ഞുവീണു "
english_title: "Anganavadi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/215395/anganavadi"
published_at: "2024-06-27T14:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667d2663aa8c2_1000007539.jpg"
keywords: []
---

#   കനത്ത മഴയിൽ  തളിപ്പറമ്പിൽ  അംഗനവാടിയുടെ മതിൽ ഇടിഞ്ഞുവീണു 

> **Lead Summary:** **തളിപ്പറമ്പ് : ** കനത്ത മഴയിൽ തളിപ്പറമ്പ് കുറ്റിക്കോലിൽ അംഗനവാടിയുടെ മതിൽ ഇടിഞ്ഞുവീണു ഇടിഞ്ഞു. ഒഴിവായത് വൻ ദുരന്തം.

## Article Content

**തളിപ്പറമ്പ് : ** കനത്ത മഴയിൽ തളിപ്പറമ്പ് കുറ്റിക്കോലിൽ അംഗനവാടിയുടെ മതിൽ ഇടിഞ്ഞുവീണു ഇടിഞ്ഞു. ഒഴിവായത് വൻ ദുരന്തം.

തളിപ്പറമ്പ് നഗരസഭയിൽ കുറ്റിക്കോൽ മാനവ സൗഹൃദ മന്ദിരത്തിന് സമീപം അംഗനവാടിയുടെ കരിങ്കല്ലിൽ നിർമ്മിച്ച മതിൽ റോഡിലേക്ക് ഇടിഞ്ഞു വീഴുകയായിരുന്നു. സംഭവ സമയത്ത് കുട്ടികൾ ക്ലാസ് മുറിയിലായിരുന്നു.

വിവരമറിഞ്ഞ് തളിപ്പറമ്പ് നഗരസഭാ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി, വൈസ് ചെയർമാൻ കല്ലിങ്കിൽ പത്മനാഭൻ, സ്ഥിരം സമിതി അധ്യക്ഷൻ പി.പി മുഹമ്മദ് നിസാർ, തുടങ്ങിയവർ സന്ദർശിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/215395/anganavadi)