സിദ്ധാർത്ഥന്റെ മരണം ; ജാമ്യം ലഭിച്ച പ്രതികൾക്ക് പരീക്ഷ എഴുതാൻ സൗകര്യമൊരുക്കണമെന്ന് ഹൈക്കോടതി

സിദ്ധാർത്ഥന്റെ മരണം ; ജാമ്യം ലഭിച്ച പ്രതികൾക്ക് പരീക്ഷ എഴുതാൻ സൗകര്യമൊരുക്കണമെന്ന് ഹൈക്കോടതി
Jun 27, 2024 03:04 PM | By Remya Raveendran

പൂക്കോട് : വെറ്ററിനറി സർവകലാശാലയlലെ വിദ്യാർത്ഥി സിദ്ധാർത്ഥൻ മരണപ്പെട്ട കേസിൽ ജാമ്യം ലഭിച്ച പ്രതികൾക്ക് പരീക്ഷ എഴുതുന്നതിന് ക്രമീകരണം ഒരുക്കാൻ ഹൈക്കോടതി ഉത്തരവ്.

സർവകലാശാല ഉൾപ്പെടെയുള്ളവർക്കാണ് കോടതി നിർദേശം നൽകിയത്. ജാമ്യവ്യവസ്ഥകൾ പ്രകാരം പ്രതികൾക്ക് വയനാട് ജില്ലയിൽ പ്രവേശിക്കാനാകില്ല. അതിനാൽ മണ്ണുത്തിയിൽ പരീക്ഷാ കേന്ദ്രം ഒരുക്കി നൽകാനാണ് സിംഗിൾ ബഞ്ച് നിർദേശം നൽകിയിട്ടുള്ളത്.പ്രതികളായ കാശിനാഥൻ , അമീൻ അക്ബർ അലി തുടങ്ങീ 4 പ്രതികൾ നൽകിയ ഹർജിയിലാണ് കോടതി നടപടി.

അതേസമയം പൂക്കോട് വെറ്ററിനറി സർവകലാശാല മാനേജ്മെന്റ് കൗൺസിൽ വിദ്യാർത്ഥി പ്രതിനിധി തെരഞ്ഞെടുപ്പിൽ എസ്‌എഫ്‌ഐ മിന്നുംജയം നേടിയിരുന്നു . എസ്‌എഫ്‌ഐ സ്ഥാനാർഥി പി അഭിരാം 427 വോട്ട്‌ഭൂരിപക്ഷം നേടി വിജയിച്ചു. മണ്ണൂത്തി വെറ്ററിനറി കോളേജിലെ നാലാം വർഷ വിദ്യാർഥിയാണ്‌.

ചൊവ്വ രാവിലെ പൂക്കോട് വെറ്ററിനറി സർവകലാശാല ആസ്ഥാനത്തായിരുന്നു വോട്ടെണ്ണൽ. കഴിഞ്ഞ 22ന്‌ ആയിരുന്നു വിദ്യാർഥി മണ്ഡലത്തിലേക്കുള്ള തെരഞ്ഞെടുപ്പ്. എസ്എഫ്ഐയും സ്വതന്ത്രമുന്നണിയും മത്സരിച്ചു.

സർവകലാശാലയ്‌ക്ക്‌ കീഴിലെ മുഴുവൻ കോളേജുകളിലെയും വിദ്യാർഥികൾ വോട്ടുചെയ്‌തപ്പോൾ സ്വതന്ത്രമുന്നണി സ്ഥാനാർഥിക്ക് 228 വോട്ടുകൾ മാത്രമാണ്‌ നേടാനായത്‌. നേരത്തെ നടത്തേണ്ടിയിരുന്ന തെരഞ്ഞെടുപ്പ് വിദ്യാർത്ഥി സിദ്ധാർഥന്റെ മരണത്തെ തുടർന്ന് മാറ്റിവച്ചതായിരുന്നു. 

Sidharthcase

Next TV

Related Stories
നിർത്തിയിട്ട ഓട്ടോറിക്ഷയിൽ നിന്നും പട്ടാപ്പകൽ ബാറ്ററി മോഷണം പോയി

Jun 29, 2024 07:19 PM

നിർത്തിയിട്ട ഓട്ടോറിക്ഷയിൽ നിന്നും പട്ടാപ്പകൽ ബാറ്ററി മോഷണം പോയി

നിർത്തിയിട്ട ഓട്ടോറിക്ഷയിൽ നിന്നും പട്ടാപ്പകൽ ബാറ്ററി മോഷണം പോയി...

Read More >>
തിങ്കളാഴ്ച വരെ ശക്തമായ മഴ തുടരും; കണ്ണൂരിൽ യെല്ലോ അലര്‍ട്ട്

Jun 29, 2024 06:20 PM

തിങ്കളാഴ്ച വരെ ശക്തമായ മഴ തുടരും; കണ്ണൂരിൽ യെല്ലോ അലര്‍ട്ട്

തിങ്കളാഴ്ച വരെ ശക്തമായ മഴ തുടരും; കണ്ണൂരിൽ യെല്ലോ...

Read More >>
വയനാടിന്റെ വികസനത്തിനായി 10 ഇനം നിർദ്ദേശങ്ങളുമായി കേരള കോൺഗ്രസ്:  മന്ത്രി  ഒ ആർ കേളുവിന് നിവേദനം നൽകി

Jun 29, 2024 04:27 PM

വയനാടിന്റെ വികസനത്തിനായി 10 ഇനം നിർദ്ദേശങ്ങളുമായി കേരള കോൺഗ്രസ്: മന്ത്രി ഒ ആർ കേളുവിന് നിവേദനം നൽകി

വയനാടിന്റെ വികസനത്തിനായി 10 ഇനം നിർദ്ദേശങ്ങളുമായി കേരള കോൺഗ്രസ്: ഒ ആർ കേളുവിന് നിവേദനം...

Read More >>
നാല് വര്‍ഷ ബിരുദ കോഴ്സ്: അധ്യാപക തസ്തികകൾ നിലനി‌ർത്തും

Jun 29, 2024 04:07 PM

നാല് വര്‍ഷ ബിരുദ കോഴ്സ്: അധ്യാപക തസ്തികകൾ നിലനി‌ർത്തും

നാല് വര്‍ഷ ബിരുദ കോഴ്സ്: അധ്യാപക തസ്തികകൾ...

Read More >>
 കണ്ണൂരിൽ കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു

Jun 29, 2024 03:55 PM

കണ്ണൂരിൽ കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു

കണ്ണൂരിൽ കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ...

Read More >>
കൂത്തുപറമ്പിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാൾ മരിച്ചു

Jun 29, 2024 03:40 PM

കൂത്തുപറമ്പിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാൾ മരിച്ചു

കൂത്തുപറമ്പിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാൾ...

Read More >>
Top Stories

News Roundup